ഭര്‍ത്താവ് പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല; രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് മീന

മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയായ നടി മീനയുടെ ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുന്‍പാണ് മരിച്ചത്. അന്ന് മുതല്‍ നടിയുടെ ഓരോ പ്രവൃത്തികളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി.

ഭര്‍ത്താവിന്റെ വേര്‍പാട് കഴിഞ്ഞ ഉടന്‍ അഭിനയത്തിലേക്ക് വന്നതിന് അടക്കം പലതിനും നടി പഴി കേള്‍ക്കേണ്ടതായി വന്നിരുന്നു. ഇതിന് പുറമേ മീനയുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ചുള്ള കഥകളും പ്രചരിച്ച് തുടങ്ങി.

ഏറ്റവുമൊടുവില്‍ നടന്‍ ധനുഷുമായി മീന വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തമിഴിലെ നടന്‍ പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചയായി.

meena

ഒടുവില്‍ തന്റെ രണ്ടാം വിവാഹത്തെ പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മീന നല്‍കിയ മറുപടി ശ്രദ്ധേയമാവുകയാണ്. രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തില്‍ ആദ്യമായിട്ടാണ് മീന മനസ് തുറക്കുന്നത്.

തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും അഭിനയിച്ച് പ്രശസ്തിയിലേക്ക് എത്തിയ നടിയാണ് മീന. ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് തുടങ്ങിയ നടി 2009 ലാണ് വിവാഹിതയാവുന്നത്.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വിദ്യാസാഗറിനെ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് മീന വിവാഹം കഴിക്കുന്നത്. ദമ്പതികള്‍ക്ക് നൈനിക എന്നൊരു മകളുണ്ട്. വിജയ് നായകനായ തെരി എന്ന ചിത്രത്തിലൂടെ ബാലതാരമായി നൈനികയും സിനിമയിലേക്ക് എത്തി.

സന്തുഷ്ടരായി ജീവിക്കുന്നതിനിടയില്‍ 2022 മാര്‍ച്ച് അവസാനത്തോടെ മീനയുടെ ഭര്‍ത്താവിന് ശ്വാസകോശ അണുബാധയുണ്ടായി. പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി ആശുപത്രിയില്‍ കിടന്ന വിദ്യാസാഗര്‍ 2022 ജൂണിലാണ് മരിക്കുന്നത്.

ഭര്‍ത്താവിനെ ജീവിതത്തിലേക്ക് കൊണ്ട് വരുന്നതിനായി മീന ഏറെ പരിശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും എല്ലാം വിഫലമാവുകയായിരുന്നു.

വിദ്യാസാഗറിന്റെ വേര്‍പാടുണ്ടായി അധികം വൈകാതെ നടി സിനിമാ ലൊക്കേഷനിലേക്ക് തിരിച്ച് വന്നു. ഇതാണ് പലരെയും ചൊടിപ്പിച്ചത്. വലിയ രീതിയിലാണ് നടി വിമര്‍ശനം നേരിട്ടത്.

അതിനൊപ്പം തന്നെ മീനയുടെ രണ്ടാം വിവാഹക്കഥയും പ്രചരിച്ചു. തമിഴില്‍ നിന്നും നടന്‍ ധനുഷിനെ മീന വിവാഹം കഴിച്ചേക്കുമെന്ന് നടന്‍ ബെയില്‍വാന്‍ രംഗനാഥനാണ് പറഞ്ഞത്.

meena

ധനുഷ് ഭാര്യ ഐശ്വര്യ രജനികാന്തിനെ വേര്‍പിരിഞ്ഞ് താമസിക്കുന്നു, മീന ഭര്‍ത്താവ് മരിച്ചിട്ട് സിംഗിളായി ജീവിക്കുന്നു. ഇരുവര്‍ക്കും നാല്‍പത് വയസേയുള്ളു. ഇനിയും വിവാഹം കഴിക്കാവുന്നതാണെന്നും അവരുടെ ശരീരത്തിനും അത്തരം ആഗ്രഹങ്ങള്‍ ഉണ്ടാവില്ലേ എന്നുമൊക്കെയാണ് രംഗനാഥന്‍ പറഞ്ഞത്.

ജൂലൈ മാസത്തില്‍ അവര്‍ വിവാഹം കഴിച്ചേക്കുമെന്നും അതല്ലെങ്കില്‍ ലിവിംഗ് ടുഗദറായി ജീവിച്ചേക്കുമെന്നുമൊക്കെ താരം പറഞ്ഞിരുന്നു. പിന്നാലെ വാര്‍ത്ത വലിയ തരംഗമായി.

യാതൊരു അടിസ്ഥാനവുമില്ലാത്ത വാര്‍ത്തയാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നാണമില്ലേ എന്ന ചോദ്യമാണ് ആരാധകരിൽ നിന്നും ബെയില്‍വാന്‍ രംഗനാഥന് ലഭിച്ചത്. മാത്രമല്ല രണ്ടാം വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് അടുത്തിടെ ഒരു അഭിമുഖത്തില്‍ മീന തന്നെ മനസ് തുറന്ന് സംസാരിച്ചിരുന്നു.

'അതിന്, എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു കിംവദന്തി പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല.

കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നം,' മീന പറയുന്നു.

കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ബ്രോ ഡാഡി എന്ന ചിത്രത്തിലാണ് മീന അഭിനയിച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാലും പൃഥ്വിയും നായകന്മാരായിട്ടെത്തിയ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

സണ്‍ ഓഫ് ഇന്ത്യ എന്ന പേരില്‍ തെലുങ്കില്‍ റിലീസിനെത്തിയ ചിത്രത്തിലും മീനയായിരുന്നു നായികയായി അഭിനയിച്ചത്. ഇനി തമിഴിലൊരുങ്ങുന്ന റൗഡി ബേബി എന്ന ചിത്രമാണ് വരാനിരിക്കുന്നത്.

More from Filmibeat

Read more about: meena മീന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X