'ഒരേ സമയം ഞാൻ രണ്ട്, മൂന്ന് പേരെ പ്രേമിച്ചു, മുൻ കാമുകന്മാർ ഇപ്പോൾ ഭാര്യമാരിൽ നിന്നും അനുഭവിക്കുന്നു'; ഷക്കീല

സ്കൂൾ കാലഘട്ടത്തിൽ താൻ ഒരേസമയം രണ്ട്, മൂന്ന് പേരെ പ്രേമിക്കുമായിരുന്നുവെന്നും അതിന്റെ പേരിൽ കാമുകന്മാർ തെരുവിൽ കിടന്ന് വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി

സൂപ്പർസ്റ്റാറുകളുടെ സിനിമകൾക്ക് പോലും ഏറെ വെല്ലുവിളി ഉയർത്തിയ നടിയാണ് ഷക്കീല. ഇവർ മലയാളി അല്ലാതിരുന്നിട്ടും കേരളത്തിലെ ആരാധകരുടെ എണ്ണം വളരെക്കൂടുതലായിരുന്നു.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലെ ടി.വി ഷോകളിൽ ഷക്കീല പലപ്പോഴും ഗസ്റ്റായും മത്സരാർഥിയായും പങ്കെടുക്കാറുണ്ട്.

നടി എന്നതിലുപരിയായി സമൂഹത്തിൽ ഒറ്റപ്പെടുന്നവർക്ക് വേണ്ടി നിരവധി സന്നദ്ധപ്രവർത്തനങ്ങളും ഷക്കീല ചെയ്യാറുണ്ട്.

ഷക്കീല എന്ന പേരിൽ അവരുടെ ജീവിതകഥ പറഞ്ഞ ചിത്രം ഏറെ ജനപ്രീതി നേടിയിരുന്നു. നടി റിച്ച ഛദ്ദയാണ് ഷക്കീലയായി സ്‌ക്രീനിൽ വേഷമിട്ടത്.

Shakeela, Shakeela news, Shakeela films, Shakeela family, Shakeela photos, ഷക്കീല, ഷക്കീല വാർത്തകൾ, ഷക്കീല ചിത്രങ്ങൾ, ഷക്കീല കുടുംബം, ഷക്കീല ഫോട്ടോകൾ

ഒരു ചെറിയ അതിഥി വേഷത്തിൽ ഷക്കീല ഈ സിനിമയിൽ അഭിനയിച്ചിരുന്നു. പ്രായത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിരവധി പ്രണയങ്ങളുണ്ടായിരുന്നുവെങ്കിലും ഷക്കീലയുടെ ഒരു പ്രണയം പോലും വിവാ​ഹത്തിലേക്ക് എത്തിയില്ല.

ഇപ്പോഴും സിം​ഗിൾ ലൈഫാണ് ഷക്കീലയുടേത്. നിരവധി ട്രാൻസ്ജെന്റേഴ്സ് ഷക്കീലയുടെ സംരക്ഷണയിൽ കഴിയുന്നുണ്ട്.

തന്റെ മുൻ കാമുകന്മാരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ തന്നെ വേദനിപ്പിച്ചവരാണെന്നാണ് ഷക്കീല പറയുന്നത്. ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മുൻ കാമുകന്മാരെ കുറിച്ച് ഷക്കീല വാചാലയായത്.

സ്കൂൾ കാലഘട്ടത്തിൽ താൻ ഒരേസമയം രണ്ട്, മൂന്ന് പേരെ പ്രേമിക്കുമായിരുന്നുവെന്നും അതിന്റെ പേരിൽ കാമുകന്മാർ തെരുവിൽ കിടന്ന് വഴക്കുണ്ടാക്കിയിട്ടുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി.

'ആദ്യം ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. അന്ന് പത്ത് വയസായിരുന്നു എനിക്ക്. അവന് പതിമൂന്ന് വ‌യസ്. ഒരേ സമയം ഞാൻ രണ്ട്, മൂന്ന് പേരെ പ്രേമിക്കുമായിരുന്നു. ആ സമയത്തിൽ ലവ് എന്താണെന്ന് പോലും അറിയില്ലായിരുന്നു.'

'എന്റെ സ്കൂളിലും എനിക്ക് ഒരു പ്രണയമുണ്ടായിരുന്നു. ഇവർ രണ്ടുപേരും തമ്മിൽ റോഡിൽ കിടന്ന് അവസാനം അടിയായി. അത് എന്റെ കസിൻ ബ്രദർ കണ്ടിട്ട് എന്റെ അടുത്ത് വന്ന് ഇതേകുറിച്ച് ചോദിച്ചു.'

