ബേബി ശാലിനി സൂപ്പര്‍താരങ്ങളെക്കാളും പ്രതിഫലം വാങ്ങി! മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ അവരെ കാത്തിരിക്കുമായിരുന്നു

തമിഴ് നടന്‍ അജിത്തും ആയിട്ടുള്ള വിവാഹത്തോടുകൂടി സിനിമ ജീവിതം പൂര്‍ണമായും ഉപേക്ഷിച്ചിരിക്കുകയാണ് നടി ശാലിനി. അടുത്തിടെ കാര്‍ റേസിങ്ങില്‍ വിജയിച്ച അജിത്തിനൊപ്പം ശാലിനിയും മക്കളും ഒക്കെ ഉണ്ടായിരുന്നു. തനിക്ക് പിന്തുണ നല്‍കി കൂടെ നിന്നതിന് ഭാര്യയെ ചേര്‍ത്തുപിടിക്കുകയും നന്ദി പറയുകയും ഒക്കെ ചെയ്യുന്ന അജിത്തിന്റെ വീഡിയോ വൈറലായിരുന്നു.

എന്നാല്‍ ബാലതാരമായി അഭിനയിച്ച സൂപ്പര്‍താര പദവിയിലേക്ക് വളര്‍ന്ന ശാലിനി പിന്നീട് നായികയായും തിളങ്ങി. അങ്ങനെ മലയാളത്തിലും തമിഴിലും ഒക്കെ സൂപ്പര്‍ നായികയായി നില്‍ക്കുമ്പോഴാണ് നടന്‍ അജിത്തുമായി ഇഷ്ടത്തിലാവുന്നതും വിവഹം കഴിക്കുന്നതും. ഇപ്പോഴിതാ ശാലിനി സിനിമയിലേക്ക് എത്തിയ കഥ വൈറലാവുകയാണ്. ഫില്‍മി പ്ലസ് എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് നടിയുടെ ജീവിതത്തെ പറ്റി സൂചിപ്പിച്ചിരിക്കുന്നത്.

shalini-ajith

ഫാസില്‍ സംവിധാനം ചെയ്ത എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന സിനിമയിലാണ് ശാലിനി ആദ്യമായി അഭിനയിക്കുന്നത്. മോഹന്‍ലാല്‍, ഭരത്‌ഗോപി അടക്കമുള്ള താരങ്ങള്‍ ഉള്ള സിനിമയാണെങ്കിലും അതിലെ കേന്ദ്ര കഥാപാത്രം ശാലിനിയുടേതാണ്. അതിന് പറ്റിയ ഒരു കുട്ടിയെ ഒത്തിരി തപ്പിയതിന് ശേഷമാണ് ചെന്നൈയില്‍ താമസിക്കുന്ന ശാലിനിയെ കണ്ടെത്തുന്നത്. ചെറിയ കുട്ടിയായത് കൊണ്ട് ഇങ്ങോട്ട് വിളിക്കുമ്പോള്‍ അങ്ങോട്ട് പോവുന്ന സ്വഭാവമായിരുന്നു.

ഏകദേശം ആറ് മാസത്തോളം ട്രെയിനിങ് കൊടുത്തതിന് ശേഷമാണ് ശാലിനിയെ കൊണ്ട് അഭിനയിപ്പിക്കുന്നത്. വേറെ വല്ല സംവിധായകരും ആയിരുന്നെങ്കില്‍ മറ്റൊരു കുട്ടിയെ കണ്ടെത്തിയേനെ. പക്ഷേ ഫാസില്‍ അത് ചെയ്തില്ല. പകരം ആ കുട്ടിയെ കൊണ്ട് അഭിനയിപ്പിച്ച് മാമാട്ടി തരംഗമുണ്ടാക്കി. മാമാട്ടിയെ ഒന്ന് എടുക്കാന്‍ മലയാളികള്‍ ആഗ്രഹിച്ചു. അതുപോലൊരു കുഞ്ഞിനെ വേണമെന്നാണ് പലരും ആഗ്രഹിച്ചത്. മാത്രമല്ല മാമാട്ടിയുടെ ഹെയര്‍ സ്റ്റൈലും വസ്ത്രങ്ങളുമൊക്കെ എല്ലാവരും ഏറ്റെടുത്തു.

പിന്നീട് ആ ബാലതാരം ഒരു സൂപ്പര്‍സ്റ്റാറായി. ശാലിനിയ്ക്ക് വേണ്ടിയും അവരെ നായികയാക്കിയും കഥകള്‍ എഴുതി. പലരും ശാലിനിയെ വെച്ച് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിച്ചു. മറ്റ് താരങ്ങളെക്കാളും ശാലിനിയുടെ ഡേറ്റ് ആണ് ആദ്യം വാങ്ങുക. അങ്ങനെയെങ്കില്‍ നിര്‍മാതാവും വിതരണക്കാരനുമൊക്കെ ഓക്കെയാവും.

shalini-ajith

തന്റെ കുഞ്ഞിന് ഒരു പോറല് പോലും ഏല്‍ക്കാതെ അവളുടെ കഴിവ് ഉപയോഗിച്ച് പ്രതിഫലം വാങ്ങാനും സിനിമകള്‍ ചെയ്യാനുമൊക്കെ ശാലിനിയുടെ പിതാവ് ബാബുവിന് സാധിച്ചു. ഒരു ബാലനടിയ്ക്ക് കിട്ടാത്ത പേരും പ്രശസ്തിയും പണവും ശാലിനിയ്ക്ക് ലഭിച്ചു. തന്റെ മകളുടെ പ്രതിഫലം താന്‍ തീരുമാനിക്കുമെന്ന് ബാബു തീരുമാനിച്ചു. മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ സെറ്റില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹം മകളുമായി പുറപ്പെടുകയുള്ളു.

പിതാവ് പറഞ്ഞാല്‍ മാത്രമേ ശാലിനി അനുസരിക്കുമായിരുന്നുള്ളു. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞാലും അനുസരിക്കാതെ വരുമ്പോള്‍ ബാബു വന്നിട്ട് വഴക്ക് പറയും, അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യൂ എന്നൊക്കെ പറഞ്ഞാലേ ആ കുട്ടി അനുസരിക്കുമായിരുന്നുള്ളു. ശരിക്കും ശാലിനിയെ നിയന്ത്രിച്ച ഡയറക്ടര്‍ പിതാവ് ബാബുവായിരുന്നു.

ഡബിള്‍ റോളില്‍ പോലും ശാലിനി അഭിനയിച്ചു. ഒരു സൂപ്പര്‍ സ്റ്റാറിന് ലഭിക്കുന്ന എല്ലാ പരിഗണനകളും പ്രതിഫലുമൊക്കെ താരം സ്വന്തമാക്കി. അഞ്ചോ ആറോ വയസുള്ളപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ ആവാന്‍ മറ്റാര്‍ക്കും സാധിച്ചിട്ടില്ല.

Read more about: shalini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X