ശ്രീവിദ്യ മൂന്ന് തവണ ​ഗർഭിണിയായി, ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങേണ്ടി വന്നു; നടിയുടെ നാത്തൂൻ

സിനിമാ ലോകത്തിന് മറക്കാനാകാത്ത നടിയാണ് ശ്രീവിദ്യ. തമിഴകത്തിനും മലയാളത്തിനും ഒരു പോലെ പ്രിയപ്പെട്ട നടിയായിരുന്ന ശ്രീവിദ്യക്ക് കരിയറിലെ നേട്ടങ്ങൾക്കപ്പുറം ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. അർഹിച്ചത് പോലെയായിരുന്നില്ല ശ്രീവിദ്യയുടെ ജീവിതം മുന്നോട്ട് പോയത്. പ്രണയത്തകർച്ചകൾ ശ്രീവിദ്യയെ ഏറെ വിഷമിപ്പിച്ചിരുന്നു. കമൽ ഹാസനുമായുണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ശ്രീവിദ്യ മടിച്ചിട്ടില്ല. ശ്രീവിദ്യയുമായി അകന്ന കമൽ നർത്തകി വാണി​ ​ഗണപതിയെയാണ് വിവാഹം ചെയ്തത്.

മറുവശത്ത് ജോർജ് തോമസിനെയാണ് ശ്രീവിദ്യ വിവാഹം ചെയ്തത്. സിനിമാ നിർമാതാവാണെന്നാണ് കരുതിയതെങ്കിലും ഇയാൾ ഒരു ബിനാമി മാത്രമാണെന്ന് ശ്രീവിദ്യ തിരിച്ചറിയുന്നത് പിന്നീടാണ്. ഭർത്താവിൽ നിന്നുണ്ടായ ഉപദ്രവങ്ങളെക്കുറിച്ച് ശ്രീവിദ്യ നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. പന്ത്രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിനാെടുവിലാണ് ശ്രീവിദ്യക്ക് ഈ ബന്ധത്തിൽ നിന്നും പുറത്ത് കട‌ക്കാനായത്. ജോർജ് സ്വത്തു തർക്കം ഉന്നയിച്ചതാണ് കേസ് ഇത്രയും നീണ്ട് പോകാൻ കാരണമായത്.

Srividya

വിവാഹമോചനത്തിന് ശേഷം മറ്റൊരു വിവാഹത്തിന് ശ്രീവിദ്യ തയ്യാറായില്ല. ഇപ്പോഴിതാ ശ്രീവിദ്യ ഭർത്താവിൽ നിന്നും നേരിട്ട പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടിയുടെ ചേട്ടന്റെ ഭാര്യ വിജയലക്ഷ്മി. ജോർജുമായുള്ള വിവാഹ ജീവിതത്തിനിടെ ശ്രീവിദ്യ ഒന്നിലേറെ തവണ ​ഗർഭിണിയായിരുന്നെന്ന് വിജയലക്ഷ്മി പറയുന്നു. ജോർജിന്റെ നിർബന്ധത്താൽ ​നടി അബോർഷന് തയ്യാറായെന്നും വിജയലക്ഷ്മി വെളിപ്പെടുത്തി.

മൂന്ന് തവണ ​ഗർഭിണിയായതാണ്. അബോർട്ട് ചെയ്തു. കുട്ടിയുണ്ടായാൽ കരിയർ നശിക്കുമെന്ന് പറഞ്ഞാണ് അബോർ‌ട്ട് ചെയ്തത്. ഒരു വട്ടം ആശുപത്രിയിലായത് ഞങ്ങൾക്കറിയാം. ജോർജിന്റെ നിർബന്ധം കാരണമാണ് കുട്ടി വേണ്ടെന്ന് വെച്ചത്. അബോർഷൻ ശ്രീവിദ്യക്ക് പെയിൻഫുളായിരുന്നു. കുട്ടിയെ ശ്രദ്ധിക്കുമോ കരിയർ നോക്കുമോ എന്ന ചോദ്യം വന്നു. സമ്പാദിക്കാൻ വേണ്ടി മാത്രമാണ് അവളെ ഉപയോ​ഗിച്ചത്.

Srividya

ഒരു റെസ്റ്റോറന്റിൽ ഞങ്ങളെല്ലാം ഇരിക്കവെ നിന്റെ മുടി ഭം​ഗിയായിരിക്കുന്നെന്ന് ഞാൻ ശ്രീവിദ്യയോ‌ട് പറഞ്ഞു, എന്തു ചെയ്യാനാണ്, എന്റെ തലയിലെഴുത്ത് നല്ലതല്ലെന്ന് അവൾ പറഞ്ഞെന്നും വിജയലക്ഷ്മി ഓർത്തു. 1999 ലാണ് വിവാഹമോചനത്തിൽ വിധി വരുന്നതും സ്വത്തുക്കൾ ശ്രീവിദ്യയുടെ പേരിലാകുന്നതും. വിവാഹമോചനം നേടാൻ ഒരുപാട് ശ്രമങ്ങൾ അമ്മയും നടത്തിയെങ്കിലും അതൊന്നും നടന്നില്ലെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

ശ്രീവിദ്യ ഞങ്ങളെ സാമ്പത്തികമായി ഒരുപാട് സഹായിച്ചി‌ട്ടുണ്ട്. ഒരു ഘട്ടത്തിൽ ഞങ്ങൾ അവളെ സഹായിച്ചിട്ടുണ്ട്. ഒരു പത്രത്തിലും വന്നിട്ടില്ല. അതറിയാവുന്നത് ഡ്രെെവർക്കും കേരളത്തിൽ ​ഗണേഷ് കുമാർക്കുമാണ്. ഒരു ഘട്ടത്തിൽ ശ്രീവിദ്യ സഹോദരനിൽ നിന്നും അകന്നു. ചില തെറ്റിദ്ധാരണകളായിരിക്കാം ഇതിന് കാരണമെന്ന് വിജയലക്ഷ്മി അഭിപ്രായപ്പെട്ടു. ശങ്കർ എന്തെങ്കിലും ചോദിച്ചാലും ഞാൻ നോക്കിക്കോളാം എന്ന് പറയും.

അച്ഛൻ 2001 ൽ മരിച്ചു. വിദ്യ തിരുവനന്തപുരത്തായിരുന്നു. വിദ്യക്ക് പിറ്റേന്നാണ് ഫ്ലെെറ്റ് ലഭിച്ചത്. അക്കാലത്ത് അവൾക്ക് സീരിയലുകളിൽ തിരക്കാണ്. നന്നായി സമ്പാദിക്കുന്നുണ്ട്. ഞാനും വിദ്യയും ശങ്കറും ഇരിക്കവെ വിദ്യയോട് ഞാൻ സംസാരിച്ചു. ഈ തലമുറയിൽ നമ്മൾ മൂന്ന് പേരെ ഉള്ളൂ. ഇടയ്ക്കിടെ വന്ന് പോകൂ, ഞങ്ങളും ഇടയ്ക്ക് വരാമെന്ന് പറഞ്ഞു. എന്നാൽ എനിക്ക് ജീവിക്കേണ്ടേ എന്നാണ് അന്ന് ശ്രീവിദ്യ ചോദിച്ചതെന്നും വിജയലക്ഷ്മി വ്യക്തമാക്കി. ​ഗലാട്ട പിങ്കിനോടാണ് പ്രതികരണം. 2006 ലാണ് ശ്രീവിദ്യ മരിക്കുന്നത്. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X