ചിരിക്കുമ്പോള്‍ വായ പൊത്തിപ്പിടിക്കേണ്ടി വന്നു! അല്ലു അര്‍ജുന്റെ ഈ മാറ്റത്തിന് കാരണം ആ ട്രോളുകളെന്ന് ആരാധകര്‍

അല്ലു അര്‍ജുനെ റൊമാന്റിക് ഹീറോ പരിവേഷത്തിലാണ് മലയാളികളും കൂടുതല്‍ ഇഷ്ടപ്പെട്ടത്. ആര്യ, ബണ്ണി, ഹാപ്പി തുടങ്ങിയ നിരവധി സിനിമകള്‍ വലിയ വിജയമായെങ്കിലും പുഷ്പരാജ് ആയിട്ടാണ് നടനിപ്പോള്‍ ശ്രദ്ധേയനാവുന്നത്. പുഷ്പയുടെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് റിലീസിന് എത്തിയിരിക്കുകയാണ്. എന്നാല്‍ സിനിമ വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലൂടെ വലിയ വിമര്‍ശനവും നടന് ലഭിച്ചു.

സിനിമയുടെ റിലീസ് ദിവസം പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ അല്ലു അര്‍ജുന്‍ ഒരു തിയേറ്ററില്‍ എത്തിയിരുന്നു. ഇതറിഞ്ഞു നടനെ കാണാന്‍ ആളുകള്‍ തിക്കും തിരക്കുമായി. ഇതിനിടയില്‍പ്പെട്ട ഒരു സ്ത്രീ മരണപ്പെടുകയും ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. അല്ലു അര്‍ജുന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ചയാണ് ഇതിന് കാരണമെന്നാണ് ആരോപണം.

allu-arjun

ഇത് മാത്രമല്ല അല്ലു അര്‍ജുന് തുറന്നു ചിരിക്കാന്‍ പോലുമുള്ള സാഹചര്യം ഇല്ലെന്നും പൊതുവേദികളില്‍ നടന്‍ വായപൊത്തിയാണ് ചിരിക്കാറുള്ളതെന്നും തുടങ്ങി ഒരു വാര്‍ത്തയും പ്രചരിച്ചിരിക്കുകയാണ്. അതിന് കാരണം സോഷ്യല്‍ മീഡിയയില്‍ നിന്ന് ഏല്‍ക്കേണ്ടി വന്ന വിമര്‍ശനമാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിച്ചത്. മുന്‍പ് ഒരു പൊതുവേദിയില്‍ വെച്ച് സകലതും മറന്ന് പൊട്ടിച്ചിരിക്കുന്ന അല്ലു അര്‍ജുന്റെ ചിത്രവും ഇപ്പോള്‍ പുഷ്പയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള ചടങ്ങില്‍ നിന്നുള്ള ഫോട്ടോയും ചേര്‍ത്തുവെച്ചാണ് പ്രചരിക്കുന്നത്.

അന്ന് നിലമറന്ന് ചിരിച്ച നടനെ പലരും പരിഹസിക്കുകയായിരുന്നു. അന്ന് നടന്റെ ഫോട്ടോ മീമുകളും ട്രോളുകളുമായി പ്രചരിച്ചു. ഇപ്പോഴും അത് ട്രെന്‍ഡാണ്. അല്ലുവിന്റെ ചിരി ഇത്തരത്തില്‍ ട്രോളുന്നത് അദ്ദേഹത്തിന്റെ ടീം ശ്രദ്ധിക്കുകയോ അതല്ലെങ്കില്‍ നടന്‍ തന്നെ ആ ട്രോളുകള്‍ കണ്ടിരിക്കാം. അതിനൊരു മാറ്റമെന്ന രീതിയില്‍ നടന്‍ മുന്‍കരുതല്‍ എടുത്തതായിട്ടാണ് റിപ്പോര്‍ട്ട്. ഈ സംഭവത്തിന് ശേഷം, അല്ലു അര്‍ജുന്‍ പൊതുസ്ഥലത്ത് വരുമ്പോള്‍ ചിരിക്കുന്നത് പോലും ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നാണ് കമന്റുകള്‍.

allu-arjun

ട്രോളിയവര്‍ ഇന്നും അതൊക്കെ തന്നെ ചെയ്യുന്നു. അല്ലു ഇന്ന് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സാലറി വാങ്ങുന്ന നടന്‍ ആയി. എന്തിന് നമ്മള്‍ നമ്മളായി ജീവിക്കുക അങ്ങനെ ചിരിക്കുന്നത് ഒരു മോശമായി തോന്നേണ്ട കാര്യം ഇല്ല. അല്ലുവിന്റെ ചിരി എന്നാ ഭംഗി ആണ്. അദ്ദേഹം മനസ് തുറന്നു ചിരിക്കട്ടെ. നല്ല മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ മനസ്സറിഞ്ഞ് നിഷ്‌കളങ്കമായി ചിരിക്കാന്‍ പറ്റു.

'ഇങ്ങനെയൊരു ' സഹതാപം അദ്ദേഹം അര്‍ഹിക്കുന്നില്ല, അദ്ദേഹം ലോകം മുഴുവന്‍ ആരാധകര്‍ ഉള്ള ഒരാളാണ്. എന്നാല്‍ ജീവിതകാലം മുഴുവന്‍ ബോഡി ഷെയിമിങ് അനുഭവിക്കേണ്ടി വരുന്നവരുടെ വേദന നിസാരമായ കാണരുത്. ഒരിക്കല്‍ അല്ലു അര്‍ജുന്‍ സുഖമായും സ്വതന്ത്രമായും പൂര്‍ണ്ണഹൃദയത്തോടെയും ചിരിക്കുമായിരുന്നു. എന്നാല്‍ ഈ ട്രോളിംഗ് ഇഫക്റ്റില്‍ അദ്ദേഹം മുന്‍പത്തെ പോലെയല്ല... എന്നിങ്ങനെയാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അതേ സമയം പുഷ്പയിലൂടെ ഇന്ത്യന്‍ സിനിമയില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് നടന്‍. പുഷ്പയുടെ പ്രീ-റിലീസിലും മറ്റുമായി കോടികള്‍ സ്വന്തമാക്കിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്കിലെ ബാഹുബലി 2, ആര്‍ആര്‍ആര്‍, കല്‍ക്കി എന്നിങ്ങനെയുള്ള ബ്രഹ്‌മാണ്ഡ സിനിമകളെ തകര്‍ക്കാന്‍ പുഷ്പയ്ക്ക് സാധിക്കുമെന്നാണ് കമന്റുകള്‍.

Read more about: allu arjun
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X