എന്റെ ദാവണി വലിച്ചൂരി; ഞാൻ ഭയന്നു; കമൽ ഹാസനൊപ്പമുള്ള സിനിമയ്ക്കിടെ സംഭവിച്ചതിനെക്കുറിച്ച് ശോഭന

മലയാളികൾക്ക് മറക്കാനാവാത്ത നടിയാണ് ശോഭന. നടി സിനിമാ രം​ഗത്ത് സജീവമല്ലാതായിട്ട് വർഷങ്ങളായി. 2020 ൽ ഏറെ നാളുകൾക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമ ചെയ്തതൊഴിച്ചാൽ നടിയെ സിനിമകളിൽ കാണാനേയില്ല. നൃത്തത്തിൽ മുഴുകി ചെന്നെെയിൽ ജീവിക്കുകയാണ് ശോഭന. ലൈം ലൈറ്റിലേക്ക് അധികം വരാനും ശോഭന താൽപര്യപ്പെടുന്നില്ല.

അടുത്തിടെ പൊന്നിയിൻ സെൽവൻ സിനിമയുടെ ചടങ്ങിലാണ് ശോഭനയെ കുറേ നാളുകൾക്ക് ശേഷം പൊതുവേദിയിൽ കണ്ടത്. നടിയുടെ നൃത്തം കാണുകയെന്നത് എല്ലാവർക്കും സാധ്യമല്ല. ശോഭനയുടെ നൃത്തം വീഡിയോ എടുത്ത് സോഷ്യൽ മീ‍ഡിയയിൽ പ്രചരിപ്പിക്കാൻ അനുമതിയില്ല. വർഷങ്ങളായി നൃത്ത രം​ഗത്ത് സജീവമായ ശോഭനയുടെ നൃത്ത വീഡിയോകൾ യൂട്യൂബിലും മറ്റും വിരളമായി മാത്രം കാണുന്നതിന് കാരണമിതാണ്.

നൃത്തത്തിൽ ജീവിതം സമർപ്പിച്ച കലാകാരിയായാണ് ശോഭനയെ ആരാധകർ കാണുന്നത്. മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ശോഭനയുടെ നൃത്തം ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. രണ്ട് വട്ടം മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ നടിയാണ് ശോഭന.

കരിയറിൽ ഒട്ടനവധി സിനിമകൾ ചെയ്തെങ്കിലും മണിച്ചിത്രത്താഴിലെ നാ​ഗവല്ലിയായാണ് ശോഭനയെ ഇന്നും പ്രേക്ഷകർ കാണുന്നത്. തന്റെ നൃത്തിലെ വൈദ​ഗ്ധ്യമെല്ലാം പുറത്തെടുക്കാൻ ഈ സിനിമയിലൂടെ ശോഭനയ്ക്ക് കഴിഞ്ഞു. നാ​ഗവല്ലിയെ ഇന്നും ശോഭന പൂർണമായി അഴിച്ച് വെച്ചിട്ടില്ലെന്നാണ് ആരാധകർ പറയുന്നു.

Shobana

നടിയുടെ കണ്ണിലും ന‍ൃത്തച്ചുവടുകളിലും നാ​ഗവല്ലി ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ആരാധകർ പറയുന്നു. ബാലചന്ദ്രമേനോൻ ഒരുക്കിയ ഏപ്രിൽ 18 എന്ന സിനിമയിലാണ് ശോഭന ആ​ദ്യമായി നായികയായി അഭിനയിക്കുന്നത്. സിനിമ ശ്രദ്ധ പിടിച്ചു പറ്റി. എനക്കുൾ ഒരുവനായിരുന്നു രണ്ടാമത്തെ സിനിമ.

ചിത്രത്തിൽ കമൽ ഹാസന്റെ നായികയായാണ് ശോഭന അഭിനയിച്ചത്. എസ്പി മുത്തുരാമനായിരുന്നു സിനിമ സംവിധാനം ചെയ്ത്. ഈ സിനിമയിൽ അഭിനയിച്ചിപ്പോഴുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ശോഭന. സിനിമ ഉല​ഗത്തിന് നൽകിയ അഭിമുഖത്തിലാണ് ശോഭന ഇതേക്കുറിച്ച് സംസാരിച്ചത്.

എനക്കുൾ ഒരുവൻ ബാലചന്ദർ സാറുടെ പ്രൊഡക്ഷനായിരുന്നു, വലിയ ഹൈപ്പായിരുന്നു. ഞാൻ ഒന്നും ചോദിക്കാറില്ല. ആരാണ് ഹീറോ എന്ന് ചോദിച്ചപ്പോൾ കമൽ ഹാസൻ എന്ന് പറഞ്ഞു. എനിക്ക് ഭയമായി. കാരണം വീട്ടിലെ കബോർ‌ഡിലെല്ലാം അദ്ദേഹത്തിന്റെ പോസ്റ്ററുകൾ വെച്ചിരുന്നു. പക്ഷെ എനിക്ക് പേടിയുള്ളത് പുറമെ കാണിച്ചില്ല. ചെറിയ മലയാളം സിനിമയുടെ സെറ്റിൽ നിന്നും വലിയാെരു തമിഴ് സിനിമയിലേക്കാണ് എത്തിയത്. എവിഎമ്മിൽ വലിയ സെറ്റൊക്കെ ഇട്ടു. എനിക്കിപ്പോഴും ഓർമ്മയുണ്ട്.

Shobana

എനിക്ക് നീല സൽവാറായിരുന്നു തന്നത്. ആദ്യ ഷോട്ട് കൊറിയോ​ഗ്രഫി ചെയ്യുന്നത് പുളിയൂർ സരോജയായിരുന്നു. വലിയ വി​ഗെല്ലാം വെച്ച് ഞാനെത്തി. അവർ എന്നെ നോക്കി ഈ ഇവരാണോ നായിക എന്ന് ചോദിച്ച് എന്റെ ദാവണി വലിച്ചൂരി. എന്തിനാണിതെന്ന് ചോദിച്ചു. ഇല്ല എനിക്ക് വേണമെന്ന് പറഞ്ഞ ദാവണി ധരിച്ചു. എന്റെ മാമൻ വന്നു. മാമിയാരേ എന്നാണ് മാമൻ അവരെ വിളിച്ചത്. പാവം എന്തിനാണ് അവളെ പേടിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചെന്നും ശോഭന ചിരിച്ച് കൊണ്ട് ഓർത്തു.

എനക്കുൾ ഒരുവൻ തമിഴകത്ത് പരാജയ സിനിമയായിരുന്നു. തമിഴകത്ത് ആദ്യം നായികയായി അഭിനയിച്ച സിനിമ പരാജയപ്പെട്ടതിനാൽ വലിയ സ്വീകാര്യത ശോഭനയ്ക്ക് തുടക്ക കാലത്ത് ലഭിച്ചില്ല. ഇതോടെയാണ് ശോഭന മലയാള സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. മലയാളത്തിൽ ശ്രദ്ധേയ. വേഷങ്ങൾ ശോഭനയ്ക്ക് ലഭിച്ചു. തമിഴ് കരിയറിൽ ദളപതിയിലാണ് നടിക്ക് ശ്രദ്ധേയ വേഷം ചെയ്തത്.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X