എന്റെ കല്യാണ ഒരുക്കങ്ങള്‍ ഇവിടെ ആരംഭിക്കുകയാണ്; പുതിയ സന്തോഷം പങ്കുവെച്ച് നടി ശ്രീവിദ്യ മുല്ലച്ചേരി
മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. മോഡലിങ് രംഗത്തു സിനിമയിലുമൊക്കെ സജീവ സാന്നിധ്യമായി നില്‍ക്കുന്ന ശ്രീവിദ്യ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായി മാറുകയാണ്. വാട്‌സാപ്പിലൂടെയുള്ള ഒരു ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് നടി പങ്കുവെച്ചത്.
ചാറ്റില്‍ സ്വര്‍ണാഭരണങ്ങളൊക്കെ ധരിച്ച് അതീവ സുന്ദരിയായി നില്‍ക്കുന്ന ശ്രീവിദ്യയുടെ ഫോട്ടോയും ഉണ്ടായിരുന്നു. 'എന്റെ കല്യാണ ഒരുക്കങ്ങള്‍ ഇവിടെ ആരംഭിക്കുന്നു. വീഡിയോ ഇന്ന് പുറത്ത് വരും' എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി നടി നല്‍കിയിരിക്കുന്നത്. ഇതോടെ നടി ശരിക്കും വിവാഹിതയാവാന്‍ പോവുകയാണോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു.

വൈകുന്നേരം അഞ്ച് മണിയ്ക്ക് ഇതിന്റെ വിശേഷങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പുറത്ത് വരുമെന്നാണ് നടി പറഞ്ഞിരുന്നത്. അതുപോലെ തന്നെ അഞ്ച് മണിയ്ക്ക് തന്നെ വീഡിയോ എത്തി. തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് ആവശ്യത്തിന് എത്തിയ ശ്രീവിദ്യ ഒരു ജ്വല്ലറിയിലേക്ക് പോവുന്നതും അവിടുത്തെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുന്നതുമാണ് വീഡിയോയിലുള്ളത്. നടി അനു പറഞ്ഞത് പ്രകാരമാണ് താനിവിടെ വന്നതെന്നും ശ്രീവിദ്യ കൂട്ടിച്ചേര്‍ത്തു.

കല്യാണ ഒരുക്കങ്ങള്‍ ഇവിടെ തുടങ്ങുന്നുവെന്ന് നടി പറഞ്ഞെങ്കിലും ഉടനെ കല്യാണം ഉള്ളത് കൊണ്ടല്ല. വിവാഹത്തിന് വേണ്ടി മുന്‍കരുതലായി സ്വര്‍ണം വാങ്ങി വെക്കാനുള്ള ശ്രമമാണ്. എന്നാല്‍ നിരാശപ്പെടുത്തി കളഞ്ഞല്ലോ എന്നാണ് ആരാധകര്‍ ശ്രീവിദ്യയോട് പറയുന്നത്. ഇത്രയും നേരം വീഡിയോ വരുന്നതിനായി കാത്തിരുന്നത് കല്യാണത്തിന്റെ വിശേഷങ്ങള്‍ അറിയാനാണെന്നും ആരാധകര്‍ വീഡിയോയുടെ താഴെ കമന്റിലൂട പറയുന്നു.
2016 ല്‍ ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയാണ് ശ്രീവിദ്യ അരങ്ങേറ്റം കുറിക്കുന്നത്. മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്ക് പുറമേ ടെലിവിഷന്‍ പരിപാടികളിലും വെബ് സീരിസിലുമൊക്കെ സജീവമായതോടെയാണ് ശ്രീവിദ്യ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് പരിപാടിയിലേക്ക് എത്തിയതോടെ ടെലിവിഷന്‍ പ്രേക്ഷകരുടെയും ഇഷ്ടം നേടിയെടുത്തു.


Click it and Unblock the Notifications