'അപ്പോൾ ഞാൻ പറഞ്ഞു സ്കൂളിൽ ഒരാൾ വീട്ടിലേക്ക് വരുമ്പോൾ വേറൊരാൾ എന്ന രീതിക്കാണ് താൻ പ്രണയിക്കുന്നതെന്ന്. അവസാനം അദ്ദേഹമാണ് അവരെ രണ്ടുപേരെയും ആശ്വസിപ്പിച്ചത്.' കുട്ടിക്കാലത്തെ കുറിച്ച് സംസാരിച്ച് ഷക്കീല പറഞ്ഞു.

Shakeela, Shakeela news, Shakeela films, Shakeela family, Shakeela photos, ഷക്കീല, ഷക്കീല വാർത്തകൾ, ഷക്കീല ചിത്രങ്ങൾ, ഷക്കീല കുടുംബം, ഷക്കീല ഫോട്ടോകൾ

തന്നോട് ചെയ്തതിന്റെ ഫലമെല്ലാം തന്റെ മുൻ കാമുകന്മാർക്ക് ഇപ്പോൾ അവരുടെ ഭാര്യമാർ വഴി തിരിച്ച് കിട്ടുന്നുണ്ടെന്നും ഷക്കീല വെളിപ്പെടുത്തി. 'അവർ രണ്ടുപേരിൽ ഒരാൾ ഇപ്പോൾ നടനാണ്. മറ്റൊരാൾ ഇപ്പോഴും എന്നോട് കോൺടാക്ടിലുണ്ട്.'

'വേറൊരു മുൻ കാമുകൻ ഇപ്പോൾ വിവാഹം കഴിച്ച് നന്നായി അനുഭവിക്കുന്നുണ്ട്. അത് ഞാൻ അടുത്തിടെ മനസിലാക്കി.'

'കാരണം മുമ്പ് ഞങ്ങൾ പ്രണയിക്കുന്ന സമയത്ത് ചട്നിയിൽ ഒരു മുളക് അധികം ഇട്ടതിന് എന്നോട് ദേഷ്യപ്പെട്ടയാൾ ഇപ്പോൾ ഭാര്യ അവരുടെ ഇഷ്ടത്തിന് വെച്ച് കൊടുക്കുന്ന എന്തും കഴിക്കും. വേണമെങ്കിൽ കഴിച്ചാൽ മതിയെന്ന് ഭാര്യ അയാളോട് പറയുന്നത് ഫോണിലൂടെ ഞാൻ കേട്ടിരുന്നു.'

'കാരണം അയാളും ഞാനും ഇപ്പോഴും സംസാരിക്കാറുണ്ട്. ഭാര്യയും സംസാരിക്കും. മുൻകാമുകന്മാരുടെ ഭാര്യമാർക്ക് സൗന്ദര്യം വർധിക്കാനുള്ള കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നതും ഞാനാണ്. പത്ത് വർഷം പ്രണയിച്ച മറ്റൊരു കാമുകനുണ്ട്.'

'അവനിപ്പോൾ അമേരിക്കയിൽ ഭാര്യയ്ക്ക് ഭക്ഷണം വെച്ച് കൊടുക്കുന്നു. ഭാര്യയ്ക്ക് ഐടി ജോലിയാണ്. എന്റെ എല്ലാ മുൻ കാമുകന്മാരും എന്നെ ഒരുപാട് കഷ്ടപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലുള്ള മുൻ കാമുകൻ പണ്ട് കോമ സ്റ്റേജിൽ വരെ എത്തിയിരുന്നു.'

'അന്ന് ഞാനാണ് നോക്കിയിരുന്നത്' ഷക്കീല പറഞ്ഞു. ഷക്കീല വീണ്ടും കേരളത്തിൽ തരം​ഗമായി തുടങ്ങിയത് ഒമർ ലുലു സിനിമ നല്ല സമയത്തിന്റെ പ്രമേഷന് വേണ്ടി കേരളത്തിൽ വന്നത് മുതലാണ്.

അന്ന് മാളിൽ പ്രമോഷനായി ഷക്കീല എത്തുന്നതിനോട് മാളിന്റെ അതോറിറ്റിക്ക് എതിർപ്പായിരുന്നു. ആ സംഭവത്തിന് ശേഷം പക്ഷെ നിരവധി പരിപാടികളിലേക്ക് കേരളത്തിൽ ഷക്കീലയ്ക്ക് ക്ഷണം ലഭിച്ചു.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X