കാറും നൂറ്റൊന്നു പവനും കാണിക്ക വെച്ച് വന്നതല്ല; ചാന്ദ്‌നിയുമായിട്ടുള്ള വിവാഹത്തെ കുറിച്ച് പറഞ്ഞ് ഷാജു ശ്രീധര്‍
മലയാള സിനിമാ-ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് നടന്‍ ഷാജു ശ്രീധര്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരം വില്ലന്‍ വേഷത്തിലടക്കം തിളങ്ങിയിരുന്നു. ഷാജുവിനെ പോലെ തന്നെ അദ്ദേഹത്തിന്റെ സഹധര്‍മിണിയും സിനിമാ പ്രേമികള്‍ക്ക് സുപരിചിതയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ ശ്രദ്ധേമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി ചാന്ദിനിയാണ് ഷാജുവിന്റെ ഭാര്യ.
അടുത്ത കാലത്തായി ഷാജുവിന്റെയും ചാന്ദ്‌നിയുടെയും മക്കള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോഴിതാ കേരളത്തില്‍ നടക്കുന്ന ഗാര്‍ഹിക പീഡനങ്ങളും അതിലൂടെ നഷ്ടപ്പെടുന്ന പെണ്‍ജീവിതങ്ങളെയും കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം. ലളിതമായി നടത്തിയ ഇരുവരുടെയും വിവാഹത്തെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായതിന്റെ ഭയവും എഴുത്തില്‍ ഷാജു പങ്കുവെക്കുന്നു.

'അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വെച്ച് വന്നതല്ല. ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങി തിരിച്ചവര്‍. പക്ഷെ ഇന്ന് വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്ന രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും. എന്നുമാണ് ഷാജു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
ബാത്ത് ടബ്ബിലും ഫോട്ടോഷൂട്ടാവാം, ഗ്ലാമറസ് ലുക്കിലുള്ള വേറിട്ട ചിത്രങ്ങളുമായി ഇഷ ആനന്ദ് ശർമ്മ
Recommended Video
കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷാജുവും ചാന്ദിനിയും 21-ാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇതോടെ ഇരുവരുടെയും പ്രണയകഥ വൈറലാവുകയും ചെയ്തു. പ്രണയം വീട്ടില്‍ പിടിച്ചതോടെയാണ് ചാന്ദിനിയോട് ഇറങ്ങി വരാമോ എന്ന് ചോദിച്ചതെന്ന് മുന്‍പൊരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications