4 കുട്ടികളുടെ പിതാവിനെ വിവാഹം കഴിച്ചു! മീന കുമാരിയുടെ ജീവിതം തകര്‍ത്തത് ഭര്‍ത്താവ്? റിപ്പോര്‍ട്ടുകളിങ്ങനെ
പ്രശസ്തിയുടെ കൊടുമുടി വരെ ഉയര്‍ന്നിട്ടും ജീവിതം ദുരന്തമായി പോയ നടിയാണ് മീന കുമാരി. ട്രാജഡി ക്വീന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന നടിയുടെ ജന്മദിനമാണന്ന്. ഇതിനോട് അനുബന്ധിച്ച് മീന കുമാരിയെ കുറിച്ചുള്ള നിരവധി കഥകളാണ് പുറത്ത് വരുന്നത്. ജനിച്ചപ്പോള്‍ തന്നെ പിതാവിന്റെ ഇഷ്ടക്കേടുകള്‍ സ്വന്തമാക്കേണ്ടി വന്നതിനെ തുടര്‍ന്ന് മീന ഉപേക്ഷിക്കപ്പെട്ടിരുന്നു.
പിന്നീട് എടുത്ത് വളര്‍ത്തിയെങ്കിലും പിതാവ് അടക്കം ചൂഷണം ചെയ്യുകയായിരുന്നു. എന്നാല്‍ നടിയുടെ ദാമ്പത്യ ജീവിതമാണ് പ്രശസ്തി പോലും ഇല്ലായ്മ ചെയ്യുന്ന തലത്തിലേക്ക് കൊണ്ട് എത്തിച്ചത്.വിവാഹശേഷം മീന കുമാരിയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്.

പിതാവിന് ശേഷം മീനാ കുമാരിയെ ഹൃദയം കൊണ്ട് സ്‌നേഹിച്ച ആള്‍ തന്നെയായിരുന്നു അവളുടെ ജീവിതം നരകമാക്കിയത്. ആ വ്യക്തി മറ്റാരുമല്ല, അവളുടെ ഭര്‍ത്താവ് കമല്‍ അംരോഹി ആയിരുന്നു. ഒരു ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവുമായിരുന്നു കമല്‍ അംരോഹി.
മീന കുമാരിയെ വിവാഹം കഴിക്കുന്നതിന് മുമ്പ് കമല്‍ രണ്ട് വിവാഹം കഴിച്ചിരുന്നു. മാത്രമല്ല അദ്ദേഹം 4 കുട്ടികളുടെ പിതാവായിരുന്നു. നേരത്തെ വിവാഹിതനും 4 കുട്ടികളുടെ പിതാവുമായ ഒരാളെ മകള്‍ വിവാഹം കഴിക്കുന്നത് മീന കുമാരിയുടെ പിതാവ് ഇഷ്ടപ്പെട്ടിരുന്നില്ല. ആദ്യം മകളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും സമ്മതിക്കാതെ വന്നതോടെ നടിയെ വീട്ടില്‍ നിന്ന് പുറത്താക്കി.
വീട്ടില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട മീനാ കുമാരിയെ വിവാഹം കഴിക്കാന്‍ കമല്‍ പല നിബന്ധനകളും വെച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭ്രാന്തമായി പ്രണയത്തിലായ മീന അവന്റെ നിബന്ധന സന്തോഷത്തോടെ സ്വീകരിച്ചു. മറ്റൊരു സംവിധായകനുമായി സിനിമ ഒപ്പിടരുത്, ഇഷ്ടമുള്ള വസ്ത്രം ധരിക്കരുത്, ആറ് മണിക്ക് മുമ്പ് വീട്ടിലെത്തണം,
മേക്കപ്പ് റൂമില്‍ ആളെ കയറ്റരുത് എന്നിങ്ങനെയുള്ള നിബന്ധനകളായിരുന്നു കമല്‍ പറഞ്ഞത്. പക്ഷേ, ഒരു നായികയായതിനാല്‍ ഇത് എങ്ങനെ ചെയ്യുമെന്ന് അവര്‍ക്കും അറിയില്ലായിരുന്നു.
മീനാ കുമാരിയെ കമല്‍ ആഴത്തില്‍ സ്നേഹിച്ചിരുന്നെങ്കിലും അയാള്‍ അവളെ എപ്പോഴും പീഡിപ്പിച്ചിരുന്നു. വിവാഹശേഷം മീന കുമാരിയുടെ ജീവിതം ആകെ മാറി. അവള്‍ക്ക് കരയാനോ തുറന്നു ചിരിക്കാനോ കഴിഞ്ഞില്ല. കമല്‍ കാരണം അമ്മയാകാനുള്ള അവളുടെ സ്വപ്നം ഒന്നല്ല മൂന്ന് തവണ നഷ്ടപ്പെട്ടു. ഇത് കാരണം നടിയ്ക്ക് പിന്നീടൊരിക്കലും അമ്മയാകാന്‍ കഴിയാത്തതെ വരികയും ചെയ്തു.
മീന ആദ്യമായി ഗര്‍ഭിണിയായപ്പോള്‍, അവള്‍ക്ക് ഗര്‍ഭം അലസി പോയി. ഇതിന് ശേഷവും രണ്ട് തവണ ഗര്‍ഭിണിയായെങ്കിലും ഭര്‍ത്താവിനെ അറിയിക്കാതെ ഗര്‍ഭച്ഛിദ്രം നടത്തുകയായിരുന്നു. ഇതറിഞ്ഞ കമല്‍ മീനയെ ശക്തമായി അടിച്ചു. 'സാഹിബ്, ബിവി ഔര്‍ ഗുലാം' എന്ന സിനിമയുടെ സെറ്റില്‍ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഭയന്ന മീന കുമാരി ഉറക്കത്തില്‍ പോലും ഭയന്ന് സെറ്റില്‍ കരയാന്‍ തുടങ്ങി. ഷൂട്ടിംഗ് നടന്നെങ്കിലും നടി കരയുകയായിരുന്നു.

