അപകടം പറ്റി പഴയ ബോഡിയൊക്കെ പോയി; സിൽക് അന്നെന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു; സഫ്ടകത്തിലെ ഓന്ത് ഗോപാലൻ
മലയാളത്തിലെ എവർഗ്രീൻ മാസ് സിനിമയായി അറിയപ്പെടുന്ന സ്ഫടികം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്തിരിക്കുകയാണ്. 28 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത് സിനിമയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 4 കെ ദൃശ്യ മികവിൽ മോഹൻലാലിന്റെയും തിലകൻറെയും പ്രകടനം കാണാൻ ആരാധകരെത്തുന്നുണ്ട്. സ്ഫടികത്തിൽ അഭിനയിച്ച മിക്കവരും അന്ന് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാൻസ് നമ്പറുമായെത്തിയ സിൽക് സ്മിത മുതൽ ഫൈറ്റ് സീനുകളിലെത്തിയ ഗുണ്ട വരെ ശ്രദ്ധ നേടി.

സിനിമയിൽ കോടതി രംഗത്തിൽ വരുന്ന ഒരു കഥാപാത്രമായിരുന്നു ഓന്ത് ഗോപാലൻ. സിനിമയിലെ ചെറിയൊരു സീനിൽ മാത്രമേ ഇദ്ദേഹം വരുന്നുള്ളൂയെങ്കിലും ഓന്ത് ഗോപാലൻ എന്ന പേരും കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. വർഷങ്ങൾക്കിപ്പുറമുള്ള ഓന്ത് ഗോപാലനാണ് ഇന്ന് സോഷ്യൽ മീഡിയിൽ ചർച്ചയാവുന്നത്.
തൃശൂർ സ്വദേശിയായ ചന്ദ്രനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഹാരി ഇന്റർനെറ്റിന് നൽകിയ അഭിമുഖത്തിൽ സ്ഫടികം സിനിമയിലെ ഓർമ്മകൾ ചന്ദ്രൻ പങ്കുവെച്ചു. അന്ന് ജിം ബോഡിയായിരുന്ന ചന്ദ്രൻ ഇന്ന് ആകെ മെലിഞ്ഞിട്ടാണ്. വാഹന അപകടം പറ്റിയിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ആക്സിഡന്റ് പറ്റിയ ശേഷമാണ് ബോഡി ഡൗണായത്. 17 കൊല്ലമായി വർക്ക് ഔട്ട് ചെയ്തിട്ട്, ചന്ദ്രൻ പറഞ്ഞു.

നാടകം വഴിയാണ് ഞാൻ സിനിമയിേലക്ക് വന്നത്. 22 സീരിയലുകളിലും സിനിമകളിലും ചെറിയ റോളുകൾ ചെയ്തു. തമിഴിൽ വിജയകാന്ത്, സത്യരാജിന്റെ പടത്തിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. അതിന് ശേഷം ജോലി കിട്ടിയപ്പോൾ അഭിനയം തുടർന്ന് പോവാനായില്ല. ജോലി കളയേണ്ട എന്ന് കരുതിയാണ് അഭിനയിക്കാത്തത്. സ്റ്റേജ് നാടകങ്ങളിൽ പലരും വിളിക്കുമ്പോൾ പോവും. അന്ന് എന്നെ കണ്ട് പലരും ചോദിച്ചിരുന്നു എവിടെയാണ് വർക്കൗട്ട് ചെയ്യുന്നത് മുമ്പ് അഭിനയിച്ചിട്ടുണ്ടോ എന്നൊക്കെ.

'ലാലേട്ടനെ അതിന് മുമ്പ് രണ്ട് വട്ടം കണ്ടിട്ടുണ്ട്. അന്നെന്റെ ബോഡി കണ്ടാണ് അവർ വിളിച്ചത്. സഫ്ടികം സെറ്റിൽ ലാലേട്ടൻ ഞാൻ ബോബെക്കാരനാണെന്ന് കരുതി ഹിന്ദിയിലാണ് എന്നോട് സംസാരിച്ചത്. നൂറായിരം പേരെ കാണുന്നതിനാൽ മുമ്പ് എന്നെ കണ്ടത് സാറിന് ഓർമ്മയില്ലായിരുന്നു'

'സ്മിതയെ ഞാൻ നേരിട്ട് കണ്ടു. സിനിമയിൽ കാണുന്നതിനേക്കാളും അവരെ നേരിട്ട് കാണാനാണ് ഭംഗി. അതേ പോലെ പിന്നെ ഞാൻ കണ്ട നടി ഷീലാമ്മയാണ്. പിന്നെ എന്റെ മനസ്സിൽ വേറൊരു നടിമാരില്ല'
'മോഹൻലാലിനെയും സിൽകിനെയും ജീപ്പിൽ വിലങ്ങ് വെച്ച് കൊണ്ട് പോവുന്ന സീനിന്റെ ഭാഗത്താണ് ഞങ്ങൾ കണ്ടുമുട്ടിയത്. എനിക്ക് ഇന്നത്തെ രൂപമല്ല അന്ന്. പ്രത്യേക രൂപമാണ്. മാഡം എന്നെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാൻ പോയി സംസാരിച്ചിട്ടുണ്ട്. നാടേതാണെന്നൊക്കെ ചോദിച്ചു,' ചന്ദ്രൻ പറഞ്ഞു.
ബോഡി ഷോയ്ക്കും മറ്റും അക്കാലത്ത് മത്സരിച്ചിരുന്നു. മക്കളിൽ മൂത്തവൻ ഇന്ന് ജിം ട്രെയ്നറാണെന്നും ചന്ദ്രൻ പറഞ്ഞു. സ്ഫടികത്തിൽ ചെറിയ വേഷങ്ങൾ ചെയ്തവരെല്ലാം അന്ന് അഭിമുഖങ്ങളിലെത്തുന്നുണ്ട്. 1995 ലാണ് സ്ഫടികം സിനിമ റിലീസ് ചെയ്യുന്നത്. മോഹൻലാൽ, ഉർവശി, തിലകൻ, കെപിഎസി ലളിത, ചിപ്പി, അശോകൻ, സിൽക് സ്മിത, സ്ഫടികം ജോർജ്, നെടുമുടി വേണു തുടങ്ങി വലിയ താരക നിര സിനിമയിൽ അണിനിരന്നു.


Click it and Unblock the Notifications











