'വിജയിയേക്കാളും കഴിവ് വിൻസിക്ക്; റിയാലിറ്റിഷോയിൽ അഭിനയം മാത്രമല്ല നോക്കുന്നത്; വിൻസി അതിൽ നിന്നും എണീറ്റു'

താൻ റിയാലിറ്റി ഷോയിൽ നിന്ന് എലിമിനേറ്റായപ്പോൾ ജീവിതത്തിൽ പരാജയപ്പെട്ടത് പോലെ തോന്നിയെന്ന് ഷിബ്ല പറയുന്നു. നായികാ നായകനിൽ വിൻസി വിജയി ആവാഞ്ഞതും ഷിബ്ല ചൂണ്ടിക്കാട്ടി.

അഭിനയിക്കാനിഷ്ടമുള്ളവർ റിയാലിറ്റി ഷോകളിൽ മത്സരിക്കരുതെന്ന് നടി ഷിബ്ല ഫറ. ഇത്തരം മത്സരങ്ങളിൽ എലിമിനേറ്റാവുന്നവർക്ക് തങ്ങൾ തോറ്റു പോയി എന്ന തോന്നലുണ്ടാവുമെന്നും നടി പറഞ്ഞു. ദ ഫോർത്തിനോടാണ് പ്രതികരണം. നായികാ നായകൻ എന്ന ഷോയിൽ വിൻസി അലോഷ്യസ് വിജയിക്കാത്തതിനെക്കുറിച്ചും നടി പരാമർശിച്ചു.

'സൂര്യ ടിവിയിലെ വിവെൽ ആക്ടീവ് ബി​​ഗ് ബ്രേക്ക് എന്ന റിയാലിറ്റി ഷോയിലാണ് ഞാൻ ആദ്യം ചെയ്യുന്നത്. പക്ഷെ അഭിനയം പാഷനായിട്ടുള്ളവർക്ക് റിയാലിറ്റി ഷോ ഞാനൊരിക്കലും സജസ്റ്റ് ചെയ്യില്ല. റിയാലിറ്റി ഷോയെന്നാൽ നമ്മുടെ ആക്ടിം​ഗ് ടാലന്റല്ല നോക്കുക. വിൻസി എത്രയോ ടാലന്റഡല്ലേ. ആ ഷോയിൽ വിജയിച്ച ആളെക്കാളും. അതേപോലെ തന്നെയായിരുന്നു നമ്മുടെയും. ഞാൻ ജീവിതത്തിൽ തോറ്റു എന്ന് ആദ്യമായി തോന്നുന്നത് അപ്പോഴാണ്. യഥാർത്ഥത്തിൽ എനിക്കങ്ങനെ തോന്നേണ്ടതില്ല'

'ഞാനാ റിയാലിറ്റി ഷോയിലുണ്ടായിരുന്നപ്പോൾ (വിവെൽ ആക്ടീവ് ബി​​ഗ് ബ്രേക്ക് ) ലാൽ ജോസ് സാർ പുള്ളിക്കാരൻ ചെയ്യാൻ‌ പോവുന്ന സിനിമയിലേക്ക് പറ്റിയ രണ്ട് കഥാപാത്രങ്ങളെയാണ് ചൂസ് ചെയ്തത്. പക്ഷെ ബാക്കിയുള്ളവർക്ക് തോന്നുന്നത് നമ്മളെ കൊള്ളില്ലെന്നാണ്. അങ്ങനെ തോന്നിക്കുന്നുണ്ട് റിയാലിറ്റി ഷോകൾ. നമ്മൾ എലിമിനേറ്റാവും. അത് ശരിയല്ല'

'ഒരു കലാകാരനോ കലാകാരിയോ ആരാണെങ്കിലും. ആക്ടിം​ഗെന്നത് ശരിക്ക് പന്ത് കളിക്കുന്ന പോലെയാണ്. നമ്മൾ കളിച്ച് കളിച്ച് ശരിയാവുന്ന പരിപാടിയാണ്. ആക്ടേർസെന്നാൽ കുറച്ച് കൂടി സെൻസിറ്റീവല്ലേ. നമ്മളുടെ മനസ്സ് വെച്ചാണല്ലോ ഫുൾ കളി'

വിൻസി അതിൽ നിന്ന് എണീറ്റ് വന്ന കുട്ടിയാണ്. പക്ഷെ വിൻസിയേക്കാളും ടാലന്റഡായ കുട്ടി ആ പരാജയത്തിൽ പെട്ട് പോയിട്ടുണ്ടാവും. അത് കൊണ്ട് ആക്ടിം​ഗിന് റിയാലിറ്റി ഷോകൾ ഉണ്ടാവരുതെന്ന് എനിക്ക് തോന്നുന്നു, ഷബ്ല ഫറ പറഞ്ഞു.

