'ജ്യോതികയുടെ സൂര്യ, പേർളിയുടെ ശ്രീനിഷ്, ഇപ്പോൾ നയൻസിന്റെ വിക്കി!, ഭാര്യയുടെ വ്യക്തിത്വത്തിൽ അഭിമാനിക്കുന്നവർ'
ഇന്ത്യൻ സിനിമയിലെ നിരവധി സെലിബ്രിറ്റി വിവാഹങ്ങളിൽ അടുത്തിടെ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട വിവാഹം തെന്നിന്ത്യൻഡ നടി നയൻ താരയുടേയും സംവിധായകൻ വിഘ്നേഷ് ശിവന്റേതുമാണ്. ഇരുവരും ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് വിവാഹം എന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്.
അത്യാഢംബരമായി നടന്ന വിവാഹത്തിൽ പങ്കെടുക്കാൻ ബോളിവുഡ് കിങ് ഖാൻ ഷാരൂഖ് മുതൽ മലയാള നടൻ ദിലീപ് വരെ മഹാഹബലിപുരത്ത് എത്തിയിരുന്നു. നിരവധി പ്രണയ പരാജയങ്ങൾ സംഭവിച്ച ശേഷമാണ് നയൻസ് വിക്കിയെ കണ്ടെത്തിയത്.
നാനും റൗഡി താൻ സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയമാകുകയായിരുന്നു. അന്ന് മുതൽ ഇന്ന് വരെ നയൻതാരയുടെ എല്ലാ ഉയർച്ചയിലും വിഘ്നേഷ് ശിവനും ഒരു വലിയ ഭാഗമാണ്. അത് പലപ്പോഴും നയൻതാര തന്നെ അഭിമുഖങ്ങളിൽ വെച്ച് പരസ്യമായി പറഞ്ഞിട്ടുണ്ട്.
താൻ കണ്ടിട്ടുള്ള അല്ലെങ്കിൽ പരിചയത്തിലുള്ള പുരുഷന്മാർ ഒരു സ്ത്രീയെ എങ്ങനെ വെറും വീട്ടമ്മ മാത്രമാക്കി വീട്ടിലിരുത്താം എന്ന് ആലോചിക്കുന്നവരാണെന്നും വിക്കി അതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തനാണെന്നും താൻ അധികമായി ജോലി ചെയ്യുകയും
അഭിയത്തെ അതിയായി സ്നേഹിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന് കാരണം വിഘ്നേഷ് ശിവനാണെന്നും നയൻതാര പറഞ്ഞിരുന്നു.

ഇപ്പോൾ ഒരു അഭിമുഖത്തിനിടെ വിഘ്നേഷ് ശിവൻ പറഞ്ഞ വാക്കുകളെ കുറിച്ച് സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പ്രചരിക്കുകയാണ്. 'ജ്യോതികയുടെ സൂര്യ, പേർളിയുടെ ശ്രീനിഷ്... ഇപ്പോ... നയൻസിന്റെ വിക്കി!, ഭാര്യയുടെ വ്യക്തിത്വത്തിൽ അഭിമാനംകൊള്ളുന്നവർ' എന്നാണ് കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങളിൽ ഒന്ന്.
മൂന്ന് പേരും ഭാര്യമാരുടെ സ്വപ്നങ്ങൾ പൂർത്തികരിക്കാൻ പിന്തുണയായി നിൽക്കുന്നവരാണ്. മറ്റുള്ള നടന്മാർ വിവാഹശേഷം ഭാര്യമാരെ വീടിനുള്ളിൽ മക്കളെ നോക്കാനായി തളച്ചിടുമ്പോൾ വിഘ്നേഷ് ശിവനും സൂര്യയും ശ്രീനിഷുമെല്ലാം എങ്ങനെയാണ് ഭാര്യമാരെ പ്രോത്സാഹിപ്പിക്കേണ്ടത് എന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ച് തരികയാണ്.

