വിവാഹത്തിന് സിന്ധു കൃഷ്ണയുടെ എതിർപ്പ്, കൃഷ്ണകുമാർ സമ്മതിച്ചപ്പോൾ ഞെട്ടി; ഒഴിവാക്കി വിട്ടതായിരുന്നു; വാക്കുകൾ

ദിയ കൃഷ്ണയുടെ കുടുംബ ജീവിതം സോഷ്യൽ മീഡിയ ഒന്നടങ്കം ചർച്ച ചെയ്യുകയാണ്. ഭർത്താവിന്റെ അമ്മയെ അമ്മയെന്ന് വിളിക്കില്ലെന്ന് ദിയ പറഞ്ഞത് വിവാദമായി. ദിയയുടെ അഭിപ്രായത്തോട് യോജിക്കുന്നവർ പോലും ദിയ പറഞ്ഞ രീതിയെ വിമർശിക്കുന്നു. അശ്വിനും കുടുംബത്തിനും ദിയ യാതൊരു ബഹുമാനവും കൊടുക്കുന്നില്ലെന്നാണ് നെറ്റിസൺസിന്റെ പ്രധാന വിമർശനം. ദിയയുടെ വിവാഹം എടുത്ത് ചാട്ടമാണെന്ന തോന്നൽ ആദ്യം ദിയയുടെ കുടുംബത്തിനുണ്ടായിരുന്നു. ഒരിക്കൽ ഇതേക്കുറിച്ച് ദിയ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

15 വർഷമായി ഒരുമിച്ച് ഒരേ തോണിയിൽ! 4 വർഷം കഴിഞ്ഞാൽ ഡിവോഴ്സ് എന്നായിരുന്നു പ്രവചനം! ആ മഹാന് നന്മ മാത്രം വരണേ
15 വർഷമായി ഒരുമിച്ച് ഒരേ തോണിയിൽ! 4 വർഷം കഴിഞ്ഞാൽ ഡിവോഴ്സ് എന്നായിരുന്നു പ്രവചനം! ആ മഹാന് നന്മ മാത്രം വരണേ

അച്ഛൻ എന്നോട് പറഞ്ഞത് ഇപ്പോൾ നിനക്കിതിൽ ഒരു ധൃതി തോന്നുന്നുണ്ട്. പെട്ടെന്ന് ഞങ്ങൾക്ക് അം​ഗീകരിക്കാൻ പറ്റില്ല. എടുത്ത് ചാടി തീരുമാനമെടുക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒന്ന് കൂടെ ആലോചിക്ക് എന്നാണ്. വെറുതെ വാശി കാണിക്കേണ്ടെന്ന് ഞാനും വിചാരിച്ചു. ആറ് മാസം കൂടെ ഇങ്ങനെയങ്ങ് പോകട്ടെയെന്ന് ഞാനും അശ്വിനും തീരുമാനിച്ചു. ആറ് മാസം കഴിഞ്ഞ് എന്നെ അശ്വിൻ എന്നെ പ്രൊപ്പോസ് ചെയ്തു.

Diya Krishna  Sindhu Krishna
Photo Credit: Sindhu Krishna / Instagram

വീഡിയോ വന്നതോടെ എല്ലാവരും അറിഞ്ഞു. എന്റെ അച്ഛനും അമ്മയും ഒന്നും ചോദിച്ചില്ല. ഇവരെന്താ ഒന്നും മിണ്ടാത്തതെന്ന് ഞാൻ ചിന്തിച്ചു. നെെസ് ആയി ഒഴിവാക്കിയത് പോലെ. വീട്ടിൽ ഒരു പ്രശ്നവും ഇല്ല. എല്ലാം സാധാരണ പോലെ. ബർത്ത്ഡേ പാർട്ടിക്ക് പോയത് പോലെ. ഇടയ്ക്ക് അമ്മ കയറി ചോദിച്ചു. റിം​ങ് ഒന്ന് കാണിച്ചേയെന്ന് പറഞ്ഞു. ചുമ്മാ തമാശ പറഞ്ഞങ്ങ് വിട്ടു.

