Don't Miss!
- News
'തീവ്രവാദിയെ വെള്ളപൂശുന്നതിനോട് എതിർപ്പ്; കോൺഗ്രസിന് പരാതിയും സമരവുമില്ല';സന്ദീപ് വാര്യർ
- Automobiles
Creta തന്നെ ലീഡിംഗ്; 2022 ഏപ്രിലിലെ Hyundai വിൽപ്പന കണക്കുകൾ ഇങ്ങനെ
- Travel
കൈലാസ് മാനസരോവര്‍ യാത്ര 2022: രജിസ്ട്രേഷന്, പ്രായപരിധി.. വായിക്കാം അറിയേണ്ടതെല്ലാം
- Sports
IND vs SA: ജിടിയിലെ രണ്ടു പേരെ ഞാന്‍ ഇന്ത്യന്‍ ടീമിലെടുക്കും- വെളിപ്പെടുത്തി മില്ലര്‍
- Finance
കരടികളുടെ വിളയാട്ടം; സെന്‍സെക്സില്‍ 1,416 പോയിന്റ് ഇടിവ്; ഐടി ഓഹരികളില്‍ തകര്‍ച്ച
- Lifestyle
പുലര്‍ച്ചെയുള്ള സ്വപ്നം ഫലിക്കുമോ: അഗ്നിപുരാണത്തിലുണ്ട് കൃത്യമായ ഉത്തരം
- Technology
ഏപ്രിൽ മാസത്തിലെ മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യ 118-ാം സ്ഥാനത്ത്
എവിടെയാണ് ജയറമേട്ടന് പിഴച്ചത്? അന്യഭാഷയിൽ കത്തി നിൽക്കുമ്പോഴാണ് മലയാളത്തില്‍ വീണ് പോയത്, ആരാധകൻ്റെ കുറിപ്പ്
മലയാള സിനിമയിലെ മുന്‍നിര നായകനായിരുന്ന ജയറാം ഇടക്കാലത്ത് അഭിനയ ജീവിതത്തില്‍ നിന്ന് തന്നെ ഇടവേള എടുത്ത് മാറി നിന്നിരുന്നു. നിരന്തരം സിനിമകള്‍ പരാജയമായതോടെ ജയറാമിന്റെ ശക്തമായൊരു തിരിച്ച് വരവിന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ അന്യഭാഷയിലടക്കം സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് താരം. എന്നാല്‍ എവിടെയാണ് ജയറാമിന് പിഴച്ചതെന്ന് ചോദിച്ചാല്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ കുഴപ്പമാണെന്ന് പറയാം.
ഇപ്പോഴിതാ ജയറാമിനെ കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചും സോഷ്യല്‍ മീഡിയ പേജിലൂടെ രസകരമായ ചില വിവരങ്ങള്‍ പ്രചരിക്കുകയാണ്. അന്യഭാഷാ ചിത്രങ്ങളില്‍ തിളങ്ങി നില്ക്കുന്ന ജയറാമിന് മലയാളത്തില്‍ വീഴ്ച പറ്റിയതിനെ കുറിച്ച് ഹിരണ്‍ നെല്ലിയോടന്‍ എന്ന ആരാധകന് എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

''എവിടെയാണ് ജയറമേട്ടന് പിഴച്ചത്....? സത്യത്തില്‍ എനിക്ക് ഏറ്റവും അത്ഭുതം ഉള്ള ഒരു കാര്യമാണ് മലയാളത്തില്‍ ജയറാം എന്ന താരത്തിന് വന്ന മങ്ങല്‍. എന്റെ അഭിപ്രായത്തില്‍ ഒരു സകല കലാ വല്ലഭന് തന്നെ ആണ് അദ്ദേഹം. മാത്രമല്ല സ്വന്തം ശരീരം ഇത്ര ഭംഗിയില്‍ മെയിന്ന്റൈയിന് ചെയ്യുന്ന ചുരുക്കം ചില നടന്മാരില് ഒരാളും. അന്യഭാഷാ ചിത്രങ്ങളില്‍ കത്തി നില്‍ക്കുമ്പോഴും എങ്ങനെ ആണ് ജയറാം എന്ന താരം മലയാളത്തില്‍ വീണു പോയത്.

1.കുടുംബ സിനിമ പ്രേക്ഷകരുടെ രാജാവ്...
ജയറാം സിനിമകള്‍ക്ക് മാത്രമായി തീയറ്ററില്‍ സ്പേസ് ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആദ്യത്തെ കണ്മണി, മേലെ പറമ്പില്‍ ആണ് വീട്, സിഐഡി ഉണ്ണികൃഷ്ണന്, അനിയന് ഭാവ ചേട്ടന് ഭാവ, കിലുകില് പമ്പരം, പുതുകൊട്ടയിലെ പുതുമണവാളന്... മനസ്സിനക്കരെ മുതല്‍ പട്ടാഭിരാമന് വരെ... ഇങ്ങനെ തുടങ്ങി ഈ ലിസ്റ്റ് എടുത്താല്‍ തീരില്ല.. അദ്ദേഹം സൂര്യനെ പോലെ കത്തി നിന്ന നാളുകള്‍.

