Don't Miss!
- News
പദ്മ അവാർഡുകൾ പ്രഖ്യാപിക്കുന്നു;അപ്പുകുട്ടൻ പൊതുവാളിന് പദ്മശ്രീ,ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ
- Sports
IND vs NZ T20: പൃഥ്വി ടീമിലുണ്ട്! പക്ഷെ പ്ലേയിങ് 11 സീറ്റ് പ്രതീക്ഷിക്കേണ്ട-മൂന്ന് കാരണം
- Lifestyle
എന്തൊക്കെ ചെയ്തിട്ടും പ്രമേഹം നിയന്ത്രിക്കാനാവുന്നില്ലേ, നാലേ നാല് വഴികള്‍ മതി
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Travel
പെരുമ്പളം: ആലപ്പുഴ കാഴ്ചകളിലെ പുതിയ താരം! കായലിനു നടുവിലെ സ്വർഗ്ഗം, കേരളത്തിലെ ഏക ദ്വീപ് പഞ്ചായത്ത്
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
മോഹന്‍ലാലിന്റെ പരാജയത്തിന് കാരണമിതാണ്; മമ്മൂട്ടിയ്ക്ക് പള്‍സ് മനസിലായെന്ന് സന്തോഷ് വര്‍ക്കി
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത രീതിയില്‍ വേറിട്ട ആശയവുമായിട്ടാണ് സിനിമ എത്തിയിരിക്കുന്നത്. അതേ സമയം മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകളെ കുറിച്ച് പറയുകയാണ് സന്തോഷ് വര്‍ക്കി. സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധേയനായ സന്തോഷ് നന്‍പകല്‍ നേരത്തിനെ കുറിച്ച് സംസാരിച്ച് എത്തിയതായിരുന്നു.
നന്‍പകല്‍ നേരത്ത് മയക്കം കണ്ടു. ഇത് മമ്മൂട്ടിയുടെ വേള്‍ഡ് ക്ലാസ്, ക്ലാസ്സിക് മൂവിയാണ്. വളരെ പെര്‍ഫെക്ട് ആക്ടിങ്ങാണ് മമ്മൂട്ടി കാഴ്ച വെച്ചത്. ഇപ്പോഴത്തെ പ്രേക്ഷകരുടെ പള്‍സ് എന്താണെന്ന് അദ്ദേഹം മനസിലായി. അതാണ് ഇത്തരം സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. ഇതൊരു റിയലിസ്റ്റിക് പടമാണ്. നല്ല സറ്റയറാണ്. കോമഡിയുണ്ട്. മമ്മൂട്ടിയ്ക്കൊപ്പം അശോകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമരത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയുമുണ്ട്. രണ്ട് നടിമാരും നന്നായി അഭിനയിച്ചിട്ടുണ്ട്.

ആരും ചിന്തിക്കാത്ത രീതിയിലാണ് ലിജോ ജോസ് പെല്ലിശ്ശേരി സിനിമകളെടുക്കുന്നത്. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും അങ്ങനെയാണ്. ഈ സിനിമയ്ക്ക് ദേശീയ പുരസ്കാരം കിട്ടാന്‍ സാധ്യതയുണ്ട്. വലിയ ലോബികളൊന്നും അറിഞ്ഞില്ലെങ്കില്‍ മമ്മൂക്കയ്ക്കും ദേശീയ അവാര്‍ഡ് കിട്ടിയേക്കും.
എണ്‍പതുകളില്‍ മോഹന്‍ലാലും മമ്മൂട്ടിയും മാത്രമായിരുന്നു. ഇപ്പോള്‍ പൃഥ്വിരാജും ഫഹദ് ഫാസിലുമടക്കം നിരവധി യുവനടന്മാരുമുണ്ട്. മോഹന്‍ലാലിന്റെ എലോണ്‍ ഹിറ്റാവുമോന്ന് സംശയമുണ്ട്. ബറോസില്‍ ആന്റണി പെരുമ്പാവൂര്‍ ഇടപെട്ട് കുറേ ആളുകളെ കയറ്റി കുളമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ രണ്ടാം പകുതിയോടെയാവും മോഹന്‍ലാല്‍ സിനിമയുമായി വരിക.
മമ്മൂട്ടി ഇതിനകം വന്ന് കഴിഞ്ഞു. മോഹന്‍ലാലും ഇതേപോലെ തിരിച്ചു വരണം എന്നാണ് എന്റെ ആഗ്രഹം. ആന്റണി പെരുമ്പാവൂര്‍ പോലെയുള്ള ആളുകള്‍ കാരണമാണ് മോഹന്‍ലാല്‍ ഇത്ര ഡൗണ്‍ ആകുന്നത്. നരസിംഹം കഴിഞ്ഞു 13 ഫ്ളോപ്പുകള്‍ മോഹന്‍ലാലിന് ഉണ്ടായതാണ്. പിന്നെ ന്യൂജനറേഷന് വന്നപ്പോള്‍ അല്ലാതെയുള്ള പരാജയങ്ങളും. ആന്റണി പെരുമ്പാവൂരല്ലേ മോഹന്‍ലാലിന് വേണ്ടി കഥ കേള്‍ക്കുന്നത് പിന്നെ എങ്ങനെ ശരിയാകും.

