അശ്വിനെ അവഗണിച്ചതാണോ?; ഇഷാനിക്ക് വളരെ വിഷമമായി, അവളാണ് എല്ലാം അറേഞ്ച് ചെയ്തത്; സിന്ധു കൃഷ്ണ
സോഷ്യൽ മീഡിയയിൽ എപ്പോഴും ചർച്ചാ വിഷയമാണ് കൃഷ്ണകുമാർ കുടുംബം. ദിയ കൃഷ്ണയുടെ വിവാഹ ദിനം അടുത്തതോടെ താരകുടുംബത്തിലേക്കാണ് മിക്കവരുടെയും ശ്രദ്ധ. ദിയയുടെ പ്രണയം നേരത്തെ വലിയ തോതിൽ ചർച്ചയായതാണ്. കാമുകൻ അശ്വിൻ ഗണേശിനൊപ്പമുള്ള വീഡിയോകൾ ദിയ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെക്കാറുണ്ട്. അശ്വിൻ പ്രൊപ്പോസ് ചെയ്തപ്പോൾ തന്റെ തങ്ങളുടെ വിവാഹം വൈകാതെ നടക്കുമെന്ന് ദിയ ഫോളോവേഴ്സിനോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ദിയയുടെ ബ്രെെഡൽ ഷവർ. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ആഘോഷത്തിൽ ഒത്തു ചേർന്നു. യൂട്യൂബിൽ വീഡിയോ ട്രെൻഡിംഗ് ആണ്. അതേസമയം നിരവധി വിമർശനങ്ങളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. അശ്വിൻ ഗണേശും ചടങ്ങിനെത്തിയിരുന്നു. എന്നാൽ ദിയയുടെ സഹോദരി ഇഷാനി അശ്വിനെ ഗൗനിച്ചില്ലെന്നാണ് ഉയർന്ന് വന്ന വിമർശനം.

ഇത്തരം നിരവധി കമന്റുകൾ വരുന്നുണ്ട്. ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ദിയയുടെയും ഇഷാനിയുടെയും അമ്മ സിന്ധു കൃഷ്ണ.
ഇഷാനിയെക്കുറിച്ച് ദിയയുടെ വീഡിയോക്ക് താഴെ വന്ന കമന്റുകൾ മോശമാണെന്ന് സിന്ധു കൃഷ്ണ പറയുന്നു. ഒന്നിന് പിറകെ ഒന്നായി ഇങ്ങനെയുണ്ടോ ഹേറ്റ്. അത് കണ്ടിട്ട് എനിക്ക് ഇറിറ്റേറ്റിംഗ് ആയി. അതുകൊണ്ടുള്ള വ്ലോഗ് ആണിത്. ഓസിയുടെ കല്യാണവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രോഗ്രാമുകളുണ്ട്. ഒരുപാട് വീഡിയോകളും വരും. ചിലരെങ്കിലും എല്ലാത്തിലും നെഗറ്റീവ് കാണുമെന്ന് സിന്ധു കൃഷ്ണ ചൂണ്ടിക്കാട്ടി.
അത് ചെയ്തത് ശരിയായി എന്ന് പറയുന്നത് പോലെയല്ല. ഒരാളെ ടാർഗെറ്റ് ചെയ്യുന്നു. നിങ്ങൾക്ക് അവരെക്കുറിച്ച് അറിയുക പോലുമില്ല. ആ പാവം കൊച്ചിനെ നിങ്ങൾക്ക് അറിയില്ല. സോഷ്യൽ മീഡിയയിൽ കാണുന്നത് വെച്ചാണ് നിങ്ങൾ ജഡ്ജ് ചെയ്യുന്നത്. അത് ദുഖകരമാണ്. അവൾക്ക് വല്ലാതെ വിഷമമായി. അവൾ പ്ലാൻ ചെയ്ത് അറേഞ്ച് ചെയ്ത പ്രോഗ്രാമാണ്. ഓസിക്ക് മറക്കാനാകാത്ത ദിവസമായിരിക്കാൻ വേണ്ടി അവൾ അത്രത്തോളം നന്നാക്കി.

ഓസിയുടെ സുഹൃത്തുക്കളെ വിളിച്ചു. എല്ലാം ഏർപ്പാടാക്കി. ടേബിളിൽ ഓരോരുത്തരുടെ പേര് എഴുതി വെച്ചു. അതും ഒന്നോ രണ്ടോ ദിവസത്തെ അറേഞ്ച്മെന്റിലാണ് ഇതെല്ലാം ചെയ്തത്. അത്രയും പരിശ്രമിച്ച് എല്ലാം ചെയ്തിട്ടും കുറ്റപ്പെടുത്തിയതിൽ ഇഷാനിക്ക് വിഷമമുണ്ടെന്ന് സിന്ധു കൃഷ്ണ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ബ്രെെഡൽ ഷവറിന് അശ്വിനെത്തിയപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാനിരിക്കുകായിരുന്നു. അശ്വിനെ കണ്ട് എല്ലാവരും ആർപ്പുവിളിച്ചു. എന്നാൽ ഇഷാനി മിണ്ടാതിരുന്നു. അശ്വിനെ നോക്കുന്നുമില്ല. ഇതാണ് പലരും ചൂണ്ടിക്കാണിച്ചത്. ദിയയുടെ വരനായ അശ്വിന് കുറച്ച് കൂടി പരിഗണന നൽകണമെന്ന് അഭിപ്രായം വന്നു.
അശ്വിൻ പണക്കാരനല്ലാത്തത് കൊണ്ടാണ് ഈ മനോഭാവമെന്ന് വരെ ആക്ഷേപം വന്നു. കുറ്റപ്പെടുത്തലുകൾ കടുത്ത സാഹചര്യത്തിലാണ് സിന്ധു കൃഷ്ണയുടെ പ്രതികരണം. സോഷ്യൽ മീഡിയയിൽ പലപ്പോഴും കൃഷ്ണ കുടുംബത്തിന് നേരെ ട്രോളുകളും കടുത്ത സൈബർ ആക്രമണങ്ങളും വരാറുണ്ട്. ഇതിനെതിരെ താര കുടുംബം പ്രതികരിക്കാറുമുണ്ട്.


Click it and Unblock the Notifications











