തമാശകൾക്കിടെ പ്രസവ വേദന; ചേർത്ത് പിടിച്ച് ഭർത്താവ്; പ്രസവത്തിന് മുമ്പുള്ള നിമിഷങ്ങൾ പങ്കുവെച്ച് ഷംന
മലയാളികൾക്ക് സുപിരിചിതയായ നടിയാണ് ഷംന കാസിം. ഡാൻസ് വേദികളിൽ നിന്നും അഭിനയ രംഗത്തേക്ക് കടന്ന് വന്ന ഷംനയ്ക്ക് മലയാളത്തിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചില്ലെങ്കിലും തെലുങ്ക് സിനിമാ രംഗത്ത് പ്രശസ്തി നേടാൻ പറ്റി. ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ ഷംന ഇക്കാലയളവിൽ ചെയ്തു. ചട്ടക്കാരി എന്ന സിനിമയിലാണ് നടിക്ക് മലയാളത്തിൽ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത്.
പിന്നീട് കൂടുതലും ഡാൻസ് വേദികളിലാണ് ഷംനയെ മലയാളികൾ കണ്ടത്. തെലുങ്കിൽ റിയാലിറ്റി ഷോ ജഡ്ജായും ഷംന എത്തിയിട്ടുണ്ട്. കരിയറിനപ്പുറം ഇന്ന് വ്യക്തി ജീവിതത്തിലും ഷംനയ്ക്ക് സന്തോഷങ്ങളുടെ കാലമാണ്. കഴിഞ്ഞ വർഷമാണ് നടി വിവാഹം കഴിച്ചത്. ദുബായിൽ സ്ഥാപനം നടത്തുന്ന ഷാനിദ് ആസിഫ് അലിയെയാണ് ഷംന തന്റെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തത്.
ഇരുവരും ഒരു ഷോയിൽ വെച്ചാണ് പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമാവുകയും രണ്ട് പേരും വിവാഹം കഴിക്കുകയുമായിരുന്നു. ദുബായിൽ വെച്ച് നടന്ന വിവാഹ ചിത്രങ്ങൾ വൈറലായിരുന്നു. വിവാഹത്തിന് പിന്നാലെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും ഷംന അറിയിച്ചു. നിക്കാഹ് കഴിഞ്ഞ ശേഷം തങ്ങൾ ലിവിംഗ് ടുഗെദറിലായിരുന്നെന്നും ഇതിനിടെ ഷംന തുറന്ന് പറഞ്ഞു.

പ്രസവ കാലത്തെ തന്റെ വിശേഷങ്ങളെല്ലാം ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുണ്ടായിരുന്നു. കാത്തിരിപ്പുകൾക്കൊടുവിൽ ഷംന അമ്മയായിരിക്കുകയാണ്. ആൺ കുഞ്ഞ് പിറന്ന വിവരം ഷംന തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ പ്രസവത്തിന് മുമ്പുള്ള നിമിഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ഷംന കാസിം.
ഞാനിന്ന് ആശുപത്രിയിലേക്ക് പോവുകയാണ്. നാലാം തിയതിയാണ് പ്രസവ ഡേറ്റ്. മൂന്നാം തിയതി ഞാൻ ആശുപത്രിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഷംന വീഡിയോ തുടങ്ങുന്നത്. ആശുപത്രിയിലേക്ക് പോവാൻ തയ്യാറായി നിൽക്കുന്ന നടിയുടെ ബന്ധുക്കളെയും ഭർത്താവിനെയും വീഡിയോയിൽ കാണാം. ഒരു ദിവസത്തേക്കാണെങ്കിലും വീട് മാറുന്നത് പോലെ പെട്ടിയുമൊക്കെയായാണ് പോവുന്നതെന്ന് ഷംന പറയുന്നു.

ദുബായ് ആസ്റ്റർ ആശുപത്രിയിലേക്കാണ് ഷനയും കുടുംബവും എത്തിയത്. ലേബർ റൂമിലേക്ക് കയറുന്നതിന് മുമ്പ് സന്തോഷത്തോടെ തമാശകളൊക്കെ പറയുന്ന ഷംനയെയാണ് വീഡിയോയിൽ കാണുന്നത്. തനിക്ക് പേടിയൊന്നുമില്ലെന്ന് ഷംന ഇടയ്ക്ക് പറയുന്നുണ്ട്. ഇടയ്ക്ക് ചെറുതായെന്നും ഡാൻസും ചെയ്യുന്നു.
പ്രസവ വേദന വന്ന് ഷംന അസ്വസ്ഥയാവുന്നതും വീഡിയോയിൽ കാണാം. ഇടയ്ക്ക് ഭർത്താവിനെ ചേർത്ത് പിടിച്ചിരിക്കുന്നു. ലേബർ പെയ്ൻ കൂടിയതോടെ ഉമ്മയുടെ കൈ പിടിച്ച് കിടക്കുകയാണ് ഷംന. പിന്നീട് കാണിക്കുന്നത് കൈക്കുഞ്ഞിനെയും പിടിച്ച് നിൽക്കുന്ന ഷംനയുടെ ഉമ്മയെയാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്.
പുണ്യ മാസത്തിൽ ജനിച്ച കുഞ്ഞ് ആരോഗ്യത്തോടെയിരിക്കട്ടെയെന്ന് നിരവധി പേർ കമന്റ് ചെയ്തു. പ്രസവം അടുത്തതോടെയാണ് നടി ഷൂട്ടിംഗെല്ലാം നിർത്തി ദുബായിലേക്ക് പോയത്. അതിന് മുമ്പ് നാട്ടിൽ വെച്ച് ബേബി ഷവർ നടത്തിയിരുന്നു. വിവാഹ ശേഷവും റിയാലിറ്റി ശോകളും മറ്റുമായി ഷംന കരിയർ തുടർന്നിരുന്നു. ഇനി നാട്ടിലേക്ക് വരുമ്പോൾ കൈയിലൊരു കുഞ്ഞ് കൂടി ഉണ്ടാവുമെന്നും നടി നേരത്തെ പറഞ്ഞു.
ഏറെ നാളത്തെ വിവാഹ ആലോചനകൾക്കൊടുവിലാണ് ഷംന കാസിം തന്റെ പങ്കാളിയെ തെരഞ്ഞെടുത്തത്. പെൺകുട്ടികൾ സാമ്പത്തികമായി സ്വയം പര്യാപ്തരായ ശേഷം വിവാഹം കഴിക്കുന്നതാണ് നല്ലതെന്ന് ഷംന നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തന്റെ കുടുംബത്തിൽ വൈകി വിവാഹം കഴിച്ചത് താനാണ്. പലപ്പോഴും ഇതിന്റെ പേരിൽ ബന്ധുക്കളിൽ നിന്നും അമ്മയ്ക്ക് ചോദ്യം നേരിടേണ്ടി വന്നിരുന്നെന്നും ഷംന പറഞ്ഞു.


Click it and Unblock the Notifications