കോടീശ്വരപുത്രിമാരുടെ ആലോചനകള്‍ വേണ്ടെന്ന് വെച്ചു! ഭാര്യ മെഹ്‌റുനീസയെ റഹ്‌മാന്‍ കണ്ടെത്തുന്നതിങ്ങനെ

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് റഹ്‌മാന്‍. ഷൂട്ടിങ്ങ് കാണാന്‍ വന്ന് നിന്ന പയ്യന്‍ ആ സിനിമയിലെ നായകന്മാരില്‍ ഒരാളായി അഭിനയിക്കുകയായിരുന്നു. അങ്ങനെയാണ് റുഷിന്‍ എന്ന യുവാവ് റഹ്‌മാന്‍ എന്ന നടനാകുന്നത്. ഈ കഥ പല അഭിമുഖങ്ങളിലും നടന്‍ തുറന്ന് പറഞ്ഞിരുന്നു.

അതുപോലെ തന്റെ വിവാഹത്തെ പറ്റിയും റഹ്‌മാന്‍ പങ്കുവെച്ചിട്ടുണ്ട്. അത്തരത്തില്‍ ഭാര്യ മെഹ്‌റുനീസയെ ആദ്യമായി കണ്ടതിനെ പറ്റിയും പിന്നാലെ വിവാഹത്തിലേക്ക് എത്തിയത് എങ്ങനെയാണെന്നുമുള്ള കാര്യങ്ങള്‍ വീണ്ടും വൈറലാവുകയാണ്. മനോരമ പങ്കുവെച്ച റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗം വായിക്കാം...

rahman

വിവാഹത്തിന് വീട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒട്ടും തയ്യാറല്ലെന്ന് പറഞ്ഞാണ് റഹ്‌മാന്‍ ഒഴിഞ്ഞു മാറിയത്. ആയിടയ്ക്ക് ഒരു കുടുംബ സുഹൃത്തിന്റെ കല്യാണം വന്നു. അവിടെ കുടുംബസമേതം നില്‍ക്കുന്ന ഒരു സുന്ദരിക്കുട്ടിയെ കണ്ടു. ആദ്യകാഴ്ചയില്‍ തന്നെ ആ കുട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ടു. അവര്‍ മൂന്നു സഹോദരിമാരാണ്. മൂന്നുപേരും തലയില്‍ തട്ടമിട്ട് ആണ് വന്നത്. ചെന്നൈ പോലൊരു മെട്രോ സിറ്റിയില്‍ ഇത്രയും റിലീജിയസ്സായ കുട്ടികളോ എന്ന് അത്ഭുതം തോന്നി. മൂന്ന് പേരില്‍ രണ്ടാമത്തെ ആളാണ് മനസ്സിലുടക്കിയത്. ഹോംലി ഫീലുള്ള കുട്ടി.

സുഹൃത്ത് വഴി അമ്മയെ വിവരം അറിയിച്ചു. അമ്മ അവരുടെ അഡ്രസ്സ് വാങ്ങി വിവാഹം ആലോചിച്ചു. അന്വേഷിച്ചപ്പോള്‍ അവര്‍ മധുരയിലെ കുടുംബമാണ്. കുട്ടിയുടെ പേര് മെഹറുനീസ. കോടീശ്വര പുത്രികളില്‍ പലരുടെയും വിവാഹാലോചനകള്‍ തള്ളിക്കളഞ്ഞ ആള്‍ ഇതിന് മുന്‍കൈ എടുത്തപ്പോള്‍ വീട്ടുകാര്‍ അതിശയിച്ചു. ഇടത്തരം കുടുംബമൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു കുട്ടിയായിരുന്നു മനസ്സില്‍. അത് എന്തായാലും യാഥാര്‍ത്ഥ്യമായി.

1993 ലാണ് വിവാഹം നടക്കുന്നത്. ആ തീരുമാനം ശരിയായിരുന്നു എന്ന് കാലം ബോധ്യപ്പെടുത്തി. ഭാര്യയ്ക്ക് വേണമെന്ന് ആഗ്രഹിച്ച എല്ലാ ഗുണങ്ങളും ഒത്തിണങ്ങിയ കുട്ടിയായിരുന്നു നെഹ്‌റുനീസ. ആ സമയത്ത് മമ്മിയും കുവൈറ്റില്‍ നിന്നും മടങ്ങിവന്ന് റഹ്‌മാനൊപ്പം താമസമാക്കി. കുടുംബ ജീവിതത്തിന്റെ ആഹ്ലാദം അനുഭവിച്ചറിയുന്നത് ആ കാലത്താണെന്ന് നടന്‍ പറയുന്നു.

rahman

നിരന്തരമായി പരാജയങ്ങള്‍ തളര്‍ത്തിയപ്പോള്‍ ലണ്ടനിലുളള സുഹൃത്ത് വിളിച്ച് അവിടെ ഒരു കമ്പനിയുടെ ടീം ലീഡറായി ക്ഷണിച്ചു. അഞ്ചു വര്‍ഷം കൊണ്ട് കോടീശ്വരനാകാം. കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാം. എല്ലാ കൊണ്ടും ജീവിതം സുരക്ഷിതം. പക്ഷേ ഒരു വ്യവസ്ഥ. അഞ്ചു വര്‍ഷക്കാലം ഒരു കാരണവശാലും ഇന്ത്യയില്‍ കാല് കുത്താന്‍ പാടില്ല.

ഡാഡിയോ മമ്മിയോ മരിച്ചാല്‍ പോലും കാണാന്‍ പറ്റില്ല. ഒരുപാട് ആലോചിച്ചു.ഒടുവില്‍ ഒരു കാര്യം തീരുമാനിച്ചു. മാതാപിതാക്കളും നാടും പിരിഞ്ഞ് തനിക്ക് മാത്രമായി ഒരു രക്ഷ വേണ്ട, നന്നായാലും നശിച്ചാലും കൂട് ഇവിടെ തന്നെ. പക്ഷേ തക്ക സമയത്ത് ഒരിക്കല്‍ ജീവിതം തന്ന സി
നിമ തന്നെ റഹ്‌മാന് വീണ്ടും വീണ്ടും വഴിത്തിരിവായി.

പല തവണ തിരിച്ചു വന്നു. ഇപ്പോള്‍ അബാം മൂവിസിന്റെ ബാനറില്‍ ഷീലു ഏബ്രഹാം നിര്‍മ്മിച്ച് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി വീണ്ടും മലയാളത്തില്‍ അഭിനയിക്കുകയാണ്.

More from Filmibeat

Read more about: rahman
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X