അര്‍ദ്ധനഗ്ന മേനി പൊതുരംഗത്ത് പ്രദര്‍ശിപ്പിക്കുമ്പോള്‍ കാണുന്ന കണ്ണുകള്‍ ആവേശജനകമാകും! കുറിപ്പ് വൈറല്‍

സോഷ്യല്‍ മീഡിയയിലൂടെ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ച് ശ്രദ്ധേയായ താരമാണ് നിമിഷ ബിജോ. പിന്നീട് മോഡലിങ് രംഗത്തും ടെലിവിഷന്‍ പരമ്പരകളുടെയുമൊക്കെ ഭാഗമായി. എന്നാല്‍ ഇഷ്ടമുള്ള വസ്ത്രം ധരിച്ചതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവര്‍ക്ക് നേരിടേണ്ടി വരുന്നത് വളരെ മോശം പ്രതികരണങ്ങളാണ്.

നടി ഹണി റോസ് അടുത്തിടെ പരാതിയുമായി വന്നപ്പോള്‍ ലഭിച്ച പിന്തുണ നിമിഷയുടെ കാര്യത്തിലും കിട്ടുന്നുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. സില്‍ക്ക് സ്മിത അടക്കമുള്ള പലരും ശരീര പ്രദര്‍ശനം നടത്തി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്നവരായിരുന്നു. ഉടലഴകിന്റെ വശ്യത കാണിക്കു്‌നപോള്‍ അതിന് ലഭിക്കുന്ന അഭിപ്രായങ്ങള്‍ പറയാനുള്ള സ്വതന്ത്ര്യം ഉണ്ട്. ഇതിനെ കുറിച്ച് പ്രിയാ ഷൈന്‍ എന്ന യുവതി എഴുതിയ കുറിപ്പ് വൈറലാവുകയാണ്...

actress

'ശരീര പ്രദര്‍ശനം നടത്തി ഉപജീവന മാര്‍ഗ്ഗം കണ്ടെത്തുന്ന ഒരുപാട് സ്ത്രീകള്‍ ഇന്ന് ചലച്ചിത്ര സോഷ്യല്‍ മീഡിയ രംഗത്തുണ്ട്. ഉദാഹരണത്തിന് പാവപ്പെട്ട ഒരു കുടുംബത്തിന്റെ നെടുംതൂണാകേണ്ടി വന്ന നിമിഷ ബിജോ എന്ന കലാകാരി. റബര്‍ വെട്ടിയും റബര്‍ പാലെടുത്തും മറ്റ് കഠിനമായ ജോലികള്‍ ചെയ്തും കുടുംബത്തിന്റെ രഥചക്രം തിരിയ്ക്കാന്‍ പാടുപെടേണ്ടി വന്നപ്പോള്‍ സ്വര്‍ണ്ണ വര്‍ണ്ണനിറമുള്ള തന്റെ ശരീരത്തിന്റെ മാദകത്വം സോഷ്യല്‍ മീഡിയയിലൂടെ കലാപരമായി പ്രദര്‍ശിപ്പിച്ച് അതിലൂടെ വരുമാനം കണ്ടെത്തുവാന്‍ തുടങ്ങി.

ഹണി റോസ് എന്ന അഭിനേത്രിയും തന്റെ ഗോതമ്പ് നിറമുള്ള ശരീരത്തിന്റെ നിമ്‌നോന്നത പ്രദര്‍ശിപ്പിച്ച് ക്യാമറക്കണ്ണുകളുടെ ആംഗിളുകളില്‍ വശ്യതയും, അഴകളവുകളുടെ തീക്ഷ്ണതയും കാണികളുടെ സിരകളെ ത്രസിപ്പിച്ച് തന്റേതായ രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ വരുമാനം കണ്ടെത്തുന്നു.

സില്‍ക്ക് സ്മിത പുരുഷ സങ്കല്പങ്ങളെ രതിയുടെ കരകാണാക്കയങ്ങള്‍ കാണിക്കുന്ന തന്റെ ഉടലഴകിന്റെ വശ്യത തന്റെ കാമോദ്ദീപകമായ കണ്ണുകള്‍ കൊണ്ട് കാമബാണം മെയ്ത് പ്രേക്ഷകരെ ദാഹത്തിന്റെ ശരശയ്യയില്‍ കിടത്തി ഹൃദയവേഗതയുടെ ആവേഗങ്ങള്‍ കൂട്ടിയ അഭിനേത്രി. സില്‍ക്ക് സ്മിതയും ആന്ധ്രയിലെ ഒരു പാവപ്പെട്ട കുടുംബത്തിലെ തീര്‍ത്തും ദരിദ്രയായ ഒരു പെണ്‍കുട്ടിയായിരുന്നു.

