മനസ് ഇത്ര ദുർബലമാകരുത്; ഇത് സിംപതിക്ക് വേണ്ടി; സംയുക്തയ്ക്കും വിഷ്ണുകാന്തിനുമെതിരെ രാജലക്ഷ്മി
തമിഴ് ടെലിവിഷൻ രംഗത്ത് ഇപ്പോഴും ചർച്ചയായി തുടരുകയാണ് സംയുക്തയും വിഷ്ണുകാന്തും തമ്മിലുള്ള പ്രശ്നം. പതിനഞ്ച് ദിവസം മാത്രം നീണ്ടു നിന്ന ഇവരുടെ വിവാഹബന്ധമുണ്ടാക്കിയ വിവാദങ്ങൾ ചെറുതല്ല. വിഷ്ണുകാന്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സംയുക്ത ഉന്നയിച്ചത്. വിവാഹം കഴിഞ്ഞ നാൾ മുതൽ തന്നെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് സംയുക്തയുടെ ആരോപണം. അതേസമയം സംയുക്തയ്ക്ക് മറ്റൊരു ബന്ധം ഉണ്ടായിരുന്നെന്നാണ് വിഷ്ണുകാന്ത് പറയുന്നത്.
മാധ്യമങ്ങൾക്ക് നൽകുന്ന അഭിമുഖങ്ങളിൽ രണ്ട് പേരും പരസ്പരം പഴിചാരി. സംയുക്തയുടെ കുടുംബവും വിഷ്ണുകാന്തിനെതിരെ സംസാരിച്ചു. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പർ സിംഗർ എന്ന ഷോയിലൂടെ ശ്രദ്ധ നേടി തമിഴ് ഗായിക രാജലക്ഷ്മി. വിഷയം സോഷ്യൽ മീഡിയയിലേക്ക് വലിച്ചിഴച്ച് ഇത്രമാത്രം രൂക്ഷമാക്കിയത് ശരിയായില്ലെന്ന് രാജലക്ഷ്മി അഭിപ്രായപ്പെട്ടു. രണ്ട് പേർക്കുമിടയിൽ പറഞ്ഞ് തീർക്കേണ്ട വിഷയമായിരുന്നു. പരസ്യ ആരോപണങ്ങൾ കുട്ടികളും മുതിർന്നവരും കേൾക്കുന്നുണ്ടെന്നും രാജലക്ഷ്മി ചൂണ്ടിക്കാട്ടി.

പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിവാഹ മോചനം നേടണം. പക്ഷെ അതിന് പകരം പരസ്പരം പഴിചാരി മറ്റുള്ളവരിൽ നിന്നും സിംപതി വാങ്ങാനാണ് ഇവർ ശ്രമിക്കുന്നതെന്ന്. മനസ് ഇത്ര ദുർബലമാവാൻ പാടില്ലെന്നും രാജലക്ഷ്മി തുറന്നടിച്ചു. നേരത്തെ തമിഴ് ടെലിവിഷൻ രംഗത്ത് മറ്റ് പ്രമുഖരും വിഷയത്തിൽ പ്രതികരിച്ചിരുന്നു. ഇത്രയും മോശമായ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടിരുന്നില്ലെന്നാണ് നടി കുട്ടി പത്മിനി കഴിഞ്ഞ ദിവസം പറഞ്ഞത്.
സംയുക്തയക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് കൊണ്ട് നടിക്കൊപ്പം സീരിയലുകളിൽ അഭിനയിച്ച റിഹാനയും രംഗത്ത് വന്നു. വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെങ്കിൽ നിയമപരമായി നീങ്ങുകയോ വീട്ടുകാരുമായി സംസാരിക്കുകയോ ചെയ്യുക. സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിച്ചിട്ട് എന്ത് നേട്ടമാണുള്ളതെന്ന് റിഹാന ചോദിച്ചു. വിഷ്ണുകാന്ത് സെറ്റിൽ മാന്യമായി പെരുമാറിയ വ്യക്തിയാണ്. നടനെ സമൂഹത്തിന് മുന്നിൽ നാണം കെടുത്തുകയാണ് സംയുക്ത ചെയ്യുന്നതെന്നും റിഹാന അഭിപ്രായപ്പെട്ടു.

പിന്നാലെ റിഹാനയ്ക്കെതിരെ സംയുക്ത രംഗത്ത് വന്നു. റിഹാനയുടെ പഴയ കാലം കേട്ടാൽ നിങ്ങൾ ചിരിക്കുമെന്നാണ് സോഷ്യൽ മീഡിയയിലൂടെ സംയുക്ത പറഞ്ഞത്. കഴിഞ്ഞ ദിവസം വിഷ്ണുകാന്ത് സംയുക്തക്കെതിരെയുള്ള തെളിവുകളായി ഫോൺ കോൾ റെക്കോഡുകളും മറ്റും പുറത്ത് വിട്ടിരുന്നു. രവി എന്ന നടനുമായി സംയുക്തയ്ക്കുണ്ടായിരുന്ന ബന്ധത്തിന്റെ തെളിവുകളാണ് വിഷ്ണുകാന്ത് പുറത്ത് വിട്ടത്.
മുത്തുക്കൾ സിപ്പി എന്ന സീരിയലിൽ അഭിനയിക്കവെയാണ് വിഷ്ണുകാന്തും സംയുക്തയും അടുത്തത്. ഈ വർഷം മാർച്ച് മൂന്നിനാണ് ഇരുവരും വിവാഹിതരായത്. എന്നാൽ കുറച്ച് ദിവസത്തിനുള്ളിൽ ഇരുവർക്കുമിടയിൽ പ്രശ്നങ്ങളായി. വിഷ്ണുകാന്ത് നിരന്തരം സെക്സിന് നിർബന്ധിച്ചു, പോൺ വീഡിയോകൾ കാണാൻ ആവശ്യപ്പെട്ടു, ബെഡ് റൂമിൽ ക്യാമറ വെക്കാമെന്ന് പറഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് സംയുക്ത ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ വിഷ്ണുകാന്ത് നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ കാരണം ആളുകൾ തന്നെ തെറ്റിദ്ധരിക്കുന്നെന്നും വിഷ്ണുകാന്ത് പറഞ്ഞു.
തമിഴ് ടെലിവിഷൻ രംഗത്ത് കഴിഞ്ഞ കുറച്ച് നാളുകളായി തുടരെ വിവാദങ്ങളാണ്. അടുത്തിടെയാണ് നടി ദിവ്യ ശ്രീധർ ഭർത്താവ് അർണവിനെതിരെ രംഗത്ത് വന്നത്. വിവാഹം ചെയ്ത ശേഷം വഞ്ചിച്ചെന്നായിരുന്നു ദിവ്യ ശ്രീധറുടെ ആരോപണം. തമിഴ് സീരിയലുകളിൽ അഭിനയിക്കുന്ന അർണവിന്റെ രഹസ്യബന്ധങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ദിവ്യ പുറത്ത് വിട്ടു. കോൾ റെക്കോഡുകളും മെസേജുകളുടെ സ്ക്രീൻഷോട്ടുകളുമാണ് ദിവ്യ പുറത്ത് വിട്ടത്.


Click it and Unblock the Notifications











