പിന്നെ എന്ത് നേടിയിട്ടും എന്റെ മനസ്സിന് സന്തോഷം ഉണ്ടാവില്ല! ഒരു ദിവസം ഞാനും ആഘോഷിക്കും- സൂരജ് സണ്‍
പാടാത്ത പൈങ്കിളി സീരിയലിലെ ദേവന്‍, നടന്‍ സൂരജ് സണ്ണിനെ അടയാളപ്പെടുത്താന്‍ ഈയൊരു സീരിയല്‍ മാത്രം മതി. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സീരിയലിലെ നായകവേഷം അവതരിപ്പിച്ചാണ് സൂരജ് ജനപ്രിയനാവുന്നത്. എന്നാല്‍ പെട്ടന്നൊരു ദിവസം നടനെ പരമ്പരയില്‍ നിന്നും കാണാതാവുകയായിരുന്നു.
പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയാണ് തന്റെ വിശേഷങ്ങള്‍ സൂരജ് പങ്കുവെക്കാറുള്ളത്. സിനിമയെന്ന മോഹത്തിലേക്ക് എത്തുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലായിരുന്നു നടന്‍. അങ്ങനെ ചില സിനിമകളില്‍ ചെറിയ റോളുകളില്‍ അഭിനയിക്കുകയും ചെയ്തു. എന്നിരുന്നാലും ഈ വര്‍ഷം ന്യൂയര്‍ ആഘോഷിക്കാന്‍ പറ്റാത്തൊരു അവസ്ഥയിലാണെന്ന് പറഞ്ഞാണ് നടനിപ്പോള്‍ എത്തിയിരിക്കുന്നത്.

2023 വരെ താനഭിനയിച്ച സിനിമകള്‍ തിയറ്ററില്‍ കാണാനുള്ള കാത്തിരിപ്പിലാണ്. അച്ഛമ്മയെ തിയറ്ററില്‍ കൊണ്ട് പോയി കാണിക്കണമെന്ന് ആഗ്രഹിച്ചെങ്കിലും അതിന് പോലും സാധിക്കാത്ത അവസ്ഥയിലേക്ക് സ്ഥിതി എത്തി. എന്നാല്‍ വളരെ പെട്ടെന്ന് അതിനൊരു മാറ്റം വന്നുവെന്നും ഉടനെ തന്നെ വീട്ടിലുള്ള മാതാപിതാക്കളെ തന്റെ സിനിമ കാണിക്കാനുള്ള സന്തോഷത്തിലാണെന്നാണ് ഇന്‍്‌സ്റ്റാഗ്രാമിലെഴുതിയ കുറിപ്പിലൂടെ സൂരജ് പറയുന്നത്.
'എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍. ന്യൂയര്‍ ആഘോഷിക്കാറുണ്ടോ? ഈ ന്യൂയര്‍ ആഘോഷിച്ചോ?
ഒറ്റ ഉത്തരം ഇല്ല. എന്തു കൊണ്ട്? കൂടെയുള്ളവര്‍ ആഘോഷിക്കുന്നത് സോഷ്യല്‍ മീഡിയല്‍ കാണുമ്പോള്‍, അറിയുമ്പോള്‍ പുഞ്ചിരിയൂടെ നോക്കി നില്‍ക്കും. 2023 വരെ അഭിനയിച്ച സിനിമകള്‍ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള കാത്തിരിപ്പ്.
2024 ല്‍ ബിഗ് സ്‌ക്രീനില്‍ കാണാന്‍ പോകുമ്പോള്‍ ഉള്ള നെഞ്ചിടിപ്പ്. 'മൃദു ഭാവേ ദൃഢ കൃത്യേ' സിനിമ.
നമ്മുടെ മാതാപിതാക്കളില്‍ നിന്നും തുടങ്ങാം ഞാനെന്റെ ജീവിതത്തില്‍ ഒരുപാട് ഒരുപാട് ആഗ്രഹിച്ച കാര്യമാണ് അവരുടെ മുന്നില്‍ ഈ സിനിമ തിയേറ്ററില്‍ കൊണ്ട് പോയി കാണിക്കണമെന്ന്. പക്ഷേ കഴിഞ്ഞ രണ്ടു മൂന്നു മാസം ദൈവം എന്നെ നന്നായി പരീക്ഷിച്ചു, പ്രതീക്ഷ കൈവിട്ടില്ല.
കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ അച്ഛമ്മ. എങ്ങനെ ഞാന്‍ അച്ഛമ്മയെ എന്റെ സിനിമ കാണിക്കും.
പക്ഷേ ദൈവം കൈവിട്ടില്ല നല്ല നല്ല മാറ്റങ്ങളിലേക്ക് തിരിച്ചു വന്നു എല്ലാ ഓര്‍മ്മകളും തിരിച്ചു വന്നു. ഇനി കുറച്ചു ദിവസങ്ങള്‍ മാത്രം.
പ്രായമായ അച്ഛനും അമ്മയും അച്ഛമ്മയും ഒക്കെ ഉണ്ടാവുമ്പോള്‍, അവര്‍ ആഗ്രഹിച്ച എന്റെ സ്വപ്നങ്ങള്‍ അവരുടെ മുന്നില്‍ കാണിച്ചില്ലെങ്കില്‍ പിന്നെ എന്ത് നേടിയിട്ടും എന്റെ മനസ്സിന് സന്തോഷം ഉണ്ടാവില്ല. ഒരു ദിവസം ഞാനും ആഘോഷിക്കും',... ഹാപ്പി ന്യൂയര്‍.. എന്നുമാണ് സൂരജ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

സൂരജ് പ്രധാന റോളിലെത്തുന്ന രണ്ട് സിനിമകളാണ് പുതിയ വര്‍ഷത്തില്‍ റിലീസിനൊരുങ്ങുന്നത്. ഷാജൂണ്‍ കരിയില്‍ സംവിധാനം ചെയ്ത മൃദു ഭാവേ ദൃഢ കൃത്യേ എന്ന സിനിമയാണ് ആദ്യം റിലീസ് ചെയ്യുന്നത്. ഇതിന് പിന്നാലെ ആവണി എന്ന് പേരിട്ടിരിക്കുന്ന സിനിമയും റിലീസ് ചെയ്‌തേക്കും.
അതേ സമയം സൂരജിന്റെ പോസ്റ്റിന് താഴെ നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്. ഈയൊരു വര്‍ഷം മുതല്‍ സൂരജിന്റെ സിനിമാ ജീവിതം കൂടുതല്‍ ശോഭിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. എല്ലാ പ്രാര്‍ഥനകളും തീര്‍ച്ചയായും ഉണ്ടാകും. ഏട്ടന്റെ സ്വപ്നം ഞങ്ങളുടെയും സ്വപ്നമാണ്. സൂരജ് ഏട്ടന്റെ സിനിമ കാണാന്‍ ഒരുപാട് നാളുകളായി കാത്തിരിക്കുകയാണ്. ഒരുപാട് ഒരുപാട് സന്തോഷം ഞങ്ങളുടെ പ്രാര്‍ത്ഥനയും സപ്പോര്‍ട്ടും എന്നും കൂടെ ഉണ്ടാകും.
നിന്റെ നല്ല മനസ്സിന് നല്ലതേ വരു. ഇന്നും ഇതുപോലെ മാതാപിതാക്കളെ നോക്കുന്ന മക്കള്‍ അപൂര്‍വ്വമാണ്. സൂരജ് ആ കാര്യത്തില്‍ അഭിനന്ദനമര്‍ഹിക്കുന്ന ആളാണെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











