മൂന്ന് ദിവസം നിര്‍ത്താതെ കള്ള് കുടിച്ചിട്ടുണ്ടെന്ന് ഷക്കീല; സോഫ്റ്റ് പോണ്‍ മൂവിയുടെ സന്ദേശത്തെ കുറിച്ച് നടി

മാദകസുന്ദരിയെന്ന് ചിലര്‍ വിളിക്കാറുള്ള നടി ഷക്കീലയുടെ വിശേഷങ്ങള്‍ പറഞ്ഞാലും തീരില്ല. മലയാളത്തിലടക്കം തെന്നിന്ത്യന്‍ ഭാഷകളില്‍ ഗ്ലാമറസ് വേഷം ചെയ്താണ് ഷക്കീല ജനപ്രീതി നേടുന്നത്. അവിടുന്നിങ്ങോട്ട് ഷക്കീല പടങ്ങള്‍ എന്ന് തന്നെ പറഞ്ഞ് സിനിമകള്‍ ഇറങ്ങി തുടങ്ങി. അതെല്ലാം അവസാനിപ്പിച്ച് സീരിയസ് വേഷങ്ങളിലേക്ക് കടന്നിരിക്കുകയാണ് നടി.

നിലവില്‍ തെലുങ്ക് സിനിമകളിലാണ് ഷക്കീല കൂടുതലായും അഭിനയിക്കുന്നത്. എന്നിരുന്നാലും തന്റെ ജീവിതത്തെ കുറിച്ച് നടി പറയുന്ന ചില കാര്യങ്ങള്‍ വൈറലാവുകയാണ്. കള്ള് കുടിക്കാറുണ്ടെങ്കിലും തന്റെ ജീവിതം നശിപ്പിച്ചത് മദ്യപാനം ആയിരുന്നില്ലെന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ ഷക്കീല പറഞ്ഞത്. വിശദമായി വായിക്കാം..

പ്ലേ ഗേള്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് മദ്യപിക്കാന്‍ തുടങ്ങിയത്

പ്ലേ ഗേള്‍സ് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് മദ്യപിക്കാന്‍ തുടങ്ങിയത്. ഒരിക്കലും മദ്യപാന ശീലം എന്നെ ഭരിച്ചിട്ടില്ല. അതൊരു പാനീയം മാത്രമായിരുന്നു എനിക്ക്. ഞാനത് കുടിച്ചു എന്നേയുള്ളു. ഞാന്‍ മദ്യം കുടിക്കാറുണ്ടായിരുന്നു, എന്ന് കരുതി മദ്യം എന്നെ കുടിച്ചിട്ടില്ല. പിന്നെ അതെനിക്ക് ബോറടിച്ചു. സങ്കടവും സന്തോഷവും വരുമ്പോള്‍ ഞാന്‍ മദ്യപിക്കും. രാത്രിയും പകലും ഇരുന്ന് മദ്യപിക്കുന്ന ശീലം ഒന്നുമില്ല. ഒറ്റ തവണ മാത്രം അങ്ങനെ ഉണ്ടായിട്ടുണ്ട്.

എന്റെ എല്ലാം നശിച്ചത് കൊണ്ടല്ല ഞാന്‍ മദ്യപാനം നിര്‍ത്തിയത്

അന്ന് വീട്ടില്‍ ചെറിയൊരു പ്രശ്‌നം ഉണ്ടായി. ആ സമയത്ത് മൂന്ന് ദിവസം തുടര്‍ച്ചയായി രാവും പകലും ഞാന്‍ കുടിച്ചു. അതിന് ശേഷം ഞാനൊരിക്കലും മദ്യപിച്ചിട്ടില്ലെന്ന് ഷക്കീല പറയുന്നു. എന്റെ എല്ലാം നശിച്ചത് കൊണ്ടല്ല ഞാന്‍ മദ്യപാനം നിര്‍ത്തിയത്. അമിതമായി കുടിക്കുന്നതൊന്ന് നിയന്ത്രിച്ചു എന്നേയുള്ളു.

ഒരേ ബ്രാന്റ്, ഒരേ സ്ഥലം ഒരേ കാരണം ഇതൊക്കെ കൊണ്ടാണ് കള്ള് കുടിക്കുന്നത് എനിക്ക് ബോറടിച്ച് തുടങ്ങിയത്. ഇതോടെയാണ് മദ്യപിക്കുന്നത് തന്നെ നിര്‍ത്തിയത്. സന്തോഷം വന്നാല്‍ ഇപ്പോഴും മദ്യപിക്കാറുണ്ടെന്നും നടി വ്യക്തമാക്കുന്നു.

സഹായം ആവശ്യമുള്ള ആര് വിളിച്ചാലും ഞാന്‍ സഹായിക്കും

മറ്റുള്ളവരെ സഹായിച്ചും സാമൂഹ്യ പ്രവര്‍ത്തനം ചെയ്തിട്ടുമുള്ള സന്തോഷത്തിനൊപ്പം മദ്യം കഴിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ള ആര് വിളിച്ചാലും ഞാന്‍ സഹായിക്കും. അതിന് ട്രാന്‍സ് ജെന്‍ഡര്‍ കമ്യൂണിറ്റി മാത്രമേ ഉള്ളു എന്നൊന്നും നോക്കില്ല. ഞാന്‍ ഒരുപാട് പേരുടെ അമ്മയാണ്. ട്രാന്‍സ് ജെന്‍ഡറായിട്ടുള്ള കുട്ടികളാണ് അവര്‍. ഒത്തിരി അടുപ്പത്തിലാണ് അവര്‍ എന്റെ കൂടെയുള്ളതെന്ന് ഷക്കീല പറയുന്നു.

നല്ല കാശ് തന്ന് സോഫ്റ്റ് പോണ്‍ മൂവിയിലേക്ക് വിളിച്ചാല്‍ പോവുമോ

നല്ല കാശ് തന്ന് സോഫ്റ്റ് പോണ്‍ മൂവിയിലേക്ക് വിളിച്ചാല്‍ പോവുമോ എന്ന ചോദ്യത്തിന് ഇല്ലെന്നാണ് ഷക്കീലയുടെ മറുപടി. 'സോഫ്റ്റ് പോണ്‍ മൂവി ഒരു സന്ദേശം നല്‍കുന്നുണ്ട്. ഒരു സ്ത്രീയും മറ്റൊരു പുരുഷനും തമ്മില്‍ ബന്ധമുണ്ടാവുന്നു. അതിന് ശേഷം ഇതൊക്കെ അവരുടെ കുടുംബം അറിയുമ്പോഴുണ്ടാവുന്ന പ്രശ്‌നങ്ങളൊക്കെയാവും ഇതിലെ കഥ. ആ കഥയുടെ ഗുണപാഠം എന്താണെന്ന് ആരും പഠിക്കുന്നില്ല. ആ സീനുകള്‍ കണ്ട് ആസ്വദിച്ചിട്ട് പോവുമെന്നും', ഷക്കീല പറയുന്നു.

More from Filmibeat

Read more about: shakeela ഷക്കീല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X