മഹാറാണിയായി വിലസിയ നടി അസിന്‍ വിവാഹിതയാവാന്‍ കാരണം? രാഹുല്‍ ശര്‍മയുടെ റാണിയായി വാഴുകയാണിപ്പോള്‍...

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താര നിരയിലേക്ക് വളര്‍ന്ന മലയാള നടിയാണ് അസിന്‍. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ചു തുടങ്ങിയ അസിന്‍ ഗജനി എന്ന സിനിമയിലെ പ്രകടനത്തിലൂടെയാണ് ബോളിവുഡില്‍ അടക്കം തരംഗമായി മാറുന്നത്. അങ്ങനെ മുന്‍നിര നായികയായി തിളങ്ങി നില്‍ക്കുമ്പോഴാണ് നടി വിവാഹിതയാവുന്നത്.

ഇപ്പോള്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മ കൂടിയായ നടി സിനിമ പൂര്‍ണമായും ഉപേക്ഷിച്ച് കുടുംബിനിയായി ജീവിക്കുകയാണ്. അസിന്‍ ഇങ്ങനെയൊരു തീരുമാനമെടുത്ത് അഭിനയത്തില്‍ നിന്നും പിന്മാറാന്‍ ഉണ്ടായ കാരണമെന്താ എന്ന ചോദ്യത്തിനുള്ള മറുപടി വൈറല്‍ ആവുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെ അനൂപ് ജോസ് എന്നൊരാള്‍ അസിന്റെ ഭര്‍ത്താവിനെ പറ്റി എഴുതിയ കുറിപ്പാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്.

asin

'ഇന്ത്യന്‍ ഫിലിം ഇന്‍ട്രസ്ട്ടിയില്‍ അങ്ങേയറ്റം തിളങ്ങി നിന്ന ഒരു ലേഡി സൂപ്പര്‍സ്റ്റാര്‍ ഉണ്ടായിരുന്നു. അതായിരുന്നു അസിന്‍. ഒരു നാള്‍ ആ നടിക്ക് തോന്നുകയായിരുന്നു, ഫിലിം ഇന്‍ട്രസ്ട്രി വിട്ടു തീര്‍ത്തും ഒരു കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്ന്. അങ്ങനെ അവര്‍ സിനിമയെ എന്നന്നേക്കുമായി ഉപേക്ഷിച്ചു ഒരാളെ വിവാഹം ചെയ്തു.

ഇത്രയും വലിയൊരു മേഖലയുടെ മഹാറാണിയായി വിലസിയിരുന്ന ഒരുവള്‍ എല്ലാം ഉപേക്ഷിച്ച് ഒരാളെ വിവാഹം ചെയ്യണമെങ്കില്‍ ആ പുള്ളിക്കാരന്‍ ആരായിരിക്കും. അയാള്‍ ഒരു വലിയ സംഭവം തന്നെയായിരിക്കും അല്ലേ. അതെ, അയാള്‍ ഒരു രാജാവ് തന്നെയായിരുന്നു.

ഇന്ത്യയില്‍ ആദ്യമായി സിംഗിള്‍ ബേസ് ബാന്‍ഡില്‍ മൊബൈല്‍ ഫോണ്‍ ഇറക്കിയ മൈക്രോമാക്‌സ് എന്ന കമ്പനിയുടെ സ്ഥാപകനായ സാക്ഷാല്‍ രാഹുല്‍ ശര്‍മയെന്ന രാജാവിന്റെ റാണിയായി വിലസുകയാണ് സിനിമ ഉപേക്ഷിച്ച അസിന്‍ ഇപ്പോള്‍.

സ്വന്തം പിതാവില്‍ നിന്നും കടം വാങ്ങിയ മൂന്നു ലക്ഷം രൂപ കൊണ്ടാണ് അദ്ദേഹം മൈക്രോമാക്‌സിനെ ഇന്നു ഈ കാണുന്ന 1300 കോടി രൂപയുടെ വളര്‍ച്ചയിലേക്ക് എത്തിച്ചത്. കുറഞ്ഞ വിലയില്‍ ഫീച്ചര്‍ ഫോണുകള്‍ നിര്‍മ്മിച്ച് ഡ്യുവല്‍ സിം ഫോണുകളിലേക്ക് പിന്നീട് കമ്പനി ശ്രദ്ധ മാറ്റി.

2010ല്‍ *Forbes Person of the Year* പുരസ്‌കാരവും 2013ല്‍ *GQ Man of the Year* (Excellence in Business) അവാര്‍ഡും നേടി. മെഴ്‌സിഡസ്, ബിഎംഡബ്ല്യു, ബെന്റിലി, റോള്‍സ് റോയ്‌സ് പോലുള്ള ആഡംബര വാഹനങ്ങള്‍ ഈ സ്വയം ഉയര്‍ന്ന ബില്യണയറിന്റെ അവകാശമാണ്. കൊടുങ്കാറ്റ പോലെ വളര്‍ന്ന മൈക്രോമാക്‌സ് സ്ഥാപനത്തിന്റെ പിന്നില്‍ രാഹുല്‍ ശര്‍മയുടെ തന്ത്രശാലിയായ മാനേജ്‌മെന്റും അതിജീവന ശ്രമവും ഉണ്ടായിരുന്നു.

asin

സിനിമയിലെ റാണി പട്ടം ഉപേക്ഷിച്ച് ഈ രാജാവിന്റെ റാണിയാവാനുള്ള അസിന്റെ തീരുമാനം ഒരിക്കലും ഒരു ബുദ്ധിമോശം ആയിരുന്നില്ല, അല്ലേ. അഡംബര ജീവിതശൈലിയോടൊപ്പം സ്‌നേഹത്തിനും ആശ്വാസത്തിനും അടിമുടി സമര്‍പ്പിതരായ ഈ ദമ്പതികള്‍ പലര്‍ക്കും മാതൃകയാണ്...' എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

2001ല്‍ പുറത്തിറങ്ങിയ 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍' വക എന്ന സിനിമയിലാണ് അസിന്‍ ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് തെലുങ്കിലേക്കും തമിഴിലേക്കും പോയ നടി 2005ല്‍ പുറത്തിറങ്ങിയ ഗജനി എന്ന തമിഴ് സിനിമയിലെ നായിക വേഷം അവതരിപ്പിച്ച് ശ്രദ്ധിക്കപ്പെട്ടു.

ഈ സിനിമ ഹിന്ദിയിലേക്ക് ചെയ്തപ്പോള്‍ ആമിര്‍ ഖാന്റെ നായികയായി അഭിനയിച്ചു. പിന്നീട് ഹിന്ദിയില്‍ നിരവധി സിനിമകളില്‍ നായിക വേഷം ലഭിച്ചു. ഇതിനിടയില്‍ 2016 ലാണ് നടി രാഹുല്‍ ശര്‍മയുമായി വിവാഹിതയാകുന്നത്. വിവാഹത്തോടുകൂടി നടി സിനിമയില്‍ നിന്ന് പിന്മാറി. 2017 ലാണ് നടി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്.

Read more about: asin
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X