Shibla Fara, Vincy

'ബോസി പോസിറ്റിവിറ്റി എന്നത് മസിൽ പോലെയാണ്. എല്ലാ ദിവസവും അതിൽ വർക്ക് ചെയ്യണം. എന്നാലേ അത് ശരിയാവുള്ളൂ. ഒരു ദിവസം വർക്ക് ചെയ്തില്ല എന്നുണ്ടെങ്കിൽ പഴത് പോലെ നമുക്ക് ഇൻസെക്യൂരിറ്റി തോന്നാം. കോൺഫി‍ഡൻസ് ഇല്ലെന്നും തോന്നാം'

'എന്നെ സംബന്ധിച്ച് ഫിറ്റ് ഇൻ ചെയ്യുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. ഞാനെപ്പോഴും തിരിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന ആളായിരുന്നു. കുറച്ച് മുന്നേ അച്ചിൽ വാർത്ത പോലെ നായികമാരുടെ സ്കിന്നോ ഹെയറോ കണ്ടാൽ ഇതാരാണെന്ന് തിരിച്ചറിയാൻ പറ്റില്ല'

'ഇപ്പോഴും എക്സ് എൽ എന്നത് സ്പെഷ്യൽ സൈസാണ്. ചില ബ്രാൻഡുകളിൽ പോയാൽ പ്ലസ് സൈസിന് വേറെ സെക്ഷനാണ്. അത് ഉൾപ്പെടുത്തുന്നില്ല. നമ്മുടെ വസ്ത്രമെന്നത് നമ്മുടെ കംഫർട്ടിനനുസരിച്ച് വളരെ കോൺഫിഡന്റായി ക്യാരി ചെയ്യേണ്ടതാണ്'

'ഞാൻ സ്വിം സ്യൂട്ട് ഫോട്ടോ ഷൂട്ട് ചെയ്തത് കുറേ പേർക്ക് കോൺഫിഡൻസ് കൊടുത്തു. ഞാനിട്ട് കോൺഫിഡന്റാണെന്ന് തോന്നുന്ന വസ്ത്രത്തിന് വേറൊരാളുടെയും വാലിഡേഷൻ ആവശ്യമില്ല. എല്ലാ ദിവസവും വർക്ക് ചെയ്യേണ്ട കാര്യമാണ്'

Shibla Fara

'ചിലപ്പോൾ നമ്മൾക്ക് തന്ന് ഇത് ശരിയല്ലല്ലോ എന്ന് തോന്നുമായിരിക്കും. പക്ഷെ എന്തായാലും വേറൊരാൾക്ക് അതിൽ കമന്റ് പറയാനുള്ള അവകാശമില്ല. അതാദ്യം മനസ്സിലാക്കേണ്ടത് നമ്മളാണ്. അവർ പറയുന്നത് കേട്ട് വിഷമിക്കാൻ നിന്നാൽ അതിന് മാത്രമേ സമയമുണ്ടാവൂ'

'അതേസമയം എന്റെ ഒരു ബോഡി ടൈപ്, ആണുങ്ങൾ സെക്ഷ്വലൈസ് ചെയ്തിട്ടുള്ള ഒരു അവയവം ഞാൻ മാർക്ക്റ്റ് ചെയ്താൽ അതിന് വരുന്ന കമന്റെല്ലാം കേൾക്കാനുള്ള ഉത്തരവാദിത്വം എനിക്കുണ്ട്. സിനിമയിൽ ക്യാരക്ടറിന് വേണ്ടിയല്ലാതെ നിങ്ങളെ മാർക്കറ്റ് ചെയ്യാൻ വേണ്ടി അങ്ങനെ ചെയ്യുന്നവർ അതിൽ നിന്ന് വരുന്ന കമന്റുകളെ ബോഡി ഷെയ്മിം​ഗെന്ന് വിളിക്കാൻ പറ്റില്ല,' ഷബ്ല പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X