2.കോമഡി ടൈമിങ്
ഇത്ര ഫ്ളോയില്‍ കോമഡി അവതരിപ്പിക്കുന്ന അപൂര്‍വ്വം നായക നടന്മാരില് ഒരാള്‍. കൗണ്ടര്‍ കിംഗ്. അതിപ്പോ ഓപ്പോസിറ്റ് ജഗതി ചേട്ടന് ആയാല്‍ പോലും പുള്ളി കട്ടക്ക് പിടച്ചു നില്ക്കും. സാക്ഷാല്‍ കമല്‍ ഹാസന്റെ കൂടെ പോലും അഭിനയിച്ചപ്പോള്‍ കോമഡിയില്‍ പുള്ളി അങ്ങു കേറി സ്കോര്‍ ചെയ്യുന്നത് കാണാന്‍ പറ്റും.

3. ജയറാം എന്ന ഡാന്‍സര്‍
ഗംഭീര ഡാന്‍സര്‍ തന്നെ ആണ് പുള്ളി. തട്ടു പൊളിപ്പന്‍ സിനിമാറ്റിക് ഡാന്‍സ് ചെയ്യാത്ത കോമര്‍ഷ്യല്‍ സിനിമകള്‍ കുറവ്. സര്‍ക്കാര്‍ ദാദ, ഷാര്‍ജ ടു ഷാര്‍ജ, വന്‍ മാന്‍ ഷോ തുടങ്ങി പറയാന്‍ നിന്നാല്‍ ഒരുപാട് വരും.
4.ഡയലോഗ് ഡെലിവറി
വളരെ ഈസിയായി ഡയലോഗ് ഡെലിവറി ചെയ്യുന്ന അസാമാന്യ നടന് തന്നെ ആണ് പുള്ളി. അദ്വൈതം സിനിമയില്‍ ലാലേട്ടന്റെ മുന്നില്‍ വച്ചുള്ള ഒരു ലോങ് ഡയലോഗ് ഡെലിവറി ഉണ്ട്. അത്ഭുദം ആവും കെട്ടാല്‍.

5.ക്ലാസ് ആന്‍ഡ് മാസ്സ്, ഫാമിലി മൂവീസ്
ഒരേ സമയം ഈ മൂന്ന് കാറ്റഗറിയില്‍ വരുന്ന സിനിമകള്‍ വളരെ സിംപിള്‍ ആയി ചെയ്യാന്‍ കഴിവുള്ള നടന്. അത് തന്നെ ആണ് സത്യത്തില്‍ ഒരു നായകന് എന്ന നിലയില്‍ ഈ മേഖലയില്‍ പിടിച്ചു നില്‍ക്കാനുള്ള കാര്യം. ശേഷം എന്ന സിനിമയിലെ ലോനപ്പന് മുതല്‍ സൂപ്പര്‍ മാന്‍ വരെ. എണ്ണം പറഞ്ഞ പോലീസ് വേഷങ്ങള്‍. വീട്ടിലെ ഏട്ടന്, കുടുംബ നാഥന് തുടങ്ങി പലവിധത്തില്‍ ഉള്ള എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങള്‍.
സാന്ത്വനത്തിലെ ജയന്തി വിവാഹിതയാവുന്നു; നടി അപ്സരയെയും വരനെയും പരിചയപ്പെടുത്തി സ്നേഹ ശ്രീകുമാര്‍

ഇത്രയൊക്കെ ആയിട്ടും ആവര്‍ത്തന വിരസത എന്ന പ്രശനം കൊണ്ട് പ്രേക്ഷകരുടെ വിമര്‍ശനം അദ്ദേഹത്തിന് ഏറ്റു വാങ്ങേണ്ടി വന്നു. തിരക്കഥ തിരഞ്ഞെടുപ്പിലെ പാളിച്ചയും അദ്ദേഹത്തിന് വിനയായി. ഈ ഒരു കാറ്റഗറിയില്‍ വരുന്ന ദിലീപ് എന്ന നടനെക്കാളും കഴിവ് ഉണ്ടായിട്ട് പോലും ഒരു കാലം വന്നപ്പോള്‍ ദിലീപ് മുകളില്‍ കേറി വന്നു. ജയറാം എന്ന താരത്തിന് മലയാളത്തില്‍ മങ്ങലേറ്റു. കൂടെയുള്ള മുകേഷ് ശരീരം ശ്രദ്ധിക്കാത്തത് കൊണ്ടാണ് നായക സ്ഥാനം കൈ വിട്ടത് എന്നങ്കിലും പറയാം. പക്ഷെ ജയറമേട്ടന്റെ കാര്യത്തില്‍ അതു പോലും വിഷയമല്ല. എന്നിട്ടും? അന്യഭാഷ ചിത്രങ്ങളില്‍ അദ്ദേഹം കത്തി നില്‍ക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നാറുണ്ട്. പട്ടാഭിരാമന് പോലെ മലയാളത്തില്‍ ഇടക്ക് ഒന്നു മിന്നിച്ചെങ്കിലും ഒരു ശക്തമായ വിജയവുമായി അദ്ദേഹം തിരിച്ചു വരണം എന്നാണ് ആഗ്രഹം.. എല്ലാ വിധ ആശംസകളും ജയറമേട്ട..