വസ്ത്രം മാറാൻ സ്ഥലമില്ല; മരത്തിന്റെ പിന്നിൽ പോയ്ക്കോ‍ട്ടെയെന്ന് കമന്റ്; ഇത് കേട്ട ബച്ചൻ ചെയ്തത്; ശോഭന

മലയാള സിനിമയിൽ ഒരുപിടി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടിയാണ് ശോഭന. ശോഭനയ്ക്ക് മലയാളത്തിലുണ്ടായ കരിയർ ​ഗ്രാഫ് പലപ്പോഴും ചർച്ചയാവാറുണ്ട്. അക്കാലത്ത് മറുഭാഷകളിലാണ് കൂടുതൽ മാർക്കറ്റും താര പദവിയുമെങ്കിലും ശോഭന മലയാള സിനിമകൾക്ക് എന്നും പ്രഥമ പരി​ഗണന നൽകി. മുമ്പാെരിക്കൽ എന്ത്കൊണ്ട് ഹിന്ദി സിനിമകളിൽ ശ്രമിച്ചില്ല എന്ന ചോദ്യത്തിന് നല്ല മലയാള സിനിമകൾ വിട്ട് ആരെങ്കിലും മറു ഭാഷാ സിനിമകൾ ചെയ്യുമോ എന്നാണ് ശോഭന ചോദിച്ചത്.

നടി മലയാള സിനിമയെ സ്നേഹിച്ച പോലെ മലയാള സിനിമ ശോഭനയെയും സ്നേഹിച്ചു. മലയാള സിനിമയിൽ നായിക നടിമാരുടെ സുവർണ കാലഘട്ടത്തിലാണ് ശോഭന കരിയറിൽ സജീവമായിരുന്നതെന്നും ശ്രദ്ധേയമാണ്. ശോഭനയ്ക്ക് ശേഷം വന്ന നടിമാർക്ക് പലപ്പോഴും നടിയുടെ അത്രയും നല്ല സിനിമകൾ മലയാളത്തിൽ നിന്ന് ലഭിച്ചില്ലെന്നത് വസ്തുതയാണ്.

മണിച്ചിത്രത്താഴ് എന്ന സിനിമയാണ് നടിയുടെ സിനിമാ കരിയറിൽ വഴിത്തിരിവാകുന്നത്. വർഷങ്ങളേറെ പിന്നിട്ടിട്ടും ശോഭനയെന്നാൽ മലയാളികൾക്ക് നാ​ഗവല്ലിയാണ്. മണിച്ചിത്രത്താഴ് എന്ന സിനിമ പിന്നീട് പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു. ഇവയിൽ പലതും ഹിറ്റായി. പക്ഷെ ശോഭനയുടെ അഭിനയ മികവിനോട് റീമേക്കുകളിലെ നായികമാർക്കൊന്നും കിടപിടിക്കാൻ കഴിഞ്ഞില്ല. വർഷങ്ങൾക്കിപ്പുറവും ശോഭനയുടെ നാ​ഗവല്ലി ഐക്കണിക്കായി നില നിൽക്കുന്നു.

Shobana

നൃത്ത വേദികളും പരിശീലനവുമൊക്കെയായി തിരക്കുകളിലാണ് ശോഭനയിന്ന്. നിരവധി നൃത്ത പരിപാടികൾ ശോഭന ചെയ്യുന്നുണ്ട്. നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നു. രാവണൻ എന്ന സിനിമയിലുൾപ്പെടെ പല ചിത്രങ്ങളിലും ശോഭന ഡാൻസ് കൊറിയോ​ഗ്രഫി ചെയ്തിട്ടുണ്ട്. നൃത്തത്തിന് വേണ്ടി ജീവിതത്തിലെ ഭൂരിഭാ​ഗവും സമർപ്പിച്ച കലാകാരിയുമാണ് ശോഭന. നൃത്തിലേക്കുള്ള ആത്മസമർപ്പണത്തെക്കുറിച്ച് നേരത്തെ ശോഭന സംസാരിച്ചിട്ടുണ്ട്.

സിനെ ഉല​ഗത്തിന് നൽകിയ അഭിമുഖത്തിൽ നടൻ അമിതാഭ് ബച്ചനെക്കുറിച്ച് ശോഭന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇരുവരും വർഷങ്ങൾക്ക് മുമ്പ് കഭി കഭി എന്ന ആൽബത്തിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇതേക്കുറിച്ചാണ് ശോഭന സംസാരിച്ചത്. മലയാളത്തിൽ അഭിനയിക്കുന്ന നടിയായതിനാൽ നോർത്തിൽ അധികം തന്നെ മനസ്സിലായില്ലെന്ന് ശോഭന പറയുന്നു. പെർഫോം ചെയ്യാനുള്ള വസ്ത്രം തന്നെങ്കിലും അവർക്കത് ധരിപ്പിച്ച് തരാനറിയില്ലായിരുന്നെന്ന് ശോഭന ഓർത്തു. വസ്ത്രം ധരിക്കാൻ സ്ഥലമില്ല.

പുറത്താണ് ഷൂട്ടിം​ഗ്. മുഴുവൻ ആളുകളുമുണ്ട്. ബച്ചൻ സാറിന് കാരവാനുണ്ടായിരുന്നു. അദ്ദേഹത്തിന് മാത്രമേ കാരവാനുണ്ടായിരുന്നുള്ളൂ. അദ്ദേഹം ഉള്ളിലിരുന്ന് വോക്കി ടോക്കിയിൽ എല്ലാം കേട്ട് കൊണ്ടിരിക്കുകയാണ്. എവിടെ വെച്ച് ഫീമെയ്ൽ ആർട്ടിസ്റ്റ് വസ്ത്രം മാറുമെന്ന് ക്രൂവിൽ ആരോ ചോദിച്ചു. അവർ എവിടെ നിന്നെങ്കിലും വസ്ത്രം മാറട്ടെ, മരത്തിന്റെ പിന്നിലെങ്ങാൻ പോയി വസ്ത്രം മാറട്ടെ, നീ നിന്റെ പണി നോക്ക് എന്ന് പറഞ്ഞു. വോക്കി ടോക്കിയിൽ അ​ദ്ദേഹമത് കേട്ടു.

Shobana, Amitabh Bachchan

അ​ദ്ദേഹം പുറത്തേക്ക് വന്നു. എന്റെ കാരവാനിൽ നിന്ന് വസ്ത്രം മാറൂ എന്ന് പറഞ്ഞെന്നും ശോഭന ഓർത്തു. മമ്മൂട്ടി, മോഹൻലാൽ, രജിനികാന്ത് തുടങ്ങിയവരോടൊപ്പമുള്ള അനുഭവങ്ങളും നടി അഭിമുഖത്തിൽ പങ്കുവെക്കുന്നുണ്ട്. 2020 ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന മലയാള സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.

സുരേഷ് ​ഗോപി നായകനായി അനൂപ് സത്യൻ സംവിധാനം ചെയ്ത സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവരും സിനിമയിൽ പ്രധാന വേഷം ചെയ്തു. സുരേഷ് ​ഗോപിയോടൊപ്പം നിരവധി സിനിമകളിൽ ശോഭന അഭിനയിച്ചിട്ടുണ്ട്. ഇരുവരും സുഹൃത്തുക്കളുമാണ്.

Read more about: shobana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X