കുഞ്ഞിനെ നോക്കാൻ ആയയോ വീട്ടിൽ കുക്കോ ഇല്ല; നാട്ടിലേക്ക് വരുമ്പോൾ ഭർത്താവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിങ്ങനെ
അമ്മയായ ശേഷവും കരിയറിൽ സജീവമായി തുടരുകയാണ് ഷംന കാസിം. പുതിയ ചിത്രം ഡെവിളിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി. ഇതിനിടെ ഗുണ്ടുർ കാരം എന്ന തെലുങ്ക് ചിത്രത്തിലെ ഡാൻസ് നമ്പറും ഹിറ്റായി. ഷാനിദ് ആസിഫലി എന്നാണ് ഷംനയുടെ ഭർത്താവിന്റെ പേര്. കഴിഞ്ഞ വർഷം ഇരുവർക്കും ഒരു ആൺകുഞ്ഞും പിറന്നു. കരിയറും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ട് പോകുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഷംനയിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
പുതിയ സിനിമ ഡെവിൾ തനിക്ക് വളരെ പ്രത്യേകയുള്ളതാണെന്ന് ഷംന പറയുന്നു. ഈ സിനിമയിൽ അഭിനയിക്കുമ്പോഴാണ് എന്റെ കല്യാണം നടന്നതും ഗർഭിണിയായതും. ഗർഭിണിയായി അഞ്ച് മാസം തികഞ്ഞപ്പോൾ ഒരു ഗാനരംഗത്തിലും അഭിനയിച്ചു. ക്ലെെമാക്സ് ചെയ്യുമ്പോൾ എനിക്ക് ഏഴ് മാസത്തോടടുത്തുയ അത്രയും ഓർമകൾ ഈ സിനിമയിലുണ്ടെന്നും ഷംന കാസിം വ്യക്തമാക്കി. വൈറലായിക്കൊണ്ടിരുന്ന ഡാൻസ് നമ്പറിനെക്കുറിച്ചും ഷംന സംസാരിച്ചു.

ശേഖർ മാസ്റ്ററാണ് എന്നെ കോൾ ചെയ്തത്. സംവിധായകൻ ത്രിവിക്രമൻ സാറാണ് ശേഖർ സാറിനെ വിളിച്ച് പൂർണ ഇത് ചെയ്യുമോ എന്ന് ചോദിച്ചത്. ഞാൻ ദുബായിലായിരുന്നു. സാറിന് സംസാരിക്കണമെന്ന് മാസ്റ്റർ എന്നെ ഫോൺ ചെയ്തു പറഞ്ഞു. ഏതെങ്കിലും ശക്തമായ കഥാപാത്രം ചെയ്യാൻ വിളിക്കുകയായിരിക്കുമെന്ന് ഞാൻ കരുതി. ഗാനരംഗമാണെന്ന് കേട്ടപ്പോൾ ഈ സൈസിൽ ഏത് സോങ് ചെയ്യാൻ പറ്റുമെന്ന് ഞാൻ ചോദിച്ചു. സ്പെഷ്യലായ ഗാനമാണ്.
തുടക്കത്തിലെ ബിറ്റ് വളരെ പ്രധാനമാണ്, എക്സ്പ്രസീവായ ഒരാളെ സാറിനെ വേണമെന്ന് അദ്ദേഹം. കോസ്റ്റ്യൂം സാരിയായിരുന്നു. എല്ലാം എന്റെ കംഫർട്ടിന്. ഏത് പാട്ടായിരിക്കുമെന്ന് ഞാൻ ചിന്തിച്ചു. അദ്ദേഹത്തിന് എക്സ്പ്രസീവായ കണ്ണുകളാണ് വേണ്ടത്. ത്രിവിക്രമൻ സാറുടെ പടത്തിൽ ഐറ്റം ഡാൻസ് സാധാരണ ഉണ്ടാവില്ല. അങ്ങനെയാവരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. എന്റെ മനസിൽ നീയാണ് വന്നതെന്ന് ത്രിവിക്രമൻ സാർ പറഞ്ഞു.

രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ട് തുടങ്ങി. ആദ്യത്തെ ദിവസം എനിക്ക് അൺകംഫർട്ടബിൾ ആയിരുന്നു. എല്ലാവരുമുണ്ട്. മഹേഷ് ബാബു സർ മുന്നിലിരിക്കുന്നു. ആദ്യ ഷോട്ടിന് ശേഷം എല്ലാവരും ആത്മവിശ്വാസം തന്നു. റിലീസാകുന്നത് വരെയും കുറച്ച് ടെൻഷനുണ്ടായിരുന്നു. പാട്ട് സ്വീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്നും ഷംന വ്യക്തമാക്കി.
വിവാഹ ജീവിതത്തെക്കുറിച്ചും ഷംന സംസാരിച്ചു. കല്യാണത്തിന്റെ കാര്യത്തിൽ പേടിയുണ്ടായിരുന്നു. അമ്മയെ പോലെ ഒരാളെ ലഭിക്കണമെന്നുണ്ടായിരുന്നു. ഭർത്താവിനോട് നന്ദി പറയണം. ഡെലിവറി കഴിഞ്ഞ് 50 ദിവസത്തിനുള്ളിൽ ഞാൻ വർക്കിന് പോയി. അദ്ദേഹത്തിന്റെ പിന്തുണയില്ലെങ്കിൽ എനിക്കത് സാധിക്കില്ലായിരുന്നു. ഇപ്പോഴും അഭിനയ രംഗത്ത് തുടരുന്നതിൽ ദൈവത്തോട് നന്ദിയുണ്ടെന്നും ഷംന കാസിം വ്യക്തമാക്കി.
മകന്റെ ഫോട്ടോ ജനിച്ച് 14 ദിവസം വരെയും പുറത്ത് വിട്ടിരുന്നില്ല. ഞങ്ങളുടെ വിശ്വാസം അങ്ങനെയാണ്. മൂന്ന് മാസം എന്റെ കുഞ്ഞിനെ എവിടെയും കൊണ്ട് പോയിട്ടില്ല. ദുബായിൽ തന്നെയായിരുന്നു. കുഞ്ഞിനെ ആരാധകരെ കാണിക്കുന്നതിൽ കുഴപ്പമൊന്നുമില്ല. അവർ കാണുന്നത് നല്ലതല്ലേ. എല്ലാ വീടുകളിലെയും പോലെയാണ് എന്റെ വീട്ടിലും. എങ്ങനെ ഇതെല്ലാം കൈകാര്യം ചെയ്യുന്നെന്ന് സുഹൃത്തുക്കൾ ചോദിക്കും. കുഞ്ഞിനെ നോക്കാൻ ആയയില്ല.
ദുബായിലെ വീട്ടിൽ കുക്ക് ചെയ്യാനും ആരുമില്ല. ക്ലീൻ ചെയ്യാൻ ഒരു സ്ത്രീ വരും. പക്ഷെ അമ്മ അവിടെയുണ്ടാകും. സ്വന്തം കാര്യങ്ങൾ നമ്മൾ തന്നെ നോക്കുന്നതാണ് നല്ലത്. ദുബായിൽ നിന്നും നാട്ടിലേക്ക് വരുമ്പോൾ ഒരാഴ്ചത്തേക്ക് എന്റെ ഭർത്താവിന് വേണ്ടതെല്ലാം റെഡിയാക്കി വെക്കും. തിരിച്ച് വരുമ്പോഴേക്കും ഭർത്താവ് എല്ലാം അലങ്കോലമാക്കിയിടുമെന്നും ഷംന ചിരിച്ച് കൊണ്ട് പറഞ്ഞു.


Click it and Unblock the Notifications