സ്വയം കാശ് മുടക്കി പോസ്റ്ററടിക്കേണ്ടി വന്നു! ശാലിനിയെ കാണാന്‍ വന്നവര്‍ ചാക്കോച്ചനെ കണ്ട് മടങ്ങിയ കഥ
അന്നും ഇന്നും മലയാള സിനിമയുടെ ചോക്ലേറ്റ് ഹീറോ അത് കുഞ്ചാക്കോ ബോബന്‍ തന്നെയാണ്. അനിയത്തിപ്രാവിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടന്‍ ഇന്നും സൂപ്പര്‍താരങ്ങളില്‍ ഒരാളായി നിറഞ്ഞ് നില്‍ക്കുകയാണ്. മുന്‍പ് റൊമാന്റിക് നായകനായിട്ടുള്ള കഥാപാത്രങ്ങളായിരുന്നെങ്കില്‍ ഇന്ന് ഏത് വേഷവും കൈകാര്യം ചെയ്യുന്ന നല്ലൊരു നടനായി കുഞ്ചാക്കോ ബോബന്‍ മാറി.
വലിയ താരമായിരുന്നിട്ട് കൂടി സിനിമയില്‍ അവസരങ്ങളില്ലാത്ത അവസ്ഥയിലേക്ക് വരെ ചാക്കോച്ചന്‍ എത്തിയിരുന്നു. സ്വന്തം സിനിമയ്ക്ക് കാശ് മുടക്കി പോസ്റ്റര്‍ ഒട്ടിക്കേണ്ട അവസ്ഥ വരെ അദ്ദേഹത്തിന് ഉണ്ടായതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ നടനെ കുറിച്ച് മനോരമ പുറത്ത് വിട്ട റിപ്പോര്‍ട്ട് ശ്രദ്ധേയമാവുകയാണ്.

'അനിയത്തിപ്രാവിന്റെ മുഖ്യ ആകര്‍ഷണം ഒരുകാലത്ത് തരംഗമായിരുന്ന ബേബി ശാലിനി എന്ന ബാലതാരം നായികയായി എത്തുന്നു എന്നതായിരുന്നു. ശാലിനിയെ കാണാനാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബ സദസ്സും യുവാക്കളും യുവതികളും അടങ്ങുന്ന യൂത്ത് ഓഡിയന്‍സും തിയേറ്ററില്‍ ഇടിച്ചു കയറിയത്.
സിനിമയില്‍ ശാലിനി തരക്കേടില്ലാതെ അഭിനയിച്ചെങ്കിലും ബാലതാരമായിരുന്ന കാലത്തെ ഗും പ്രേക്ഷകര്‍ക്ക് കിട്ടിയില്ല. അങ്ങനെ ശാലിനിയെ കാണാന്‍ തീയേറ്ററില്‍ കയറിയവര്‍ തിരിച്ചിറങ്ങിയപ്പോള്‍ കൂടെ കൂട്ടിയത് കുഞ്ചാക്കോ ബോബന്‍ എന്ന നായകനെയാണ്. വളരെ റൊമാന്റിക് ആയ ഒരു ചോക്ലേറ്റ് കാമുകന്‍ എന്ന നിലയിലാണ് കുഞ്ചാക്കോ ബോബന്‍ പലരുടെയും മനസ്സ് കീഴടക്കിയത്.
സിനിമയിലെ കഥാപാത്രം ആവശ്യപ്പെടുന്നതിന്റെ കൃത്യമായ അളവിലും അനുപാതത്തിലും അദ്ദേഹം അഭിനയിച്ചു. സംവിധായകനായ ഫാസില്‍ പറഞ്ഞു തന്നത് അതുപോലെ ചെയ്തു എന്നത് ഒഴിച്ചാല്‍ ആ സിനിമയില്‍ തന്റേതായ സംഭാവനകള്‍ ഒന്നും ഇല്ലെന്നാണ് പല അഭിമുഖങ്ങളിലൂടെയും കുഞ്ചാക്കോ ബോബന്‍ പറഞ്ഞിട്ടുള്ളത്.
ആദ്യമായി നായകനായി അഭിനയിച്ച സിനിമയിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് ചാക്കോച്ചന്‍ സ്വന്തമാക്കിയത്. എന്നാല്‍ ഒരേ രീതിയിലുള്ള സിനിമകള്‍ എടുക്കുന്ന അന്നത്തെ സംവിധായകരുടെ താല്‍പര്യം അദ്ദേഹത്തിന്റെ സിനിമകള്‍ പരാജയത്തിലേക്ക് എത്തിച്ചു. അവിടെയും കമല്‍ സംവിധാനം ചെയ്ത നിറം എന്ന സിനിമ ചാക്കോച്ചനെ രക്ഷപ്പെടുത്തി. അനിയത്തിപ്രാവിനെക്കാള്‍ ശാലിനി നിറഞ്ഞ് നിന്നതും ഈ സിനിമയില്‍ ആയിരുന്നു.

ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ച ശ്രദ്ധേയനായെങ്കിലും ക്രമേണ അവസരങ്ങള്‍ ഇല്ലാത്ത നടനായിട്ട് കുഞ്ചാക്കോ ബോബന്‍ മാറി. അങ്ങനെയാണ് സിനിമ അവസാനിപ്പിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക് നടന്‍ എത്തുന്നത്. അതുമായി മുന്നോട്ടു പോകുന്നതിനിടയില്‍ ഭാര്യ പ്രിയയുടെ നിര്‍ബന്ധത്തിലാണ് സിനിമയിലേക്ക് വീണ്ടും തിരികെ എത്തുന്നത്.
അങ്ങനെ ഗുലുമാല്‍ എന്ന സിനിമയിലൂടെ ചാക്കോച്ചന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചു. ചാക്കോച്ചനൊപ്പം ജയസൂര്യയും നായകനായി അഭിനയിച്ച കോമഡി ചിത്രം ആയിരുന്നു ഗുലുമാല്‍. കോമഡി കഥാപാത്രം ചാക്കോച്ചന് വഴങ്ങുന്ന ഒന്നായിരുന്നില്ല എന്നാണ് പൊതുവേയുള്ള ധാരണ. എന്നിരുന്നാലും സ്വയം വിശ്വസിച്ചിട്ടാണ് അദ്ദേഹം ആ കഥാപാത്രം ഏറ്റെടുക്കുന്നത്.
തുല്യപ്രാധാന്യമുള്ള നായകനായിട്ടും സിനിമയുടെ പോസ്റ്ററുകളില്‍ അന്ന് മാര്‍ക്കറ്റില്ലാത്ത കുഞ്ചാക്കോ ബോബന്റെ പടം അടിക്കാന്‍ വിതരണക്കാര്‍ വിമുഖത കാട്ടി. ഇതോടെ സ്വന്തം കയ്യില്‍ നിന്ന് പണം എടുത്ത് പോസ്റ്ററുകള്‍ അച്ചടിച്ച് കൊച്ചിയിലെ ചുവരുകളില്‍ പതിപ്പിച്ച കഥയും ഇടയ്ക്ക് താരം പങ്കുവെച്ചിട്ടുണ്ട്'.


Click it and Unblock the Notifications