'മാണിയങ്കിൾ എന്നെ വിളിച്ചു; പേളി-ശ്രീനിഷ് പ്രണയം അച്ഛനോട് പറഞ്ഞത് ഞാൻ; പേളിക്കൊപ്പം കാണാത്തതിന് കാരണം'

ബി​ഗ് ബോസ് ഒന്നാം സീസണിലൂടെ വൻ ജനപ്രീതി നേടിയ താരമാണ് ഷിയാസ് കരീം. മോഡലിം​ഗ് ചെയ്യുന്ന ഷിയാസിനെ അതുവരെ പ്രേക്ഷകർക്ക് വലിയ പരിചയം ഇല്ലായിരുന്നു. എന്നാൽ ബി​ഗ് ബോസിൽ എത്തിയ ശേഷം ഷിയാസ് ശ്രദ്ധിക്കപ്പെട്ടു. നിഷ്കളങ്കമായി സംസാരിക്കുന്ന ഷിയാസ് ഷോയിൽ നിരവധി രസകരമായ നിമിഷങ്ങളും സമ്മാനിച്ചു. 86 ദിവസം ഷിയാസ് ബി​ഗ് ബോസിൽ നിന്നു. പേളി മാണി, ശ്രീനിഷ് തുടങ്ങിയവരായിരുന്നു ഷോയിലെ ഷിയാസിന്റെ അടുത്ത സുഹൃത്തുക്കൾ.

അടുത്തിടെ ഷിയാസ് വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. നാലാം സീസണിലെ മത്സരാർത്ഥി റോബിൻ രാധാകൃഷ്ണനെതിരെ നടത്തിയ പരസ്യ പ്രസ്താവനകളാണ് ഇതിന് കാരണമായത്. റോബിൻ പ്രശസ്തിക്ക് വേണ്ടി വിലകുറഞ്ഞ പ്രവൃത്തികൾ ചെയ്യുന്നെന്നാണ് ഷിയാസ് ആരോപിച്ചത്. ഇത് പിന്നീട് ആരോപണ പ്രത്യാരോപണങ്ങളിലേക്ക് നീങ്ങി.

 Shiyas Kareem

ബി​ഹൈന്റ്വുഡ്സ് ഐസിന് നൽകിയ അഭിമുഖത്തിൽ ഷിയാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ബി​ഗ് ബോസ് ഷോയെക്കുറിച്ച് ഷിയാസ് സംസാരിച്ചു, 'ഓരോ സീസണിലും ഓരോ ആളുകൾ വരുന്നു. ചില ആളുകൾ ലൈം ലൈറ്റിൽ നിൽക്കും. ചിലർ ഔട്ടാവും. ഭാ​ഗ്യമാണത്.
പേളിയും ശ്രീനിഷും കല്യാണം കഴിക്കാനുള്ള പ്ലാൻ തന്നെയായിരുന്നു'

'രണ്ട് പേർക്കും സെറ്റിലാവണമെന്നായിരുന്നു. പ്രായത്തിനാൽ. ഞാനാണ് അവരുടെ വീട്ടിൽ ആദ്യം പോയി സംസാരിച്ചത്. എന്റെയടുത്ത് മാണിയങ്കിൾ കാണണമെന്ന് പറഞ്ഞു. എന്താടാ ഇത്, ആളുകൾ പലതും പറയുന്നുണ്ടല്ലോ നിനക്കറിയാമോ എന്ന് ചോദിച്ചു'

'ഞാൻ പറഞ്ഞു, ഇത് റിയലാണ് ശ്രീനിഷ് അടിപൊളിയാണെന്നൊക്കെ. ഞാൻ ഉള്ളിൽ നിന്ന ആളാണല്ലോ. ഏറ്റവും കൂടുതൽ ഞാനവരുടെ കൂടെയായിരുന്നു. അവർ ഹാപ്പിയായി ജീവിക്കുന്നു. അതിൽ വളരെ സന്തോഷമുണ്ട്' ഇപ്പോൾ പേളിക്കും ശ്രീനിഷിനുമൊപ്പം കാണാത്തതിനെക്കുറിച്ചും ഷിയാസ് സംസാരിച്ചു. 'അവർ ഒരു കുടുംബമായി. ഒരു മോളായി. എനിക്ക് എന്റേതായ തിരക്കുകൾ വന്നു. ഞാനങ്ങനെ ഇടിച്ച് കയറി ചെല്ലുന്ന ആളല്ല'

