സ്ത്രീ വിഷയം കാരണം പ്രശ്‌നം ഉണ്ടായിട്ടില്ല; പറഞ്ഞാല്‍ തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ശ്രീവിദ്യയും രാഹുലും

സ്റ്റാര്‍ മാജിക്കിലൂടെ ശ്രദ്ധേയായ ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകന്‍ രാഹുല്‍ രാമചന്ദ്രനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ചാണ് താരങ്ങള്‍ പ്രണയകഥ പുറംലോകത്തോട് പങ്കുവെക്കുന്നതും. ആറ് വര്‍ഷത്തോളം നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലാണ് താരങ്ങള്‍ വിവാഹത്തിലേക്ക് കടക്കുന്നത്.

അടുത്തിടെ പല അഭിമുഖങ്ങളിലൂടെയും പ്രണയകാലത്തെ കുറിച്ചും ഇഷ്ടം പറഞ്ഞതിനെ പറ്റിയുമൊക്കെ രാഹുലും ശ്രീവിദ്യയും ഒരുമിച്ച് സംസാരിച്ചിരുന്നു. ഏറ്റവും പുതിയതായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ ആദ്യമായി പ്രൊപ്പോസ് ചെയ്തത് മുതല്‍ തമ്മില്‍ വഴക്കുണ്ടാവുന്നതിന്റെ കാരണങ്ങള്‍ വരെ വെളിപ്പെടുത്തിയിരിക്കുകയാണ് താരങ്ങള്‍.

ഒരു വാലന്റൈന്‍സ് ദിനത്തിലാണ് എന്നെ ഇഷ്ടമാണെന്ന് നന്ദു പറയുന്നത്

ഒരു വാലന്റൈന്‍സ് ദിനത്തിലാണ് എന്നെ ഇഷ്ടമാണെന്ന് നന്ദു പറയുന്നത്. ഞാനത് തട്ടിക്കളഞ്ഞു. ഫോണിലൂടെ വിളിച്ച് സംസാരിക്കുകയായിരുന്നു. അത് കേട്ടതായി പോലും ഞാന്‍ ഭാവിച്ചില്ല. പിന്നെയാണ് ഇഷ്ടത്തിലാവുന്നത്..

ഞങ്ങളങ്ങനെ വാലന്റൈന്‍സ് ഡേ ഒന്നും ആഘോഷിക്കാറില്ല. അങ്ങനെയുള്ള ദിവസമൊന്നും താന്‍ ഉണ്ടാവാറില്ലെന്നാണ് ശ്രീവിദ്യ പറയുന്നത്. ഞങ്ങള്‍ക്ക് എന്നും വാലന്റൈന്‍സ് ഡേ ആണെന്നാണ് രാഹുലിന്റെ അഭിപ്രായം. ആദ്യമായി ഇഷ്ടം പറഞ്ഞ ദിവസം ശ്രീവിദ്യ ഓര്‍ക്കാറുണ്ടെങ്കിലും താനത് മറന്ന് പോകും. ഇത്തവണയും അങ്ങനെ തന്നെ സംഭവിച്ചുവെന്നാണ് താരങ്ങള്‍ വ്യക്തമാക്കുന്നത്.

സ്ത്രീ-പുരുഷ വിഷയങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ പ്രശ്നമായിട്ടില്ല

ശ്രീവിദ്യ കാസര്‍ഗോഡും രാഹുല്‍ തിരുവനന്തപുരത്തും ആയത് നല്ലതാണെന്നാണ് ഇരുവരും പറയുന്നത്. ലോംഗ് ഡിസ്റ്റന്‍സ് ബന്ധമാണെങ്കില്‍ കാര്യമായ വഴക്ക് ഒന്നും ഉണ്ടാവില്ല. പരസ്പരം കാണാന്‍ സാധിക്കുന്നില്ലെന്ന വിഷമം മാത്രമേയുള്ളു. ഞാന്‍ സീരിയസായി സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇവന്‍ ചിരിപ്പിക്കും. അന്നേരമാണ് ദേഷ്യം വരികയെന്ന് ശ്രീവിദ്യ പറയുന്നു.

വഴിയിലൂടെ നല്ലൊരു പെണ്‍കുട്ടി നടന്ന് പോയാല്‍ അവളെ കുറിച്ച് വരെ ഞാന്‍ വന്ന് ശ്രീവിദ്യയോട് പറയും. അതായത് ചെറിയൊരു കാര്യം പോലും മറച്ച് വെക്കാറില്ല. സ്ത്രീ-പുരുഷ വിഷയങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് താരങ്ങള്‍ ഒരുപോലെ പറയുന്നത്.

 പ്രണയിച്ച് തുടങ്ങിയ നാളുകളിലാണ് ഞങ്ങള്‍ വഴക്ക് കൂടിയിട്ടുള്ളത്

പ്രണയിച്ച് തുടങ്ങിയ നാളുകളിലാണ് ഞങ്ങള്‍ വഴക്ക് കൂടിയിട്ടുള്ളത്. ഇപ്പോള്‍ അങ്ങനെ ഉണ്ടാവാറില്ല. ഇടയ്ക്ക് അതോര്‍ക്കുമ്പോള്‍ കൊതിയാവും. അതുകൊണ്ട് ഒന്ന് വഴക്ക് കൂടാമോന്ന് അങ്ങോട്ട് ചോദിക്കാറുണ്ടെന്ന് ശ്രീവിദ്യ പറയുന്നു. ഇനിയിപ്പോ ഞങ്ങളുടെ ഇടയിലെ വഴക്കാണെങ്കില്‍ പോലും അത് പത്ത് മിനുറ്റില്‍ തീരുന്നതാണ്. സംസാരിച്ചാല്‍ തീരാത്ത പ്രശ്‌നമൊന്നും ഉള്ളതായി തോന്നുന്നില്ലെന്നാണ് ശ്രീവിദ്യയുടെ അഭിപ്രായം.

ശ്രീവിദ്യയെ ഇടയ്ക്ക് വല്ലാതെ പ്രേമിക്കാന്‍ തോന്നുമെന്ന് രാഹുൽ

ശ്രീവിദ്യയെ ഇടയ്ക്ക് വല്ലാതെ പ്രേമിക്കാന്‍ തോന്നും. സ്റ്റാര്‍ മാജിക്കിലായിരിക്കുമ്പോള്‍ കുഞ്ഞുവാവകളെ പോലെ അവള്‍ പെരുമാറാറുണ്ട്. ശരിക്കും എല്ലാവരും കരുതിയത് അവളവിടെ നിന്നിട്ട് കൊഞ്ചുന്നതാണെന്നതാണ്. സത്യത്തില്‍ യഥാര്‍ഥ ജീവിതത്തിലും അങ്ങനെ തന്നെയാണ്. അത് ഇമിറ്റേറ്റ് ചെയ്യാനൊന്നും എനിക്ക് സാധിക്കില്ല. എന്നാല്‍ അങ്ങനെയവള്‍ കാണിക്കുമ്പോള്‍ ശരിക്കും പ്രണയിക്കാന്‍ തോന്നാറുണ്ട്. കുഞ്ഞുവാവകളോട് നമുക്ക് ഇഷ്ടം തോന്നാറുള്ളത് പോലെയുള്ള ഫീലാണതെന്നാണ് രാഹുല്‍ പറയുന്നത്.

പരസ്പരം മനസിലാക്കിയ കപ്പിൾസാണെന്ന് ആരാധകരും

അഭിമുഖം വൈറലായതിന് പിന്നാലെ ശ്രീവിദ്യയ്ക്കും രാഹുലിനും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. പരസ്പരം അത്രത്തോളം മനസിലാക്കിയവരാണ് ഇരുവരും. വഴക്കിനെ പറ്റിയും പ്രണയത്തെ കുറിച്ചുമൊക്കെ അത്രയും പക്വതയോടെ സംസാരിക്കാൻ ഇരുവർക്കും സാധിക്കുന്നുണ്ട്. അത് തന്നെ പരസ്പരം മനസിലാക്കിയത് കൊണ്ടാണെന്നാണ് വീഡിയോയുടെ താഴെ വരുന്ന കമൻ്റുകളിൽ പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X