​ഗർഭിണിയാണ്, അസുഖമല്ല; ഡേറ്റ് പറഞ്ഞില്ലായിരുന്നെങ്കിൽ ഇവൾ എപ്പോൾ വന്നേനെയെന്ന് ഡോക്ടർ; ശ്വേത മേനോൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. ഹോട്ട് ഐക്കണായി അറിയപ്പെടുന്ന ശ്വേത മേനോൻ ഒരു കാലത്ത് മോഡലിം​ഗിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. നിരവധി മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ശ്വേതയ്ക്ക് സാധിച്ചു. കരിയറിൽ പലപ്പോഴും വിവാദങ്ങളിലും ശ്വേത അകപ്പെട്ടിട്ടുണ്ട്. കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ചത്, കളിമണ്ണ് എന്ന സിനിമയിൽ പ്രസവകാലം ചിത്രീകരിച്ചത് തുടങ്ങിയ സംഭവങ്ങൾ ചർച്ചയായിരുന്നു. വിവാദങ്ങളെയൊന്നും കാര്യമാക്കാതെ മുന്നോട്ട് പോകാൻ ശ്വേതയ്ക്ക് സാധിച്ചു.

ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്വേത മേനോൻ. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. തന്റെ പ്രസവകാലത്തെ ഓർമ്മകൾ ശ്വേത പങ്കുവെച്ചു. ഡോക്ടർ എന്നോട് പറഞ്ഞ ഒരു കാര്യം ​ഗർഭിണിയാണ്, അസുഖമല്ല. ആസ്വദിക്കൂ എന്നാണ്. കുഞ്ഞിന് വേണ്ടി ഒന്നും ചെയ്യരുത്. കുഞ്ഞിന് വേണ്ടി അധികം ഭക്ഷണം കഴിക്കരുത്. കുഞ്ഞിന് വേണ്ടി കഴിച്ചില്ലെങ്കിലും കുഞ്ഞ് വലിച്ചെടുക്കും എന്നും പറഞ്ഞു. അമ്മ, അമ്മൂമ്മ, അച്ഛൻ തുടങ്ങി എല്ലാവരുടെയും കൂടെ താമസിക്കരുത്, ഓവർ കെയറിം​ഗ് വരുമ്പോഴാണ് കോംപ്ലിക്കേഷൻ വരിക.

Shwetha Menon

എട്ടാം മാസം വരെ വർക്ക് ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു. എട്ട് മാസം കഴിഞ്ഞാൽ ബോംബെയിൽ വർക്ക് ചെയ്യാം പക്ഷെ യാത്ര വേണ്ടെന്നും നിർദ്ദേശിച്ചു. എട്ട് മാസം വരെ വർക്ക് ചെയ്തു. എട്ടാം മാസം തുടങ്ങിയ ദിവസം ഉച്ചയ്ക്കത്തെ ഫ്ലെെറ്റിന് തിരിച്ചു. ഡോക്ടർ ഒരു ഡേറ്റ് പറഞ്ഞിരുന്നു. ആ ഡേറ്റിനാണ് പോയത്. ദൈവമേ, ഈ ഡേറ്റ് പറഞ്ഞിരുന്നില്ലെങ്കിൽ ഇവൾ എപ്പോൾ വന്നേനെയെന്ന് ദൈവത്തിനേ അറിയൂ എന്ന് ഡോക്ടർ പറഞ്ഞിരുന്നു. പിന്നീട് എല്ലാ ഷൂട്ടിം​ഗും ബോംബെയിലായി.

കളിമണ്ണിന്റെ ഷൂട്ടും ബോംബെയിലാണ് ചെയ്തത്. കാരണം എനിക്ക് യാത്ര ചെയ്യാൻ പറ്റില്ലായിരുന്നു. ഇപ്പോൾ ആളുകൾ ​ഗർഭിണിയാകുമ്പോൾ റെക്കോർഡ് ചെയ്യുന്നു, സോഷ്യൽ മീഡിയയിൽ ഇടുന്നു. അന്ന് എന്നെപ്പറ്റി പറഞ്ഞ കുറേ ആൾക്കാരാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ഏറ്റവും ആക്ടീവായിരിക്കുന്നത്. ആൾക്കാർ എന്ത് വിചാരിക്കുന്നു എന്ന് ആലോചിക്കുന്ന ആളല്ല താനെന്നും ശ്വേത മേനോൻ വ്യക്തമാക്കി. മുമ്പൊരിക്കൽ ഒരു സിനിമ വന്നിരുന്നു. ഇന്റർനാഷണൽ ലെവലിൽ പോകേണ്ട സിനിമയായിരുന്നു.

Shwetha Menon

പക്ഷെ അതിൽ വിവാ​ദമാകുന്ന സീനുണ്ട്. അച്ഛനോട് ഇതേക്കുറിച്ച് സംസാരിച്ചു. സിനിമയിൽ എനിക്ക് എന്റെ മകളെ കാണരുത്, കഥാപാത്രത്തെ കാണണം. ആ കൺവിക്ഷൻ കൊടുക്കാൻ പറ്റണം, ഇല്ലെങ്കിൽ വിഷമം തോന്നുമെന്ന് അച്ഛൻ പറഞ്ഞു. ചെയ്യാമെന്ന് പറഞ്ഞെങ്കിലും ആ സിനിമ നടന്നില്ല. ഈ സിനിമയിൽ മാത്രമേ അച്ഛനോട് അഭിപ്രായം ചോദിച്ചിട്ടുള്ളൂ. കാമസൂത്രയുടെ പരസ്യം ചെയ്യുമ്പോഴോ, കളിമണ്ണ് ചെയ്യുമ്പോഴോ അഭിപ്രായം ചോദിച്ചിട്ടില്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

ഞാൻ റിലേഷൻഷിപ്പ് കീപ് ചെയ്യുന്ന ആളാണ്. പണ്ട് ഞാൻ അങ്ങോട്ട് കയറിച്ചെല്ലുമായിരുന്നു. ഇപ്പോൾ എനിക്ക് ആളുകളെ ശല്യപ്പെടുത്താൻ ഇഷ്ടമല്ല. ഇപ്പോൾ അങ്ങനെയല്ല. സമയം കൊടുത്താൽ ഏത് റിലേഷൻഷിപ്പിനെയും നമുക്ക് മുന്നോട്ട് കൊണ്ട് പോകാം. ക്ഷമ വേണം. തയ്യാറല്ലെങ്കിൽ ഒന്നും എടുത്ത് ചാടി ചെയ്യരുത്. ഞാൻ കല്യാണം കഴിച്ചതും അമ്മയായതും തനിക്ക് തോന്നിയപ്പോഴാണെന്നും ശ്വേത മേനോൻ വ്യക്തമാക്കി.

More from Filmibeat

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X