'നോ വൺ കാൻ ഇൻഫ്ല്യൂവൻസ് നയൻതാര.... ലോകത്തെ ഏറ്റവും മികച്ച ഐസ്ക്രീമാണ് ഒരു സ്പൂൺ ഒന്ന് രുചിച്ച് നോക്കൂവെന്ന് പറഞ്ഞാലും കാര്യമില്ല. അവൾക്ക് വേണ്ടയെന്ന് തോന്നുന്ന കാര്യങ്ങൾ വേണ്ടയെന്ന് തന്നെയാണ്. അതിനി ആര് തല കുത്തി നിന്നാലും തീരുമാനം മാറ്റില്ല അവൾക്കൊപ്പം ആയിരിക്കാൻ കഴിയുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.'
'അതായത് അത്രയും ഉറപ്പുള്ള പെണ്ണിന്റെ തെരഞ്ഞെടുപ്പായത് എന്റെ ഭാഗ്യം. ഒരുമ്പെട്ടവൾ എന്ന് നമ്മൾ നിർവചിക്കുന്ന സ്ത്രീ സ്വഭാവങ്ങളെ കുറിച്ച് ഏറ്റവും മനോഹരമായി ഒരു പുരുഷൻ സംസാരിച്ചതാണ് ഇത്.'
'നിങ്ങളുടെ സ്ത്രീയെക്കുറിച്ച് ഇതുപോലെ സംസാരിക്കുക.... അഭിമാനിക്കൂ.... ജ്യോതികയുടെ സൂര്യ, പേർളിയുടെ ശ്രീനിഷ്... ഇപ്പോൾ നയൻസിന്റെ വിക്കി...ഞാൻ ഇഷ്ടപെടുന്ന ഭർത്താക്കന്മാർക്ക് കോമണായുള്ള ക്യാരക്ടർ അതാണ്. അവരുടെ ഭാര്യമാരെ കുറിച്ച് അവർ അഭിമാനിക്കുന്നു.'
Recommended Video

'അവളുടെ ഉയർച്ചകളെ കുറിച്ച് കണ്ണിൽ നക്ഷത്ര തിളക്കത്തോടെ സംസാരിക്കുന്നുണ്ട്. അവളുടെ വ്യക്തിത്വം അവന് അഭിമാനമാണ്. പൊതുബോധത്തെ കുറിച്ച് അവർ ചിന്തിക്കുന്നതേയില്ല. അങ്ങനെയുള്ള സ്ത്രീകളാണ് ആത്മാർഥമായി ആത്മവിശ്വാസത്തോടെ തങ്ങളുടെ പാർട്ണറിനെ കുറിച്ച് സംസാരിക്കാറുള്ളത്.'
'വിവാഹം എന്ന ഉടമ്പടിയിൽ പെണ്ണിനെ മാത്രം അനുസരണ ശീലിപ്പിച്ച് വിടുന്ന പൊതുബോധത്തെ മാറ്റി വെച്ച് തുല്യതക്കും ചിലപ്പോൾ അതിലേറെയും നൽകാൻ തയ്യാറുള്ളവർ. പ്രണയിക്കുമ്പോൾ അവളിൽ ഉണ്ടായിരുന്ന എന്തിനേയും അംഗീകരിച്ചിരുന്നിടത്ത് നിന്ന് ഭർത്താവ് എന്ന സ്ഥലത്തേക്ക് എത്തുമ്പോൾ അവൾ മാറ്റി വെക്കേണ്ടതിന്റെ ലിസ്റ്റ് എടുത്ത് നീട്ടാത്തവർ.'
'പുരുഷാധിപത്യ അവകാശങ്ങളെ സ്നേഹത്തോടെ വേണ്ടെന്ന് വെച്ച് ഉയർന്ന് പോകുന്ന പുരുഷന്മാർ. യാദൃശ്ചികം എന്നോണം. ഇവരെല്ലാം തമിഴാണ്.' എന്നായിരുന്നു സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ്.
പുരുഷാധിപത്യ അവകാശങ്ങളെ കുറിച്ച് പറഞ്ഞ് കഴിവുള്ള സ്ത്രീകളെ വീട്ടിൽ അടച്ചിടുന്ന പുരുഷന്മാർക്ക് വേണ്ടയെന്നോണമുള്ള കുറിപ്പ് വലിയ സ്വീകരണമാണ് സോഷ്യൽമീഡിയയിൽ ലഭിച്ചത്.


Click it and Unblock the Notifications