'നടക്കില്ല, പിരിയാമെന്ന് അശ്വിൻ പറഞ്ഞു; എനിക്ക് അശ്വിനില്ലാതെ പറ്റാതായി; അമ്മ വേറെ പയ്യൻമാരെ ആലോചിച്ചു'

പാടിയ പാട്ടുകളിൽ ഭൂരിഭാ​ഗവും ഹിറ്റാക്കാൻ കഴിഞ്ഞ ​ഗായികയാണ് ശ്വേത മോഹൻ. അമ്മ സുജാതയുടെ പാത പിന്തുടർന്ന് പിന്നണി ​ഗാന രം​ഗത്തേക്കെത്തിയ ശ്വേത മോഹന് തുടക്കം മുതലേ പ്ര​ഗൽഭരായ സം​ഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചു. എആർ റഹ്മാൻ, വിദ്യാസാ​ഗർ, ഇളയരാജ, എംഎം കീരവാണി തുടങ്ങിയ സം​ഗീത സംവിധായകർക്കൊപ്പമെല്ലാം ശ്വേത മോഹൻ പ്രവർത്തിച്ചു. എആർ റഹ്മാൻ-സുജാത കൂട്ടുകെട്ടിലുണ്ടായ ഹിറ്റുകളെ പോലെ എആർ റഹ്മാന്റെ ഹിറ്റ് സം​ഗീതത്തിൽ ശ്വേത പാടിയ പാട്ടുകളും വൻ ജനപ്രീതി നേടി.

അശ്വിൻ ശശി എന്നാണ് ശ്വേതയുടെ ഭർത്താവിന്റെ പേര്. 2011 ലാണ് ഇരുവരും വിവാഹിതരായത്. പഠനകാലത്താണ് ഇവർ അടുക്കുന്നത്. 2017 ൽ ശ്വേഷ്ഠ എന്ന മകളും ദമ്പതികൾക്ക് ജനിച്ചു. പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിക്കുകയാണ് ശ്വേത മോഹൻ. ജാം​​ഗോസ്പേസ് ടിവിയുമായുള്ള അഭിമുഖത്തിലാണ് ​ഗായിക മനസ് തുറന്നത്. അശ്വിൻ തന്റെ സുഹൃത്തായിരുന്നെന്ന് ശ്വേത മോഹൻ പറയുന്നു.

Shweta Mohan

ഫ്രണ്ടായിരുന്നു. എന്റെ ബാച്ച്മേറ്റിന്റെ ബ്രദറാണ് അശ്വിൻ. അശ്വിന് എന്നെ കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടായിരുന്നു. യുഎസിൽ അശ്വിന്റേത് കോർപ്പറേറ്റ് യാത്രയാണ്. ഞാൻ പതുക്കെ സം​ഗീതത്തിലേക്ക് തിരിയുന്നു. ഇന്ത്യൻ മ്യൂസിക്കാണെങ്കിൽ ഞാൻ യുഎസിൽ പോയി എന്ത് ചെയ്യുമെന്ന ചോദ്യം വന്നു. അശ്വിൻ വളരെ പ്രാക്ടിക്കലായി നടക്കില്ല, പിരിയാം, എന്റെ ജീവിതം അവിടെയാണ് നിന്റെ ഭാവി ഇവിടെയാണെന്ന്
പറഞ്ഞു. പിരിഞ്ഞു. അമ്മ എനിക്ക് വേറെ പയ്യൻമാരെ ആലോചിച്ചു.

അമ്മയ്ക്ക് ഭയങ്കര ഇഷ്ടമുള്ള പയ്യനായിരുന്നു അശ്വിൻ. സമയം പോകുന്തോളം അശ്വിൻ അല്ലാതെ ഒരാളെ എനിക്ക് പറ്റുന്നില്ല. എനിക്ക് സിനിമയിൽ പാടണം എന്നല്ലായിരുന്നു. ജീവിതത്തിൽ സം​ഗീതം വേണമെന്നാണ്. അത് യുഎസിൽ പോയാലും പറ്റും. എനിക്ക് അശ്വിനെ മാത്രം വിവാഹം ചെയ്താൽ മതിയെന്ന് പറഞ്ഞപ്പോൾ അശ്വിൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേണ്ടി സം​ഗീതം മാറ്റി വെക്കുമോ എന്ന് ചോദിച്ചു. അശ്വിനാണ് പ്രധാമെന്ന് താൻ പറഞ്ഞെന്നും ശ്വേത മോഹൻ ഓർത്തു.

Shweta Mohan

പാരന്റ്സിനെ വിളിച്ച് വിവാഹക്കാര്യം പറഞ്ഞപ്പോൾ അടുത്ത മുഹൂർത്തം എപ്പോഴാണെന്ന് ചോദിച്ചു. വളരെ എളുപ്പത്തിൽ തന്റെ വിവാഹം നടന്നെന്നും ശ്വേത വ്യക്തമാക്കി. അശ്വിനോട് ഇഷ്ടം തോന്നിയ നാളുകളെക്കുറിച്ചും ശ്വേത മോഹൻ സംസാരിച്ചു. എന്റെ ഫ്രണ്ടിന്റെ ബ്രദ​ർ എന്റെ ബ്രദർ അല്ലേ എന്നാണ് ആദ്യം ചിന്തിച്ചത്. പിന്നെ അശ്വിനെ ഇഷ്ടമായി തുടങ്ങുകയായിരുന്നെന്നും ശ്വേത മോഹൻ ഓർത്തു.

കഴിഞ്ഞ ദിവസമാണ് ശ്വേത മോഹനും സുഹൃത്ത് മൈത്രി ശ്രീകാന്തും ചേർന്ന് സ്ത്രീ എന്ന മ്യൂസിക്കൽ ആൽബം പുറത്തിറക്കിയത്. വനിതാ ദിനത്തോടനുബന്ധിച്ചാണ് നാല് ഭാഷകളിൽ സ്ത്രീയെന്ന ആൽബം പുറത്തിറക്കിയത്. അർ‌ബുദത്തിനെതിരായ സന്ദേശവും ആൽബത്തിലുണ്ട്. നടി മഞ്ജു വാര്യരാണ് ആൽബം പുറത്തിറക്കിയത്.

More from Filmibeat

Read more about: sujatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X