ആന്റണി പെരുമ്പാവൂരിന് ബിസിനസ് അറിയാം. സിനിമയെ കുറിച്ചോ, കലയെ കുറിച്ചോ അയാള്‍ക്ക് എന്തറിയാം? കഥ കേള്‍ക്കാന്‍ അയാള്‍ പോയാല്‍ വീണ്ടും ഫ്ലോപ്പ് ആകും. മോഹന്‍ലാല്‍ ഒരു കലാകാരന് ആണ്. ബിസിനസിനെ കുറിച്ച് ഒന്നും അറിയില്ല. ഇപ്പോള്‍ സംഭവിക്കുന്നത് നേരെ തിരിച്ചാണ്. ആന്റണി പെരുമ്പാവൂര്‍ ബിസിനസ്സില്‍ ശ്രദ്ധിക്കട്ടെ, മോഹന്‍ലാല്‍ സിനിമയെ ശ്രദ്ധിച്ചാല്‍ തന്നെ തിരിച്ചു വരവ് നടത്താം. ഇനി മുതല്‍ കഥകള്‍ കേള്‍ക്കുന്നത് മോഹന്ലാലാവണം. അപ്പോള്‍ വിജയം ലഭിക്കും.
അയാള്‍ പറയുന്നത് മോഹന്‍ലാല്‍ കേള്‍ക്കുന്നതിന്റെ ഇഷ്യൂസ് ആണ് ഇപ്പോള്‍ നടക്കുന്നത്. മോഹന്‍ലാലിന്റെ കൈകളിലേക്ക് കാര്യങ്ങള്‍ വരണം, പുള്ളി ഇപ്പോള്‍ ഒരു ഫോക്കസിലാണ്. മോഹന്‍ലാല്‍ ചില ആളുകളെ അമിതമായി വിശ്വസിക്കുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും അഭിനയം വളരെ വ്യത്യസ്തമാണ്. മോഹന്‍ലാല്‍ പെട്ടെന്ന് വന്നങ്ങ് അഭിനയിക്കും. അദ്ദേഹത്തിന് മുന്നൊരുക്കമൊന്നും വേണ്ട. മമ്മൂട്ടി അങ്ങനെയല്ല. കഥാപാത്രത്തിന് വേണ്ടി കുറച്ച് മുന്‍തയ്യാറെടുപ്പുകള്‍ അദ്ദേഹം എടുക്കാറുണ്ട്.

പെര്ഫെക്ഷന് കൂടുതലും മമ്മൂട്ടിയാണ്. ബോണ്‍ ആക്ടറാണ്. ഓരോ വര്‍ഷം കഴിയുംതോറും അഭിനയത്തിലടക്കം മമ്മൂട്ടി മാറി കൊണ്ടിരിക്കുകയാണ്. തന്റെ അഭിനയത്തെ തേച്ച് മിനുക്കി ഉണ്ടാക്കിയതാണെന്ന് മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. ഒത്തിരി കഠിനാധ്വാനം ചെയ്തിട്ടുള്ള ആളാണ് മമ്മൂട്ടി. അഭിനയം അദ്ദേഹത്തിന് പാഷനാണ്. തിരക്കഥയും അതുപോലെ നോക്കിയാണ് എടുക്കുന്നത്.
ആറാട്ട് എന്ന് പറയുന്നത് മാസ് മസാല മൂവി ആണ്. ഇത് അതിന് നേരെ ഓപ്പോസിറ്റുള്ള മൂവിയാണ്. നല്ലൊരു ക്ലാസ്സ് മൂവിയാണ്. ഇതുവരെ കാണാത്ത ചിത്രം തന്നെ. അവാര്‍ഡ് പടമാണെന്ന് കരുതി തെറ്റിദ്ധരിക്കപ്പെടരുത്. എല്ലാവരും പോയി കാണുക തന്നെ ചെയ്യണം.
അതേ സമയം മോഹന്‍ലാല്‍ മരക്കാര്‍ വരെ നന്നായി പോയതാണ്. അതിന് ശേഷം അദ്ദേഹത്തിനും ഡീ ഗ്രേഡിങ് നടന്നിട്ടുണ്ടെന്ന് സന്തോഷ് പറയുന്നു. ക്രിസ്റ്റഫര്‍ അത്ര നല്ല മൂവി അല്ലെങ്കിലും മമ്മൂട്ടി ആയത് കൊണ്ട് കയറി പോകും.