നയൻതാരയെയും അഹാനയെയും കണക്ട് ചെയ്യുന്ന കാര്യം; ആ സൗഹൃദത്തെക്കുറിച്ച് നടിയുടെ അമ്മ സിന്ധു

സോഷ്യൽ മീഡിയയിലൂടെ വലിയ ജനപ്രീതി നേടിയവരാണ് നടി അഹാന കൃഷ്ണയും കുടുംബവും. വർഷങ്ങളായി സിനിമാ രം​ഗത്തുള്ള നടി ചെയ്ത സിനിമകൾ വളരെ കുറവാണ്. എന്നിട്ടും അഹാന ലൈം ലൈറ്റിൽ സജീവ സാന്നിധ്യമാവാൻ കാരണം സോഷ്യൽ മീഡിയയാണ്. തന്റെ പ്രധാന വരുമാന മാർ​ഗങ്ങളിൽ ഒന്ന് സോഷ്യൽ മീഡിയ തന്നെയാണെന്ന് അഹാനയും സമ്മതിക്കുന്നു. അഹാനയുടെ ചെറുതും വലുതുമായ എല്ലാ സന്തോഷങ്ങളും നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

അതിനാൽ തന്നെ പ്രത്യേക മമത പ്രേക്ഷകർക്ക് അഹാനയോടുണ്ട്. എന്നാൽ സിനിമാ രം​ഗത്ത് അർഹമായ അവസരങ്ങൾ ലഭിക്കാതെ പോയ നടി തന്നെയായിരുന്നു അഹാന. ലൂക്ക ഉൾപ്പെടെയുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്ച വെച്ച അഹാനയ്ക്ക് തുടർന്നും എന്തുകൊണ് ഈ അവസരങ്ങൾ ലഭിച്ചില്ല എന്ന ചോദ്യവും വന്നു. ഈ ചോദ്യങ്ങൾക്കെല്ലാം അറുതി വരുത്തി സിനിമാ രം​ഗത്ത് ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് അഹാന.

അടി എന്ന സിനിമയുടെ വിജയമാണ് ഇതിന് അഹാനയെ തുണച്ചത്. ഷൈൻ ടോം ചാക്കോ നായകനായ സിനിമ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. അഹാന മുൻനിര നായികയായി ഇനി വളരുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക് അടി എന്ന സിനിമയുടെ വിജയം നൽകിയിരിക്കുന്നത്.

Ahaana Krishna

അഹാനയെക്കുറിച്ച് നടിയുടെ അമ്മ സിന്ധു കൃഷ്ണകുമാർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റ​ഗ്രാമിലെ ചോദ്യോത്തര സെഷനിൽ വന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സിന്ധു. അഹാനയെയും നയൻതാരയെയും കൂട്ടിയിണക്കുന്ന ഒരു കണ്ണിയെക്കുറിച്ചാണ് ചോദ്യം വന്നത്. റിയ എന്ന അഹാനയുടെ സുഹൃത്താണിത്. ഈ സൗഹൃദത്തെക്കുറിച്ച് സിന്ധു സംസാരിച്ചു.

ahaana krishna

പഠന കാലം മുതലുള്ള അഹാനയുടെ കൂട്ടുകാരിയാണ് റിയ. പ്രമുഖ കൊറിയോ​ഗ്രഫർ സജ്ന നജാമിന്റെ മകളാണ് റിയ. അസിസ്റ്റന്റ് ഡയരക്ടർ കൂടിയായ റിയ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും പ്രൊഡക്ഷൻ ഹൗസിൽ അസിസ്റ്റന്റ് ഡയരക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അഹാനയുടെ യാത്രകളിലും മറ്റും റിയയെ ഒപ്പം കാണാം.

സുഹൃദ് ബന്ധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് താനെന്ന് അഹാന മുമ്പ് പറഞ്ഞിരുന്നു. അഹാനയെ പോലെ തന്നെ അമ്മ സിന്ധു കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാനയുടെ സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരാണ്.

Ahaana Krishna, Nayanthara

മലയാളിയാണെങ്കിലും മലയാള സിനിമയിൽ വല്ലപ്പോഴുമേ നയൻതാരയെന്ന താരറാണിയെ കാണാറുള്ളൂ. പൊതുവെ മലയാളി നടിമാരുമായൊന്നും അടുത്ത സൗഹൃദം നയൻതാരയ്ക്കില്ല. നടൻ ദിലീപ് നയൻതാരയുടെ അടുത്ത സുഹൃത്താണ്. നടിയുടെ വിവാഹത്തിനും ദിലീപെത്തിയിരുന്നു.

ബോഡിഗാർഡ് എന്ന സിനിമയിൽ നയൻതാരയും ദിലീപും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നയൻതാര നടിമാർക്ക് മാതൃകയാണെന്ന് പല നായികമാരും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ അടുത്തിടെ മംമ്ത മോഹൻദാസ് നയൻതാരയെക്കുറിച്ച് പരോക്ഷമായി പറഞ്ഞ പരാമർശം ചർച്ചയായിരുന്നു. ഒരു തെലുങ്ക് മാധ്യമവുമായി സംസാരിക്കുകയായിരുന്നു മംമ്ത. കുചേലൻ എന്ന രജിനീകാന്ത് സിനിമയിൽ ഒരു ​ഗാനരം​ഗത്തിനായി എത്തിയതായിരുന്നു മംമ്ത.

എന്നാൽ മറ്റൊരു നടിയുണ്ടെങ്കിൽ താൻ ഷൂട്ടിനെത്തില്ലെന്ന് സിനിമയിലെ ലീഡ് ഹീറോയിൻ പറഞ്ഞെന്നാണ് താനറിഞ്ഞത്. തന്റെ ചെറിയൊരു സീൻ മാത്രമേ ​ചിത്രീകരിച്ചുള്ളൂയെന്നും മംമ്ത ഓർത്തു. നയൻതാരയുടെ പേരും സിനിമയുടെ പേരും മംമ്ത പറഞ്ഞിരുന്നില്ല. രജിനി ചിത്രമെന്നായിരുന്നു പറഞ്ഞത്.

പിന്നാെല സോഷ്യൽ മീഡിയ ഈ സിനിമയും സീനും കണ്ടെത്തുകയായിരുന്നു. മലയാളത്തിൽ ​ഗോൾഡാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത സിനിമ പരാജയപ്പെട്ടു.

Read more about: ahaana krishna nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X