ഞാനെന്റെ ഹൃദയം നൽകി, അദ്ദേഹം ജീവിതവും; വിവാഹ ജീവിതം രണ്ട് വർഷം പിന്നിട്ടു; ഷംനയ്ക്ക് മറ്റൊരു സന്തോഷവും

അഭിനയ രം​ഗത്ത് വർഷങ്ങളായി തുടരുന്ന നടി ഷംന കാസിമിന് മലയാളത്തേക്കാളും തമിഴിലും തെലുങ്കിലുമാണ് ശ്രദ്ധിക്കപ്പെടാനായത്. മലയാള സിനിമാ രം​ഗത്ത് തനിക്ക് അർഹമായ അവസരങ്ങൾ ലഭിച്ചി‌ട്ടില്ലെന്ന് പലപ്പോഴും ഷംന തന്നെ തുറന്ന് പറഞ്ഞിട്ടുമുണ്ട്. പൂർണ എന്ന പേരിലാണ് മറു ഭാഷകളിൽ ഷംന അറിയപ്പെടുന്നത്. അ‌ടുത്തിടെ തെലുങ്കിൽ ചെയ്ത ഡാൻസ് നമ്പർ വൻ ശ്ര​ദ്ധ നേടി. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഷംനയിന്ന് ശ്രദ്ധ നൽകുന്നു. ഭർത്താവ് ഷാനിദ് ആസിഫ് അലിക്കൊപ്പം ദുബായിലാണ് നടിയിപ്പോൾ താമസിക്കുന്നത്.

ഒരു മകനുമുണ്ട്. 2022 ലാണ് ഷംനയും ഷാനിദും വിവാഹിതരായത്. ഇപ്പോഴിതാ രണ്ടാം വിവാഹ വാർഷിക ദിനത്തിൽ ഷംന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടുകയാണ്. 'ഞാൻ എന്റെ ഹൃദയം നൽകി. അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതം എനിക്ക് നൽകി. സന്തോഷകരമായ രണ്ട് വർഷങ്ങൾ' എന്ന വാചകത്തോടെയാണ് ഷംന സോഷ്യൽ മീഡിയയിൽ ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ പങ്കുവെച്ചത്. നിരവധി പേർ നടിക്ക് കമന്റ് ബോക്സിലൂടെ ആശംസകൾ അറിയിച്ചു.

Shamna Kasim
Photo Credit: https://www.instagram.com/shamnakasim

വിവാഹ ജീവിതം രണ്ട് വർഷം പൂർത്തിയാക്കുമ്പോൾ ഷംനയ്ക്ക് മറ്റ് ചില സന്തോഷങ്ങളും ഒപ്പമുണ്ട്. ദുബായിൽ ഡാൻസ് സ്റ്റുഡിയോ തുടങ്ങിയിരിക്കുകയാണ് നടി. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, സെമി ക്ലാസിക്കൽ തുടങ്ങിയവയെല്ലാം ഇവിടെ പഠിപ്പിക്കുന്നുണ്ട്. തന്റെ ഡാൻസിനും അഭിനയത്തിനുമെല്ലാം പൂർണ പിന്തുണ നൽകുന്നയാളാണ് ഭർത്താവെന്ന് നേരത്തെ ഷംന പറഞ്ഞിട്ടുണ്ട്.

ഭർത്താവിന്റെ പിന്തുണയുള്ളത് കൊണ്ടാണ് താൻ സിനിമാ രം​ഗത്ത് തുടർന്നതെന്ന് ഷംന വ്യക്തമാക്കി. കല്യാണത്തിന് ഉള്ളിന്റെയുള്ളിൽ ഭയമുണ്ടായിരുന്നു. കാരണം ഇൻഡസ്ട്രിയിൽ പലരും ഡിവോഴ്സായി. അവർക്കിടയിൽ പ്രശ്നം വരാൻ കാരണം വർക്കാണ്. സിനിമ വിടാൻ പറ്റില്ലെന്ന് എനിക്കുറപ്പായിരുന്നു. സിനിമയിലേക്ക് വന്നാൽ പോകുമെന്ന് പറയുമെന്നല്ലാതെ അവസാനം നമ്മൾ സിനിമയിലേക്ക് തന്നെ തിരിച്ച് വരും.

Shamna Kasim
Photo Credit: https://www.instagram.com/shamnakasim

ഡാൻസും സിനിമയും മാത്രമേ തനിക്ക് അറിയൂ. എനിക്ക് ഇൻഡിപെൻഡന്റായി ജീവിക്കണമെന്നത് പ്രധാനമായിരുന്നു. ഇപ്പോൾ പോലും താൻ എന്തെങ്കിലും വാങ്ങിത്തരാൻ ഭർത്താവിനോട് പറയാറില്ല. തന്നോട് പറഞ്ഞ് കൂടേയെന്ന് ഭർത്താവ് ചോദിക്കുമെങ്കിലും തനിക്കതിന് താൽപര്യമില്ലെന്ന് ഷംന കാസിം വ്യക്തമാക്കി. ദുബായിലെ ഒരു പരിപാടിക്കിടെയാണ് ഷംന കാസിം ഷാനിദിനെ പരിചയപ്പെടുന്നത്.

ഷാനിദ് സംഘടിപ്പിച്ച പരിപാടിയിൽ അതിഥിയായെത്തിയതായിരുന്നു ഷംന. താനാണ് ഷാനിദിനെ പ്രൊപ്പോസ് ചെയ്തതെന്നാണ് ഷംന നേരത്തെ പറഞ്ഞിട്ടുള്ളത്. ഇങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ആദ്യം ചോദിച്ചത് ഷംനയ്ക്ക് എന്നെക്കുറിച്ച് അറിയുമോ, കമ്പനി കണ്ടിട്ടുണ്ടോ എന്നൊക്കെയാണ്. കമ്പനിയല്ല ഇഷ്ടപ്പെട്ടത് ഇയാളെയാണെന്ന് അന്ന് താൻ മറുപടി നൽകിയെന്നും ഷംന വ്യക്തമാക്കി. ഹംദാൻ ആസിഫ് അലിയെന്നാണ് ഷംനയുടെയും ഷാനിദിന്റെയും മകന്റെ പേര്. സിനിമകൾ തുടർന്നും ചെയ്യാനാണ് തന്റെ തീരുമാനമെന്ന് നടി നേരത്തെ വ്യക്തമാക്കിയതാണ്. ഷംനയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X