എന്റെ മുഖം മാറിയാൽ അവൾക്കറിയാം; മലയാളിയെ അല്ല വിവാഹം ചെയ്യുന്നതെന്ന് വീട്ടിൽ പറഞ്ഞപ്പോൾ; സിദ്ധാർത്ഥ്
തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസിക് ബാൻഡിലൂടെ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ ഗായകനാണ് സിദ്ധാർത്ഥ് മേനോൻ. മന്ദാരചെപ്പുണ്ടോ എന്ന കവർ സോങ് സിദ്ധാർത്ഥിനെ സെൻസേഷനാക്കി മാറ്റി. ചുരുക്കം പാട്ടുകളെ സിദ്ധാർത്ഥ് പാടിയിട്ടുള്ളൂ എങ്കിലും പാടിയവയെല്ലാം ഹിറ്റാണ്. പിന്നീട് അഭിനയ രംഗത്തേക്കും സിദ്ധാർത്ഥ് കടന്ന് വന്നു. മലയാളിയാണെങ്കിലും മുംബൈയിലാണ് സിദ്ധാർത്ഥ് ജനിച്ചതും വളർന്നതും. മറാത്തി നടി തൻവി പാലവിനെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. 2019 ലായിരുന്നു വിവാഹം.
ഇപ്പോഴിതാ കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും സംസാരിക്കുകയാണ് സിദ്ധാർത്ഥ് മേനോൻ. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ആദ്യ കാമുകി കേരളത്തിൽ നിന്നാണ്. എന്റെ വെക്കേഷന് കാണാൻ വരും. അന്ന് ബോംബെയിൽ നിന്ന് കേരളത്തിലേക്ക് വരുന്നത് വലിയൊരു ടാസ്കായിരുന്നു. രണ്ട് മൂന്ന് വർഷം പ്രണയത്തിലായിരുന്നു. ഒമ്പതാം ക്ലാസിലോ പത്താം ക്ലാസിലോ പഠിക്കുമ്പോൾ ആയിരുന്നു അത് പിന്നീട് വളർന്നപ്പോൾ ആ പ്രണയം പോയെന്നും സിദ്ധാർത്ഥ് തുറന്ന് പറഞ്ഞു.

അച്ഛനും അമ്മയുമാണ് തന്റെ ജീവിതമെന്നും ഗായകൻ വ്യക്തമാക്കി. അവരെ പോലെയുള്ള മാതാപിതാക്കളെ ലഭിച്ചത് അനുഗ്രഹമാണ്. ഒരിക്കലും ഒരു കാര്യത്തിലും അവർ നോ പറഞ്ഞിട്ടില്ല. ബോംബെെ വിട്ട് ചെന്നെെ പോയപ്പോഴൊന്നും ഒന്നും ചോദിച്ചിട്ടില്ല. കല്യാണം കഴിച്ചത് മലയാളിയെ അല്ല. മഹാരാഷ്ട്രക്കാരിയെ ആണ്. ഒന്നിനും അവർ തടസം പറഞ്ഞിട്ടില്ല. എന്റെ സന്തോഷമാണ് അവരുടെ സന്തോഷമെന്നും സിദ്ധാർത്ഥ് മേനോൻ ചൂണ്ടിക്കാട്ടി.
ഭാര്യ തൻവിയാണ് എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം. ആദ്യ പ്രണയത്തെക്കുറിച്ച് അവൾക്കറിയാം. എന്നെ പറ്റി എല്ലാമറിയാം. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് യൂത്ത് ഫെസ്റ്റിവലിന് ഉണ്ടായിരുന്നു. ആ സമയം തൊട്ട് എന്നെ അറിയാം. ഒരു പങ്കാളി എന്നതിനപ്പുറം ഇപ്പോഴും ഞങ്ങൾ സുഹൃത്തുക്കളാണ്. ഞങ്ങൾ പരസ്പരം സംസാരിക്കുന്നതും പെരുമാറുന്നതും കണ്ടാൽ പുറത്ത് നിന്നുള്ളവർ ഞങ്ങൾ സുഹൃത്തുക്കളാണെന്ന് കരുതും. അത്രയും ഓപ്പണാണ്. ഒന്നും പറയേണ്ട ആവശ്യമില്ല. എന്റെ മുഖം ഡൗണായാൽ എന്തോ പ്രശ്നമുണ്ടെന്നോ പറയാനുണ്ടെന്നോ അവൾക്ക് മനസിലാകുമെന്നും സിദ്ധാർത്ഥ് വ്യക്തമാക്കി.

