അതും അവൻ ചെയ്യുന്നില്ല, ഇനിയെന്ത് എന്ന ചോദ്യം വന്നു; അപ്പുവിനെ എനിക്കും പിടികിട്ടാറില്ല; സുചിത്ര

പ്രണവ് മോഹൻലാലിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പ്രണവും വിനീത് ശ്രീനിവാസനും ഒന്നിച്ച സിനിമയായാതിൽ ആരാധകർക്ക് പ്രതീക്ഷകൾ ഏറെയായിരുന്നു. പ്രതീക്ഷകൾ തെറ്റിക്കാതെ വർഷങ്ങൾക്ക് ശേഷം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിവിൻ പോളിയുൾപ്പെടെ ഒരുപി‌ടി താരങ്ങൾ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട്.

തുടർച്ചയായി രണ്ടാമത്തെ ഹിറ്റ് സിനിമ ലഭിച്ചിരിക്കുകയാണ് പ്രണവിന്. നടന്റെ മുന്നോട്ട് പോക്കിൽ ഇന്ന് ഏറ്റവും കൂടുതൽ‌ സന്തോഷിക്കുന്നത് അമ്മ സുചിത്ര മോഹൻലാലാണ്. മകന്റെ സിനിമാ കരിയറിൽ പൂർണ പിന്തുണ നൽകിക്കൊണ്ട് അമ്മ എപ്പോഴും ഒപ്പമുണ്ട്. ഇപ്പോഴിതാ പ്രണവിനെക്കുറിച്ച് സംസാരിക്കുകയാണ് സുചിത്ര മോഹൻലാൽ. മൂവി വേൾഡ് മീ‍ഡിയക്ക് നൽകിയ അഭിമുഖത്തിലാണ് സുചിത്ര മകനെക്കുറിച്ച് സംസാരിച്ചത്.

Suchitra Mohanlal

യാത്രകളെ എന്നും ഇഷ്ടപ്പെട്ട‌ വ്യക്തിയാണ് പ്രണവെന്ന് സുചിത്ര പറയുന്നു. അവൻ ഔട്ട് ഡോർ പേഴ്സണാണ്. ട്രക്കിം​ഗും മറ്റുമായി. അവൻ പഠിച്ചത് ഊട്ടിയിലാണ്. ഇന്റർനാഷണൽ സ്കൂളാണ്. അവിടത്തെ പിള്ളേരുടെ കൾച്ചർ ട്രക്കിം​ഗ് പോകുന്നതൊക്കെയാണ്. ചെറുപ്പത്തിലേ ആ ലൈഫ് സ്റ്റെെൽ ആയത് കൊണ്ടാകും പ്രണവിന് യാത്രകളോട് ഇപ്പോഴും ഇഷ്ടമെന്ന് സുചിത്ര പറയുന്നു. ഇപ്പോഴും അത് തുടരുന്നു. അവനപ്പോൾ വീട്ടിലുണ്ടാകുമെന്ന് എനിക്കും പിടികിട്ടില്ല. പ്രണവ് സിനിമയിലേക്ക് എത്തിയത് എങ്ങനെയെന്നും സുചിത്ര വ്യക്തമാക്കി.

എന്തുകൊണ്ട് സിനിമയിൽ ശ്രമിക്കുന്നില്ലെന്ന് ഞാൻ ആദ്യമൊക്കെ ചോദിച്ചിട്ടുണ്ട്. കാരണം അവൻ ഫിലോസഫിയാണ് പഠിച്ചത്. ഓസ്ട്രേലിയയിൽ പോയി ഫിലോസഫി പഠിച്ച് വന്നു. ബിഎയാണ് ചെയ്തത്. അത് കഴിഞ്ഞ് മുന്നോട്ട് പഠിച്ച് ഒരു ടീച്ചർ ആകുവാണെങ്കിൽ ഓക്കെ. ഇത് അതും ചെയ്യുന്നില്ല. എന്ത് പ്രൊഫഷൻ ചെയ്യുമെന്ന ചോദ്യം വന്നു. ഒരു ഡോക്ടറുടെ കു‌ടുംബമാണെങ്കിൽ ഏതെങ്കിലും ഒരു കുട്ടി ആ പ്രൊഫഷൻ ഫോളോ ചെയ്യും.

Suchitra Mohanlal

ഞാൻ വളർന്നത് സിനിമാ കുടുംബത്തിലാണ്. എന്റെ അച്ഛൻ പ്രൊഡ്യൂസറായിരുന്നു, ഞാൻ കല്യാണം കഴിച്ചതും സിനിമയിൽ നിന്ന്. ഞങ്ങളുടെ ബ്രഡ് ആന്റ് ബട്ടർ സിനിമയാണ്. അപ്പോൾ നീ ഡോക്ടറാകെന്ന് എനിക്ക് പറയാൻ പറ്റില്ല. ഒരു കുട്ടിയെങ്കിലും ഡോക്ടറാകണമെന്ന് എനിക്ക് ഭയങ്കര ആ​ഗ്രഹമായിരുന്നു. രണ്ട് പേർക്കും അതിൽ താൽപര്യമില്ല. അവരെ നിർബന്ധിക്കാൻ പറ്റില്ല, സിനിമ ചെയ്തേ പറ്റൂയെന്നും നിർബന്ധിച്ചിട്ടില്ല.

അവരെ ​ഗൈഡ് ചെയ്യാം. ഈ ഇൻഡസ്ട്രിയിലോട്ട് ശ്രമിക്കെന്നൊക്കെ പറഞ്ഞു. അങ്ങനെ സിനിമ ചെയ്തു. എല്ലാ സിനിമകളും നന്നായി പോകണമെന്നില്ല. എല്ലാവരും അവനെ ചേട്ടന്റെ കൂടെ താരതമ്യം ചെയ്യുന്നില്ല. അത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ലെന്ന് സുചിത്ര തുറന്ന് പറഞ്ഞു.

അപ്പുവിന്റെ കാൽ വിരലൊക്കെ ചേട്ടന്റേത് പോലോയാണ്. കൺപീലികളും അങ്ങനെയാണ്. മൂന്ന് പേർക്കും സം​ഗീതത്തോട് താൽപര്യമുണ്ട്. കാൽ വെച്ച് താളം പിടിക്കുന്നതൊക്കെ മൂവർക്കുമുള്ള ശീലമാണെന്നും സുചിത്ര വ്യക്തമാക്കി. ഞാൻ മകനെ അവൻ ഇവൻ എന്നൊക്കെ പറയും. ചേട്ടൻ അദ്ദേഹം എന്നാണ് പറയുകയെന്നും സുചിത്ര മോഹൻലാൽ വ്യക്തമാക്കി.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X