പറഞ്ഞു വരുന്നത് സ്ത്രീയുടെ അര്‍ദ്ധനഗ്ന മേനി പൊതുരംഗത്ത് പ്രദര്‍ശന അനുഭവവേദ്യമാകുമ്പോള്‍ അത് കാണുന്ന കണ്ണുകള്‍ക്ക് ആവേശജനകമാകുകയും അവര്‍ അവരുടെ കമന്റുകള്‍ പൊതു ഇടങ്ങളില്‍ പ്രകടിപ്പിക്കുകയും ചെയ്യുക സ്വാഭാവികം.

സ്വന്തം ശരീരം അവരവരുടെ സ്വാതന്ത്ര്യമാണ്. വസ്ത്രധാരണ രീതിയും ഓരോരുത്തരുടേയും വ്യക്തിപരമാണ് എന്ന അലിഖിത നിയമം പാലിക്കുമ്പോള്‍ മറുഭാഗത്ത് അത് കാണുന്നവര്‍ക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ പറയാനുമുള്ള സ്വാതന്ത്ര്യം തീര്‍ത്തും അവരവര്‍ക്കുണ്ട്.

actress

ഇവിടെ നിമിഷ ബിജോയും ഹണി റോസും ഒക്കെ മേലുദ്ധരിച്ച വസ്തുതകളാല്‍ അവഹേളനങ്ങള്‍ ഏല്‍ക്കേണ്ടി വരുന്നത് സ്വാഭാവികം.
പക്ഷേ നിമിഷ ബിജോയുടെ മക്കളെ വളരെ മോശമായി അവഹേളനം നടത്തി എന്നതിനാല്‍ ആ കലാകാരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയ്ക്ക് നടപടി എടുക്കേണ്ടത് തീര്‍ത്തും അത്യാവശ്യമാണ്.

ഇവിടെ ഹണി റോസിന് നീതി നടപ്പാക്കുമ്പോള്‍ നിമിഷ ബിജോയ്ക്കും തീര്‍ച്ചയായും നീതി ലഭിയ്‌ക്കേണ്ടതാണ്. കാരണം അവര്‍ രണ്ട് പേരും കലാകാരികള്‍ ആണ് എന്നത് തന്നെ. മക്കള്‍ എന്ത് പിഴച്ചു. അവരെ വെറുതെ വിടുക. എന്നിട്ട് കര്‍മ്മം ചെയ്യുന്നവരെ നിങ്ങളുടെ വാക്കുകളാല്‍ പറയാനുള്ളത് പറയുക.

സ്വകാര്യഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇമ ചിമ്മാതെ അതാസ്വദിച്ചതിന് ശേഷം അവരെ വാക്കുകളാല്‍ അവഹേളിക്കുമ്പോള്‍ അത് വിരോധാഭാസമല്ലേ?

വാല്‍ക്കഷണം: കാണുകയും, ഉപദേശവും രണ്ടും കൂടി ഒരു ചോദ്യചിഹ്നമാകുമ്പോള്‍ ലൈംഗികോദ്ദീപനപരമായ വസ്ത്രധാരണം ധരിച്ച് പൊതുയിടങ്ങളില്‍ കാമാസക്തി ഉണര്‍ത്തുന്നത് കുറ്റകരമാണ് എന്ന നിയമം ഉടനടി ഉണ്ടാകേണ്ടത് അനുയോജ്യമാണ് എന്ന് ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ നിയമപാലകരോട് ആവശ്യപ്പെടുകയാണ്. നീതിദേവതേ ആ കണ്ണുകള്‍ കെട്ടിയ തുണി മാറ്റി ഇവരെ ഒന്ന് തുണിയുടിപ്പിക്കൂ.. ഒപ്പം നിയമം ശക്തമാക്കൂ..'

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X