സിന്ധു കൃഷ്ണയ്ക്കും വ്യൂസ് കുറയുന്നു, വിവാദങ്ങളിൽ മൗനം; ധെെര്യത്തിന് പിന്നിൽ അഹാനയുടെ വിവാഹമോ?

ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിൽ അകപ്പെട്ട് കൊണ്ടിരിക്കുകയാണ് കൃഷ്ണകുമാർ കുടുംബം. ദിയ കൃഷണയുടെ വിവാദ പരാമർശം, ഹൻസിക കൃഷ്ണയുടെ സബ്സ്ക്രിപ്ഷൻ വിവാദം എന്നിവയാണ് കൃഷ്ണകുമാർ കുടുംബത്തെ ഇത്തവണ വിവാദത്തിലാക്കിയത്.
അമ്മായിയമ്മയെ അമ്മയെന്ന് വിളിക്കാൻ പറ്റില്ലെന്ന് ദിയ പറഞ്ഞ രീതി പലർക്കും ഇഷ്ടമായില്ല.

അശ്വിന്റെ അച്ഛനെ കാറിന്റെ പിൻസീറ്റിൽ ഇരുത്തി ദിയ മുൻസീറ്റിൽ ഇരുന്നതും വിമർശിക്കപ്പെട്ടു. വല്ലപ്പോഴും കാണുന്ന ഭർത്താവിന്റെ മാതാപിതാക്കളെ ബഹുമാനിച്ചാൽ എന്താണ് പ്രശ്നമെന്ന് ചോദ്യങ്ങൾ വന്നു. അശ്വിൻ എന്തുകൊണ്ട് ഇതൊന്നും കാര്യമാക്കുന്നില്ലെന്ന വിമർശനങ്ങളും വന്നു. എന്നാൽ വഴിയിൽ നിൽക്കുന്നവരെയൊന്നും തനിക്ക് അമ്മയെന്നും അച്ഛനെന്നും വിളിക്കാൻ പറ്റില്ലെന്നും അവർ അശ്വിന്റെ മാതാപിതാക്കളാണെന്നുമാണ് ദിയ കൃഷ്ണ പറയുന്നത്.

Sindhu Krishna
Photo Credit: Sindhu Krishna

ഹൻസിക കൃഷ്ണയാണെങ്കിൽ തനിക്ക് വരുന്ന നെ​ഗറ്റീവ് കമന്റുകളെല്ലാം നീക്കം ചെയ്യുകയാണ്. വിവാദങ്ങളോട് പ്രതികരിക്കാൻ ഇവരുടെ മാതാപിതാക്കളോ സഹോദരങ്ങളോ തയ്യാറല്ല. കൃഷ്ണകുമാർ കുടുംബം കണ്ടുപിടിച്ച പുതിയ രീതിയാണിതെന്ന് നെറ്റിസൺസ് പറയുന്നു. ഒരു വിവാദമുണ്ടായാൽ കൂടുതൽ പ്രതികരണം നടത്തി വിഷയം വീണ്ടും വഷളാക്കാതിരിക്കുക. വിവാദം തനിയെ കെട്ടടങ്ങിക്കോളും. വിവാദങ്ങൾക്കിടയിലും പതിവ് പോലെ വ്ലോ​ഗുകളും പോസ്റ്റുകളും പങ്കുവെക്കുക എന്നതാണ് ഇപ്പോൾ ഇവരുടെ രീതി.

അതേസമയം വിവാദങ്ങൾക്ക് ശേഷം സിന്ധു കൃഷ്ണയുടെ വ്ലോ​ഗുകൾക്ക് വ്യൂസ് കുറവാണ്. നിങ്ങളെ വീഡിയോസ് ഒക്കെ മുമ്പ് കാണായിരുന്നു. സബ് ആക്കിയതാണ്. ഇപ്പ തീരെ ഇഷ്ടല്ല നിങ്ങളെ ഒരു അമ്മ എന്ന നിലയിൽ നിങ്ങൾ ശരിക്കും വൻ പരാജയമാണ്. മക്കളെ നന്നായി വളർത്താത്ത ഒരു അമ്മ. അൻസബ്സ്ക്രെെബ് ചെയ്യുന്നു എന്നാണ് ഒരു കമന്റ്. അതേസമയം അഹാന കൃഷ്ണയുടെ വിവാ​ഹം വന്നാൽ വ്യൂസ് കുത്തനെ കൂടും. ആ ആത്മവിശ്വാസത്തിലായിരിക്കും സിന്ധു കൃഷ്ണയെന്നും കമന്റുകളുണ്ട്. ആ​ഗസ്റ്റ് മാസത്തിൽ അഹാനയുടെ വിവാഹമുണ്ടാകുമെന്ന് സൂചനകളുണ്ട്.

സൂചനകൾ അഹാനയും കുടുംബവും തന്നിട്ടുണ്ടെന്നാണ് വാദം. അടുത്തിടെയാണ് അഹാനയും കുടുംബവും താമസിക്കുന്ന വീട് പുതുക്കി പണിതത്. വിവാഹത്തിന് മുന്നോ‌ടിയായിട്ടായിരിക്കാം ഇതെന്നാണ് വാദം. സിനിമോട്ടോ​ഗ്രാഫർ നിമിഷ് രവിയുമായി അഹാന കൃഷ്ണ പ്രണയത്തിലാണെന്ന് ഏറെക്കാലമായി സംസാരമുണ്ട്. അതേസമയം അഹാന ഇതുവരെ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അഹാനയു‌ടെ വിവാഹത്തെക്കുറിച്ച് നേരത്തെ പിതാവ് കൃഷ്ണകുമാർ സൂചിപ്പിച്ചിരുന്നു. കല്യാണം കഴിക്കുന്നെന്ന് പറഞ്ഞ് അഹാന മെസേജ് അയച്ചെന്നാണ് കൃഷ്ണകുമാർ പറഞ്ഞത്.

ഞാനും എന്റെ ഭാര്യയും രണ്ട് ജാതിയാണ്. എന്റെ മകൾ കല്യാണം കഴിച്ചത് വേറൊരു ജാതിയിൽ നിന്നാണ്. മൂത്ത മകൾ കല്യാണം കഴിക്കുന്നത് വേറെ മതത്തിൽ നിന്നാണെന്ന് കേൾക്കുന്നെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. നടി എന്നതിലുപരി ഇൻഫ്ലുവൻസറായാണ് അഹാന കൃഷ്ണയ്ക്ക് ജനപ്രീതി നേടനായത്. വിരലിൽ എണ്ണാവുന്ന സിനിമകളിൽ മാത്രമേ അഹാന അഭിനയിച്ചിട്ടുള്ളൂ. ഓരോ സിനിമ കഴിയുമ്പോഴും വലിയ ഇടവേള വന്നു. താരകുടുംബത്തിലെ ഏറ്റവും പക്വതയും ഉത്തരവാദിത്വവുമുള്ള ആളായാണ് അഹാനയെ ആരാധകർ കാണുന്നത്. അഹാനയുടെ അനിയത്തി ദിയ കൃഷ്ണയുടെ വിവാഹം ചെയ്ത് അമ്മയായിക്കഴിഞ്ഞു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X