ആ സ്ത്രീയുമായി ബന്ധമാണെന്ന് ഭാര്യ തെറ്റിദ്ധരിച്ചു! ആലീസുമായി പ്രശ്‌നം ഉണ്ടായതിനെ പറ്റി ഇന്നസെന്റ് പറഞ്ഞതിങ്ങനെ

മലയാള സിനിമയുടെ ഇന്നച്ചന്‍ വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. നടന്‍ ഇന്നസെന്റിന്റെ ഓര്‍മ്മ ദിവസത്തില്‍ താരരാജാക്കന്മാരടക്കം പോസ്റ്റുകളുമായി എത്തിയിരിക്കുകയാണ്. ഒത്തിരി വര്‍ഷങ്ങളോളം മലയാളികളെ തമാശകള്‍ കൊണ്ട് ചിരിപ്പിച്ച അതുല്യ കലാകാരനായിരുന്നു ഇന്നസെന്റ് എന്നാണ് എല്ലാവര്‍ക്കും പറയാനുള്ളത്.

സിനിമയിലും യഥാര്‍ഥ ജീവിതത്തിലും നര്‍മ്മങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് ഇന്നസെന്റിനെ വേറിട്ട് നിര്‍ത്തിയത്. ഇടയ്ക്ക് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ എംപിയായിട്ടും ജനങ്ങളെ സേവിച്ചു. ഇപ്പോഴിതാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ഭാര്യ ആലീസുമായി ഉണ്ടായ പ്രശ്‌നത്തെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. മനോരമ പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് രസകരമായ കഥകള്‍ പങ്കുവെച്ചിരിക്കുന്നത്.

innocent

നടന്‍ മമ്മൂട്ടിയാണ് ഇന്നസെന്റിനോട് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് പറഞ്ഞത്. പിണറായി വിജയന്‍ നേരിട്ടു പറയുമെന്നും പറഞ്ഞു. വേണ്ടപ്പെട്ടവരോട് ആലോചിച്ചിട്ട് മത്സരിക്കാന്‍ സമ്മതിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. അതോടെ എന്നും രാവിലെ പാര്‍ട്ടി സഖാക്കളുടെ വിളിയായി. മാത്രമല്ല എന്നും യോഗങ്ങളുടെ പ്രളയം.

പാര്‍ട്ടി നേതാക്കളുടെ പതിവ് പ്രസംഗമല്ലാതെ, ചിരിച്ചു സന്തോഷിക്കാന്‍ പറ്റുന്ന പ്രസംഗം കേള്‍ക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. . യോഗങ്ങളുടെ എണ്ണം കൂടിയപ്പോള്‍ ഇന്നസന്റ് നേരിട്ട് പിണറായി വിജയനെ വിളിച്ചു കാണാന്‍ സമയം ചോദിച്ചു. ഇവിടെയുണ്ടാകും എപ്പോള്‍ വേണമെങ്കിലും വന്നോളൂ' എന്നായിരുന്നു മറുപടി.

പിണറായി വിജയനെ കണ്ടപ്പോള്‍ ഇന്നസന്റ് പറഞ്ഞത്, 'ഭാര്യ ആലീസുമായി ചെറിയൊരു പ്രശ്‌നമുണ്ടെന്നും അതില്‍ നിന്നും രക്ഷിക്കണമെന്നുമാണ്. എല്ലാ ദിവസവും രാവിലെ വിളികള്‍ വരും. ഇന്നസന്റിന് തിരക്കാണെങ്കില്‍ ഭാര്യ ആലീസാണ് ഫോണെടുക്കുക. എല്‍സിയില്‍ നിന്ന് (സിപിഎം ലോക്കല്‍ കമ്മിറ്റി) വിളിച്ചു എന്നു പറഞ്ഞാല്‍ മതി എന്ന് പറഞ്ഞിട്ട് ഫോണ്‍ വയ്ക്കും.

innocent

അതുപോലെ വിവിധ എല്‍സികളില്‍ നിന്നു വിളി വരും. എല്‍സി എന്നാല്‍ ഏതോ സ്ത്രീയാണെന്നും അവരുമായി തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ ബന്ധം തുടങ്ങിയെന്നും ആലീസ് വിശ്വസിക്കുന്നതായിട്ടാണ് ഇന്നസെന്റ് പിണറായി വിജയനോട് പറഞ്ഞത്. ഇത് കേട്ടതിന് ശേഷം പിണറായി വിജയന്‍ പറഞ്ഞു, 'ഇനി മുതല്‍ താങ്കള്‍ പങ്കെടുക്കേണ്ട പരിപാടി ജില്ലാ കമ്മിറ്റി നേരിട്ടറിയിക്കും.' അതോടെ എല്‍സിയുടെ വിളി നില്‍ക്കുകയായിരുന്നു.

കലാഭവന്‍ മണിയുമായിട്ടുള്ള ഇന്നസെന്റിന്റെ അടുപ്പത്തെ കുറിച്ചും വായിക്കാം.. .'മണിയും ഇന്നസന്റും തമ്മില്‍ അപ്പനും മകനുമെന്നപോലെ ഹൃദയബന്ധമായിരുന്നു. മണിയുടെ എല്ലാ സങ്കടങ്ങളും പറഞ്ഞിരുന്നത് ഇന്നസെന്റിനോടാണ്. ആദ്യ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുത്തനെ കൂടിക്കൊണ്ടിരിക്കെ ഇന്നസന്റ് പറഞ്ഞു, കലാഭവന്‍ മണിയോടു ചോദിച്ചു, ബോധംകെട്ടാല്‍ പെട്ടെന്ന് എഴുന്നേല്‍ക്കാനുള്ള വിദ്യ കണ്ടു വയ്ക്കുന്നതു നല്ലതാണെന്നു തോന്നുന്നു, ചെറിയൊരു തല തിരിച്ചില്‍.

ഇന്നസെന്റ പോയതോടെ എത്രയോ പേരുടെ അത്താണിയാണ് ഇല്ലാതായത്. പ്രത്യേകിച്ചു നടീനടന്മാരുടെ. അവരുടെ കുടുംബ ജീവിതത്തിലെ അവസാന വാക്ക് ഇദ്ദേഹമായിരുന്നു. പിണങ്ങിപ്പോയ എത്രയോ പേരെ തിരിച്ചു കുടുംബത്തിലേക്ക് കൊണ്ടു വന്നു. മരുന്നിന് പോലും പൈസയില്ലാത്ത ദുരിതത്തിലായ പലര്‍ക്കും എല്ലാ മാനദണ്ഡങ്ങളും മറി കടന്ന് അമ്മയുടെ സഹായമെത്തിച്ചു.

More from Filmibeat

Read more about: innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X