സ്വന്തം നാട്ടിൽ നിന്ന് പോലും എനിക്ക് അവ​ഗണന, നാല് തവണ ഇറങ്ങി വന്ന ലാലേട്ടൻ; ശാലു മേനോൻ പറയുന്നു

നൃത്ത രം​ഗത്ത് വർഷങ്ങളായി സജീവ സാന്നിധ്യമാണ് ശാലു മേനോൻ. കഴിഞ്ഞ വർഷം ശാലു മേനോൻ ചെയ്ത നാ​ഗവല്ലി എന്ന ഡാൻസ് പെർഫോമൻസ് ഏറെ ശ്രദ്ധ നേടിയതാണ്. നടൻ മോഹൻലാലായിരുന്നു ഈ പെർഫോമൻസിന്റെ ഇൻട്രോയ്ക്ക് ശബ്ദം നൽകിയത്. ഇതേക്കുറിച്ച് ശാലു മേനോൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശാലു മേനോൻ മനസ് തുറന്നത്.

10 വയസിൽ അരങ്ങേറ്റം, വിടാതെ പിന്തുടർന്ന അപമാനം പരിഹാസം, ആദ്യ പ്രതിഫലം 500 രൂപ, ഇന്ന് പൊന്നും വിലയുള്ള താരം!
10 വയസിൽ അരങ്ങേറ്റം, വിടാതെ പിന്തുടർന്ന അപമാനം പരിഹാസം, ആദ്യ പ്രതിഫലം 500 രൂപ, ഇന്ന് പൊന്നും വിലയുള്ള താരം!

കഴിഞ്ഞ വർഷം ഞാൻ ഞാൻ ഡാൻസിൽ നാ​ഗവല്ലി എന്ന പ്രൊഡക്ഷൻ ചെയ്തു. മണിച്ചിത്രത്താഴിന്റെ ഒറിജിനൽ കഥയെടുത്ത് ചെയ്തതാണ്. ഇത്രയൊക്കെ ചെയ്യുമ്പോൾ തുടക്കമെങ്കിലും ലാലേട്ടന്റെ വീഡിയോയെങ്കിലും വേണമെന്ന് തോന്നി. ചാേദിച്ച് നോക്കെന്ന് ചേട്ടൻ പറഞ്ഞു. അങ്ങനെ അപ്പോയ്മെന്റ് എടുത്ത് നേരെ കൊച്ചിയിൽ പോയി. സ്ക്രിപ്റ്റുമായാണ് ചെല്ലുന്നത്. വിറച്ച് കൊണ്ടാണ് ഞാൻ പോകുന്നത്. ഇരിക്കാൻ പറഞ്ഞു. പണ്ട് സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അതേ സ്നേ​ഹം. എന്തുണ്ട്, സുഖമാണോ എത്ര വർഷമായെന്ന് അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. തൊട്ടടുത്ത് ഇരുത്തി. എന്താണ് വന്നതെന്ന് ചോദിച്ചു.

actress shalu menon  mohanlal

ഞാനിങ്ങനെയൊരു സംഭവം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. സ്ക്രിപ്റ്റ് കൊടുത്തു. സിനിമയിലേത് പോലെയാണോ എത്ര ഡാൻസേർസ് ഉണ്ട് എന്നെല്ലാം വിശദമായി ചോദിച്ചു. മ്യൂസിക് ശരത്തേട്ടനെക്കൊണ്ട് ചെയ്യിച്ചാലോ എന്ന ആ​ഗ്രഹമുണ്ടായിരുന്നു. അങ്ങനെ ശരത്തേട്ടൻ സമ്മതിച്ചു. ശരത്താണോ ചെയ്യുന്നതെല്ലാം ലാലേട്ടൻ ചോദിച്ചു.

കൊച്ചിനെ പൊന്നുപോലെ നോക്കണം! വന്നവരും, നിന്നവരും ഗംഗയും ഒരുപോലെ കരഞ്ഞു! എന്‍ഗേജ്‌മെന്റില്‍ സംഭവിച്ചത്?
കൊച്ചിനെ പൊന്നുപോലെ നോക്കണം! വന്നവരും, നിന്നവരും ഗംഗയും ഒരുപോലെ കരഞ്ഞു! എന്‍ഗേജ്‌മെന്റില്‍ സംഭവിച്ചത്?

സ്ക്രിപ്റ്റിന്റെ തുടക്കത്തിലേ നരേഷന് ശബ്ദം കൊടുക്കാമോ എന്ന് ഞാൻ ചോദിച്ചു. അദ്ദേഹം സമ്മതിച്ചു. വിസ്മയയിലേക്ക് വരാൻ പറഞ്ഞു. ഞങ്ങളവിടെ പറഞ്ഞ തിയതിക്ക് ചെന്നു. അദ്ദേ​ഹം മാതൃഭൂമിയുടെ ആഡ് ഡബ് ചെയ്ത് കൊണ്ടിരിക്കുകയാണ്. കുറഞ്ഞത് നാല് തവണയെങ്കിലും അദ്ദേഹം ഇറങ്ങി വന്നു. ഇപ്പോൾ കഴിയും എന്ന് പറയാൻ. എന്നെ പോലൊരു ചെറിയ കലാകാരിയോടാണ് അദ്ദേ​ഹം ഈ പറയുന്നത്. എല്ലാവരും കണ്ട് പഠിക്കേണ്ട മനുഷ്യനാണ് അദ്ദേഹം. രണ്ട് പേജ് മുഴുവൻ അദ്ദേഹം ഡബ് ചെയ്ത് തന്നു. പ്രോ​ഗ്രാം തുടങ്ങിയപ്പോൾ തന്നെ ലാലേട്ടന്റെ ശബ്ദം. വലിയ കയ്യടിയായിരുന്നെന്നും ശാലു മേനോൻ ഓർത്തു.

താനിപ്പോഴും നേരിടുന്ന അവ​ഗണനകളെക്കുറിച്ചും ശാലു മേനോൻ സംസാരിച്ചു. സ്വന്തം നാട്ടിലെ പ്രോ​ഗ്രാമുകളിൽ നിന്ന് പോലും എന്നെ മാറ്റി നിർത്തുന്നു. അത് ഭയങ്കര വിഷമം തോന്നും. സ്വന്തം നാട്ടിൽ പല വലിയ പരിപാടികൾ നടത്തിയാൽ ബാക്കി എല്ലാവരും ഉണ്ടാകും. എന്നെ വിളിക്കില്ല. എന്തിനാണ് ഒഴിവാക്കുന്നതെന്ന് അറിയില്ലെന്നും ശാലു മേനോൻ പറഞ്ഞു.

More from Filmibeat

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X