മീനയുമായുള്ള കമലിന്റെ ബന്ധം ഒരിക്കലും നല്ല രീതിയില്‍ ആയിരുന്നില്ല. ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മീനയുടെയും കമലിന്റെയും പ്രണയവും ഇരുവരും തമ്മിലുള്ള വിള്ളലുകളെ കുറിച്ചും ഈ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. 1955-ല്‍ പുറത്തിറങ്ങിയ 'പരിനീത' എന്ന ചിത്രത്തിന് മീനാ കുമാരിക്ക് ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.
അവാര്‍ഡ് ദിനത്തില്‍ ഭര്‍ത്താവിനൊപ്പം മീന പങ്കെടുത്തിരുന്നു. മുന്‍നിരയിലെ സീറ്റില്‍ നടി അദ്ദേഹത്തിനോടൊപ്പം ഇരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ വേദിയില്‍ കയറിയപ്പോള്‍ മീനാ കുമാരി തന്റെ പേഴ്സ് കസേരയില്‍ വച്ച് മറന്നു. സ്റ്റേജില്‍ നിന്ന് ഇറങ്ങിയ നടി നേരെ വീട്ടിലേക്ക് പോയി. പിന്നീട് നടി നിമ്മിയാണ് പേഴ്സ് വീട്ടിലേക്ക് അയച്ചുകൊടുത്തത്.
ഇതോടെ കമലിനോട് നീ എന്റെ പേഴ്സ് അവിടെ കണ്ടില്ലേ, അതെന്താണ് എടുക്കാതിരുന്നതെന്ന് മീന ചോദിച്ചു. ഇത് കേട്ട് കമല്‍ പറഞ്ഞു - ഞാന്‍ പേഴ്സ് കണ്ടിരുന്നു, പക്ഷേ അത് എടുത്തില്ല, കാരണം ഇന്ന് ഞാന്‍ നിന്റെ പേഴ്സ് എടുത്താല്‍ നാളെ നിന്റെ ഷൂസും എടുക്കേണ്ടി വരുമെന്ന് എനിക്കറിയാം.
അതുകൊണ്ടാണെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്. ഈ സംഭവവും മീന കുമാരിയുടെ ഹൃദയം തകര്‍ത്തു. ഇ്ത്തരത്തില്‍ ഭര്‍ത്താവുമായി നിരന്തരമായി പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് 1964ല്‍ മീന കുമാരി, കമല്‍ അംരോഹിയെ വിവാഹമോചനം ചെയ്തു.


Click it and Unblock the Notifications