Shiyas Kareem About Pearle Maaney

ബി​ഗ് ബോസിൽ പ്രണയിക്കാനുള്ള സ്പേസ് ഉണ്ടാവുമെന്നേ ഉള്ളൂ, ഇന്നൊരു വഴക്കുണ്ടായാൽ നാളെ അവരെ കാണാതിരിക്കാൻ പുറത്ത് പറ്റും. പക്ഷെ ബി​ഗ് ബോസിൽ പറ്റില്ല. നമ്മളുടെ നല്ലതും ചീത്തയും മനസ്സിലാക്കാൻ പറ്റുന്ന സ്ഥലമാണ് ബി​ഗ് ബോസ്. ഞാൻ ഭീകരമായി ദേഷ്യപ്പെടുന്ന ആളായിരുന്നു. അവിടെ നിന്ന് ഇറങ്ങിയ ശേഷം നിയന്ത്രിച്ചു. ഈ ലോകത്ത് ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്ന ആൾ ഉമ്മയാണ്. എന്നെ വിട്ട് പോവില്ലെന്ന് ഉറപ്പുള്ളയാളാണ് ഉമ്മയെന്നും ഷിയാസ് പറഞ്ഞു.

സ്വന്തമായി വീട് പോലും ഉണ്ടായിരുന്നില്ല. വാടകയ്ക്കായിരുന്നു. ഞാനെന്തൊക്കെ പണിക്ക് പോയിട്ടുണ്ടെന്ന് ഉമ്മയ്ക്കറിയാം. ഇങ്ങനെയൊന്നും പറ്റുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ദൈവമുണ്ട്. വീട് വെച്ചതിൽ അത്ഭുതമുണ്ടെന്ന് ഷിയാസ് പറഞ്ഞു. മുപ്പതിന് മുകളിലായി പ്രായം. പക്ഷെ പെണ്ണ് കാണാനൊന്നും പോയിട്ടില്ല. തനിക്ക് പറ്റിയ ആൾ വരുമായിരിക്കുമെന്നും ഷിയാസ് പറഞ്ഞു.

ബി​ഗ് ബോസ് ഒന്നാം സീസണിൽ വൻ ജനപ്രീതി നേടിയവരാണ് പേളിയും ശ്രീനിഷും. ഷോ മുന്നോട്ട് പോകവെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. അന്ന് ഇരുവരുടെയും സ്നേഹ നിമിഷങ്ങൾ വൻ തോതിൽ ശ്രദ്ധ നേടി. ഷോയിൽ മുന്നോട്ട് പോവാൻ വേണ്ടിയുള്ള ഡ്രാമയാണോ ഇതെന്ന് തുടക്കത്തിൽ വിമർശകർ ചോദിച്ചിരുന്നു.

എന്നാൽ തങ്ങളുടെ പ്രണയം ആത്മാർത്ഥമാണെന്ന് ഇരുവരും തെളിയിച്ചു. ഷോയിൽ നിന്നിറങ്ങിയ ശേഷം പേളിയും ശ്രീനിൽും വിവാഹം ചെയ്തു. 2019 ലായിരുന്നു വിവാഹം. ഇന്നിരുവർക്കും ഒരു മകളുമുണ്ട്. സോഷ്യൽ മീഡിയയിലൂടെ കുടുംബ വിശേഷങ്ങൾ ഇവർ പങ്കുവെക്കാറുണ്ട്.

Read more about: shiyas kareem pearle maaney
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X