കാൻ റെഡ് കാർപെറ്റിൽ ഇന്ത്യൻ താരങ്ങളുടെ മാസ് എൻട്രി; അദിതിയുടെയും കല്യാണിയുടെയും ലുക്ക് കണ്ട് അമ്പരന്ന് ലോകം!
കാൻ റെഡ് കാർപെറ്റിൽ ഇന്ത്യൻ താരങ്ങളുടെ മാസ് എൻട്രി; അദിതിയുടെയും കല്യാണിയുടെയും ലുക്ക് കണ്ട് അമ്പരന്ന് ലോകം!

ഇലക്ഷന്റെ കലാശക്കൊട്ട് കഴിഞ്ഞ ദിവസം അച്ഛൻ റൂമിലിരിക്കുന്നു. ഞാനും അമ്മയും തിരിച്ച് തിരുവനന്തപുരത്തേക്ക് വരാൻ നിൽക്കുന്നു. ഇറങ്ങുന്നതിന് മുമ്പ് അച്ഛൻ അമ്മയെയും എന്നെയും റൂമിലേക്ക് വിളിച്ചു. അമ്മയാണെങ്കിൽ ഒഴിവാക്കി വെച്ചിരിക്കുകയായിരുന്നു. ഓസിക്ക് കല്യാണം കഴിക്കണമെന്ന് പറഞ്ഞിരുന്നല്ലോ നമ്മളാരും എന്താണത് സീരിയസായി എടുക്കാത്തതെന്ന് ഞാൻ വിചാരിക്കുകയായിരുന്നു. നമുക്കതങ്ങ് പ്രൊസീസ് ചെയ്യാം എന്ന് അച്ഛൻ.

അമ്മ ഞെട്ടി. കിച്ചൂ, അത്രയും സീരിയസ് ആകേണ്ട കാര്യമില്ല, പയ്യനെ നമുക്കറിയില്ലല്ലോ എന്ന് അമ്മ. നമ്മൾ പരിചയപ്പെ‌ട്ടിട്ട് ഇപ്പോൾ എന്താണ്. ഇവൾ‌ പരിചയപ്പെട്ട് കഴിഞ്ഞല്ലോ, അവൾക്കിഷ്ടമാണല്ലോ എന്ന് അച്ഛൻ. എന്നാലും... എന്നൊക്കെ അമ്മ. അവർ ഫ്രണ്ട്സ് മാത്രമാണ് എന്നൊക്കെ അമ്മ പറഞ്ഞു. നമ്മളായി തടസം നിൽക്കേണ്ടെന്ന് അച്ഛൻ പറഞ്ഞു. അമ്മ അവസാനം സമ്മതിച്ചു. പിന്നീട് പെട്ടെന്ന് തന്നെ വിവാ​​ഹത്തിലേക്കുള്ള കാര്യങ്ങൾ നടന്നെന്നും ദിയ കൃഷ്ണ പറഞ്ഞു.

അശ്വിന്റെ പ്രൊപ്പോസൽ വീഡിയോ ഷോക്ക് എന്ന് പറയാൻ പറ്റില്ല. പക്ഷെ ഇക്കാര്യം എന്തുകൊണ്ട് പറഞ്ഞില്ലെന്ന് വീട്ടിൽ എല്ലാവരും ചോദിച്ചു. എനിക്കത് സർപ്രെെസായിരുന്നു എന്നാണ് ഞാൻ പറഞ്ഞത്. എന്തുകാെണ്ട് എന്നെ വിളിച്ചില്ലെന്നാണ് അശ്വിന്റെ അമ്മ ചോദിച്ചത്. പ്രൊപ്പസൽ ആണ്, ഇന്റിമേറ്റ് ആണെന്ന് അശ്വിൻ പറഞ്ഞെന്നും ദിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പുറത്തുള്ള വിവാദങ്ങൾ ദിയയുടെയും അശ്വിന്റെയും വിവാഹ ജീവിതത്തെ ബാധിക്കുന്നില്ല. വിവാദങ്ങൾ അവ​ഗണിച്ച് ഇവർ സന്തോഷകരമായ ജീവിതം നയിക്കുകയാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X