നെഞ്ചത്തടിച്ച് കരയുന്നത് കാണാനാണ് ആളുകൾക്ക് താൽപര്യം; ഞാനും താരയും സംസാരിച്ചത്; സിന്ധു കൃഷ്ണ
കഴിഞ്ഞ ദിവസമാണ് നടിയും സംഗീതഞ്ജയുമായ സുബ്ബലക്ഷ്മി മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് നാളായി കിടപ്പിലായിരുന്നു. 87ാം വയസിലാണ് അന്ത്യം. മരണത്തിന് പിന്നാലെ സുബ്ബലക്ഷ്മിയുടെ മകൾ താര കല്യാണിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം വന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ എല്ലാവരോടും സന്തോഷത്തോടെയാണ് താര സംസാരിക്കുന്നതെന്നും അമ്മ മരിച്ചതിന്റെ ദുഖമില്ലെന്നുമായിരുന്നു കുറ്റപ്പെടുത്തൽ. സോഷ്യൽ മീഡിയയിൽ അമ്മയെക്കുറിച്ച് പോസ്റ്റുകൾ പങ്കുവെച്ചതും വിമർശനത്തിന് കാരണമായി.
ഇപ്പോഴിതാ താര കല്യാണിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സിന്ധു കൃഷ്ണ. താര ചെയ്തതിൽ തെറ്റില്ലെന്നും ആളുകൾ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്നും സിന്ധു കൃഷ്ണ അഭിപ്രായപ്പെട്ടു. ഇന്നലെ ഞാനവിടെ പോയപ്പോൾ സോഷ്യൽ മീഡിയയുടെ ആളുകൾ മൊബൈലുമായി നിൽക്കുന്നുണ്ടായിരുന്നു. ഞാൻ നടന്ന് പോകുന്നതും താരയുടെ അടുത്ത് നിൽക്കുന്നതുമായ ഒരു വീഡിയോ ആരോ ഇട്ടിട്ടുണ്ടായിരുന്നു

അതിന്റെ താഴെ ആവശ്യമില്ലാത്ത കമന്റുകൾ വന്നു. ആന്റിയെക്കുറിച്ചാണ് ഞങ്ങൾ സംസാരിച്ചത്. ഒരാൾ മരിച്ചാൽ അവരുടെ ജീവിതം സെലിബ്രേറ്റ് ചെയ്യണമെന്നും സിന്ധു കൃഷ്ണ ചൂണ്ടിക്കാട്ടി. അവർ നല്ലപോലെ ജീവിച്ചു. മക്കളെയും കൊച്ചുമകളെയും അവരുടെ മകളെയുമെല്ലാം കാണാൻ സാധിച്ചു. അവരുടെ ജീവിതത്തെ ആഘോഷിക്കുകയാണ് വേണ്ടത്. അവിടെ നെഞ്ചിലിടിച്ച് കരഞ്ഞ് ബഹളം വെക്കുന്നതാണ് ആൾക്കാർക്ക് കാണാൻ കൂടുതൽ താൽപര്യം.
ആന്റിയെക്കുറിച്ചുള്ള കാര്യങ്ങളാണ് ഞാനും താരയും സംസാരിച്ചത്. ആന്റിയത് കേട്ടിരുന്നെങ്കിൽ സന്തോഷിച്ചേനെ. ഇവരെന്താണ് കരയാത്തത്, എന്തുകൊണ്ട് ചിരിച്ച് കൊണ്ട് നിൽക്കുന്നു എന്നൊക്കെയുള്ള കമന്റുകളിട്ടു. അങ്ങനെയൊക്കെ ഇടുന്നവർ കുറച്ച് കൂടെ മനുഷ്യത്വപരമായി ചിന്തിക്കൂ. ഒരു വിഷമം തോന്നിയിട്ട് അലറി വിളിച്ച് ബഹളം ബഹളം വെച്ചിട്ട് കാര്യമില്ല.

പ്രായമായ അമ്മ നല്ല പോലെ ജീവിച്ച് മരിച്ചു, അവിടെ ഒരാൾ പ്രസന്റബിളായി നിൽക്കുമ്പോൾ എന്തിനാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് എനിക്ക് അറിയില്ല. വൺ സിനിമയിൽ ആന്റിയോടൊപ്പം ഇഷാനി അഭിനയിച്ചിട്ടുണ്ട്. ആന്റിയുടെ കൂടെ അഭിനയിക്കാൻ പറ്റിയതിൽ ഇഷാനി ഭാഗ്യവതിയാണ്. ആന്റി വളരെ ഹാപ്പിയായിരുന്നു. മധു സാറിന്റെ പാർട്ണർ ആയാണ് അഭിനയിച്ചത്. ചെറിയ പ്രായത്തിൽ ആക്സിഡന്റിൽ പല്ല് പോയതാണ്.
മുത്തശ്ശി റോളുകൾ ചെയ്യുമ്പോൾ ആന്റിക്ക് അത്ര പ്രായം ഇല്ല. ഞാൻ അവസാനം കാണുമ്പോഴും ആന്റി വളരെ സ്മാർട്ട് ആയിരുന്നെന്നും സിന്ധു കൃഷ്ണ ഓർത്തു. സുബ്ബലക്ഷ്മിയെയും താര കല്യാണിനെയും ഒരുപാട് കാലമായി അറിയാമെന്നും സിന്ധു പറയുന്നു. പിള്ളേർ കുഞ്ഞായിരിക്കുമ്പോൾ വെക്കേഷൻ സമയത്ത് ഡാൻസ് ക്ലാസ് വെക്കും. താര കല്യാണിനടുത്താണ് അമ്മുവിനെ ചേർത്തത്. അന്ന് ഓസി കൊച്ചാണ്, അവൾക്കും പോകണമെന്ന് പറഞ്ഞപ്പോൾ അവളെയും വിട്ടു.
ഇഷാനിക്ക് നാല് മാസം പ്രായമായ സമയമാണ്. രണ്ട് പേരെയും രാവിലെ തൊട്ട് ഉച്ചവരെ വേറൊരു സ്ഥലത്ത് വിട്ടാൽ എനിക്ക് കുറച്ച് സമയം കിട്ടും. അവരെ വിളിക്കാൻ പോകുമ്പോൾ ഞാൻ താഴെ നിന്ന് ആന്റിയോടും താരയുടെ ഭർത്താവ് രാജയോടും സംസാരിക്കും. ആന്റിക്കും താഴെ മ്യൂസിക് ക്ലാസ് നടക്കുന്നുണ്ടാവും. ആന്റിക്ക് അന്ന് കോട്ടൻ സാരികളുടെ ബിസിനസ് ഉണ്ട്. ഒരിക്കൽ ഒരു സാരി ഞാൻ വാങ്ങിയിരുന്നു. ആ സാരി പിന്നീട് ആർക്കോ കൊടുത്തു. ആന്റിയുടെ ഓർമ്മയ്ക്ക് ആ സാരി സൂക്ഷിച്ച് വെക്കാമായിരുന്നെന്നും സിന്ധു കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications