'അയാൾ ഒരു ക്രിമിനൽ, പതിനെട്ട് വയസുള്ള കുട്ടിയല്ലല്ലോ, സ്ലീവാച്ചനെ നോർമലൈസ് ചെയ്ത് ​ഗ്ലോറിഫൈ ചെയ്യരുതായിരുന്നു'

ആസിഫ് അലിയുടേതായി അടുത്തിടെ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ചയായിട്ടുള്ളതും പ്രശംസ നേടിയിട്ടുള്ളതുമായ സിനിമയാണ് 2019ൽ റിലീസ് ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ. മാരിറ്റൽ റേപ്പ് അടക്കമുള്ള വിഷയങ്ങൾ കൈകാര്യം ചെയ്ത സിനിമയുടെ റിലീസ് സമയം മുതൽ ഇപ്പോൾ വരെയും സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. റേപ്പ് പോലുള്ള ക്രൂരമായ കാര്യങ്ങൾ സിനിമയിൽ നോർമലൈസ് ചെയ്തതായി തോന്നിയെന്ന് അഭിപ്രായമുള്ള ഒരു വിഭാ​ഗമുണ്ട്.

സ്ലീവാച്ചനെ നോർമലൈസ് ചെയ്ത് ​ഗ്ലോറിഫൈ ചെയ്യരുതായിരുന്നുവെന്ന് പറയുകയാണ് അഡ്വ. ഷൈല റാണി. ഇത്തരം സിനിമകൾ സമൂഹത്തിൽ എത്തുമ്പോൾ റേപ്പ് പോലുള്ളവ നോർമലൈസ് ചെയ്യുന്നത് പോലെയാകുമെന്നും ഷൈല റാണി സാമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Kettyolaanu Ente Malakha

നമ്മൾ എല്ലാവരും കൂടി അടുത്തിടെ ആഘോഷിച്ച ഒരു സിനിമയാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആ സിനിമയിലെ വിഷ്വൽസ് നോക്കുകയാണെങ്കിൽ ആ പെൺകുട്ടിയുടെ ചുണ്ടെല്ലാം കടിച്ച് പറിച്ച് അവളെ റേപ്പ് ചെയ്തതായി കാണാം. ആ കഥാപാത്രം എഴുന്നേൽക്കാൻ വയ്യാതെ ഹോസ്പിറ്റലൈസ്ഡ് ആകുന്നതായി കാണിക്കുന്നുണ്ട്.

എന്നിട്ടും അതിനെ നോർമലൈസ് ചെയ്ത് പെൺകുട്ടിയുടെ കഥാപാത്രം ഭർത്താവിന്റെ കഥാപാത്രത്തിന് ക്ഷമ കൊടുക്കുന്നതായി കാണാം. ആ കഥാപാത്രം ശരിക്കും ക്രിമിനലാണ്. ക്രിമിനലായ ഒരാൾക്ക് മാത്രമെ ഇതുപോലെ കടിച്ച് പറിക്കാനൊക്കെ പറ്റുകയുള്ളു. ദാമ്പത്യ ജീവിതത്തിലെ ഇത്തരം കാര്യങ്ങളൊന്നും നായക കഥാപാത്രത്തിന് അറിഞ്ഞുകൂടാ എന്നതാണ് ന്യായീകരണമായി പറയുന്നത്. എന്തൊരു വൃത്തികെട്ട സിനിമയാണ്.

അവന് സെക്സ് അറിഞ്ഞുകൂടാ, അവന് പെൺകുട്ടികളില്ല, അവന് നേരത്തെ ഒന്നും അറിയില്ല എന്നൊക്കെയാണ് ആ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. സിനിമയിൽ ആ കഥാപാത്രത്തിന് ഇരുപത്തിയേഴ് വയസോളമുണ്ട്. അല്ലാതെ പതിനെട്ട് വയസുള്ള ചെറുക്കനായിട്ടല്ല ആസിഫ് അലി അതിൽ അഭിനയിച്ചിരിക്കുന്നത്. ആ സീനുകൾ കണ്ടതുകൊണ്ടാണ് ഞാൻ ഇതെല്ലാം പറയുന്നത്.

ആ കഥാപാത്രം അത്രമേൽ ക്രൂരമായി ആ പെൺകുട്ടിയെ റേപ്പ് ചെയ്ത് ഹോസ്പിറ്റലൈസ്ഡാക്കിയിട്ട് അവൻ പിന്നീട് നല്ല പിള്ളയാകുന്നു. യഥാർത്ഥത്തിൽ ആ കഥാപാത്രം ക്രിമിനലാണ്. ആ സിനിമയൊന്നും സമൂഹത്തിന് മുന്നിൽ നോർമലൈസ് ചെയ്ത് ​ഗ്ലോറിഫൈ ചെയ്ത് കാണിക്കേണ്ട ഒന്നല്ല എന്നാണ് ഷൈല പറഞ്ഞത്. നിസാം ബഷീർ സംവിധാനം ചെയ്ത സിനിമ 201​9ൽ ഏറ്റവും കൂടുതൽ വിജയം നേടിയ സിനിമയായിരുന്നു.

Kettyolaanu Ente Malakha

ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് റോളുകളിൽ ഒന്നായാണ് കെട്ട്യോളാണ് എന്റെ മാലാഖയിലെ സ്ലീവാച്ചനെ പ്രേക്ഷകർ കാണുന്നത്. വീണ നന്ദകുമാർ, ജാഫർ ഇടുക്കി, ബേസിൽ ജോസഫ്, ഷൈൻ ടോം ചാക്കോ, സ്മിനു സിജോ, റോണി ഡേവിഡ്, മനോഹരി ജോയ് തുടങ്ങിയവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്.

അതേസമയം കെട്ട്യോളാണ് എന്റെ മാലാഖ സിനിമയെ കുറിച്ച് അഡ്വ. ഷൈല റാണിക്ക് ഉള്ള കാഴ്ചപ്പാട് തെറ്റാണെന്നും പ്രതികരണങ്ങളുണ്ട്. പണ്ട് കാലത്ത് മിക്ക സ്ത്രീകളും അനുഭവിച്ച യാഥാർത്ഥ്യമാണ് സിനിയിൽ പറഞ്ഞിരിക്കുന്നത്. ഇങ്ങനെ പെരുമായാൽ മാത്രമെ ഒരു പുരുഷൻ എന്ന അംഗീകാരം ലഭിക്കൂവെന്ന തെറ്റായ ധാരണ പല പുരുഷന്മാർക്കു൦ ഉണ്ടാകും. എന്നൽ സ്ത്രീ ഇത്തരം പെരുമാറ്റം ഇഷ്ടപെടുന്നില്ലായെന്ന് തിരിച്ചറിയുമ്പോൾ സ്നേഹമുള്ള പുരുഷൻ പല വിട്ടുവീഴ്ചകൾക്കും തയ്യാറാകു൦.

സ്ത്രീകൾ അത് മനസിലാക്കി ക്ഷമിക്കുകയും ഒപ്പം ജീവിക്കുകയും ചെയ്യും. ആ കഥാപാത്രം ക്രിമിനൽ തന്നെയാണ്. പിന്നീട് അതേ കഥാപാത്രം പശ്ചാത്തപിച്ച് തിരിച്ച് സാധാരണ നായകത്വത്തിലേക്ക് വരുന്നു. അവിടെ തന്നെയാണ് അതിന്റെ വിജയവും എന്നാണ് സിനിമയെ അനുകൂലിച്ചവർ കുറിച്ചത്.

More from Filmibeat

Read more about: asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X