ചെറുപ്പത്തിൽ ഒപ്പം പഠിച്ചവർ പോലും ഇപ്പോഴും തന്റെ സുഹൃത്താണെന്നും സിദ്ധാർത്ഥ് മേനോൻ പറയുന്നു. ഒരു കുടുംബം പോലെയാണ്. ഇപ്പോഴും ബോംബെയിൽ പോയി അവരെ കാണുമെന്നും സിദ്ധാർത്ഥ് പറഞ്ഞു. റോഷൻ മാത്യുവുമായുള്ള സൗഹൃദത്തെക്കുറിച്ചും സിദ്ധാർത്ഥ് സംസാരിച്ചും റോഷനെ കണ്ടത് കൂടെ സിനിമയ്ക്കിടെയാണ്.
ഇവൻ ജാഡയായിരിക്കും സംസാരം ഒന്നുമുണ്ടാകില്ലെന്നാണ് പുളളി കരുതിയത്. എന്നാൽ നിങ്ങൾ വിചാരിക്കുന്നത് പോലെയൊന്നുമല്ല, അവൻ പാവമാണെന്ന് റോഷൻ ഒരു റേഡിയോ ചാനലിൽ പറഞ്ഞിട്ടുണ്ട്. തന്നെ അടുത്തറിയുമ്പോഴാണ് താനൊരു സാധാരണക്കാരനെന്ന് ആളുകൾ മനസിലാക്കുന്നതെന്നും സിദ്ധാർത്ഥ് മേനോൻ ചൂണ്ടിക്കാട്ടി.
വികെപിയുടെ റോക്സ്റ്റാർ എന്ന സിനിമയിൽ അഭിനയിച്ചതിനെക്കുറിച്ചും സിദ്ധാർത്ഥ് മേനോൻ സംസാരിച്ചു. മന്ദാരചെപ്പുണ്ടോ എന്ന കവർ സോങ് റിലീസായി അഭിനയിക്കാൻ അവസരങ്ങൾ വന്നിരുന്നു. പക്ഷെ ഞാനൊരു പടത്തിന്റെ ഷൂട്ട് പോലും ആ സമയത്ത് കണ്ടിട്ടില്ല. ആ സമയത്ത് ചില ഷോകൾ കാരണം ആക്ടിംഗ് ഫീൽഡിനോട് താൽപര്യം തോന്നിയിരുന്നില്ലെന്ന് സിദ്ധാർത്ഥ് തുറന്ന് പറഞ്ഞു. ബാംഗ്ലൂരിൽ ഷോ ചെയ്തത് വികെപി സർ കണ്ടു.
അങ്ങനെയാണ് അദ്ദേഹത്തിന്റെ ഓഫർ വരുന്നത്. സുഹൃത്തുക്കളോട് ചോദിച്ചു. വികെപി സർ വിളിക്കുന്നത് വലിയ കാര്യമാണ്. ചെയ്ത് നോക്കെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അങ്ങനെ ചെയ്ത് നോക്കാമെന്ന് കരുതി. പക്ഷെ പ്രോസസ് അറിഞ്ഞപ്പോൾ അഭിനയം ആസ്വദിക്കാൻ തുടങ്ങിയെന്നും സിദ്ധാർത്ഥ് മേനോൻ വ്യക്തമാക്കി.


Click it and Unblock the Notifications











