എന്റെ വിവാഹമോചനം; അങ്ങനെ ആർക്കും സംഭവിക്കരുത്; 50 വയസായി, ഇനി കുഞ്ഞുണ്ടായാൽ...; സുകന്യ

തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് സുകന്യ. അഭിനയിച്ച എല്ലാ ഭാഷകളിലും ശ്രദ്ധേയ വേഷം സുകന്യക്ക് ലഭിച്ചു. മികച്ച നർത്തകിയുമാണ് താരം. ചന്ദ്രലേഖ, സർ​ഗം സാക്ഷി തുടങ്ങിയ സിനിമകളിലൂടെയാണ് സുകന്യയെ മലയാളികൾ ഇന്നും ഓർക്കുന്നത്. എന്നാലിപ്പോൾ വർഷങ്ങളായി സുകന്യയെ മലയാള സിനിമകളിൽ കാണാറില്ല. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് സുകന്യ വിവാഹിതയായത്.

2002 ലായിരുന്നു വിവാഹം. ശ്രീധർ രാജ​ഗോപാൽ എന്ന വ്യക്തിയെയാണ് സുകന്യ വിവാഹം ചെയ്തത്. വിവാഹ ശേഷം ഭർത്താവിനൊപ്പം നടി അമേരിക്കയിലേക്ക് പോകുകയും ചെയ്തു. എന്നാൽ ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു. വിവാഹമോചനം നേടുന്ന സ്ത്രീകൾക്കുള്ള ഉപദേശമായി സുകന്യ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ടൂറിം​ഗ് ടോക്കീസ് എന്ന തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. വിവാഹമോചനം നേടിയതിന് ശേഷവും ഒരു ജീവിതം ഉണ്ടെന്നും ഭയന്ന് ജീവിക്കരുതെന്നും സുകന്യ വ്യക്തമാക്കി.

Sukanya

ഒരുമയില്ലെങ്കിൽ വളരെ ബുദ്ധിമുട്ടാണ്. അതില്ലെങ്കിൽ രണ്ട് പേരും രണ്ട് വഴിക്ക് പോകുന്നതാണ് നല്ലത്. പരസ്പരം മനസ്സിലാക്കിയാൽ ഒരുമിച്ച് തീരുമാനിച്ച് ബന്ധത്തിന് പുറത്ത് കടക്കാം. അല്ലെങ്കിൽ നിയമപരമായി കഠിനമായ വഴികളിലൂടെ പോകേണ്ടി വരും. സമൂഹത്തിൽ പത്ത് പേർ നമ്മളെ കാണുന്നുണ്ട്, മാന്യത കൈവിടരുത് എന്നിങ്ങനെ പല വിഷയങ്ങൾ ആലോചിക്കണം. ഇനി സമൂഹത്തെ എതിർക്കണം എന്ന സാഹചര്യമാണെങ്കിൽ എതിർക്കണം. അതിൽ തെറ്റില്ല.

ഭയന്ന് ഓടേണ്ട കാര്യമില്ല. ഇത് കഴിഞ്ഞാലും ജീവിതമുണ്ട്. ഇത് ഒന്നോ രണ്ടോ പേരുടെ ജീവിതത്തിൽ അല്ല, പലരുടെ ജീവിതത്തിലും വേർപിരിയൽ നടക്കുന്നുണ്ട്. കുടുംബത്തിനെ പിന്തുണ ഇതിൽ ആവശ്യമാണ്. പല വീടുകളിലും പിന്തുണ ലഭിക്കുന്നില്ല. തിരിച്ച് വരരുത്, നാലാളുകൾ എന്തെങ്കിലും പറയും, അവിടെ തന്നെ കഴിയണം എന്നൊക്കെ പറഞ്ഞ് നിർബന്ധിക്കും.

Sukanya

ഇങ്ങനെയുള്ള സമ്മർദ്ദം മൂലം ആത്മഹത്യകൾ സംഭവിക്കുന്നുണ്ട്. നിങ്ങളുടെ ഭാ​ഗത്ത് ന്യായമുണ്ടെങ്കിൽ ധൈര്യമായി എതിർക്കുക. അതിന് പറ്റുന്നില്ലെങ്കിൽ നമ്മളുടെ ചുറ്റുമുള്ളവരെ ബാധിക്കാത്ത തരത്തിൽ സംസാരിച്ച് പുറത്ത് വരിക.
നിയമപരമായി വിവാഹമോചനം ലഭിക്കാൻ എനിക്ക് ഒരുപാട് വർഷങ്ങളെടുത്തു. ഈയടുത്താണ് ലഭിച്ചത്. അങ്ങനെയാെന്നും ആർക്കും സംഭവിക്കരുതെന്നാണ് എന്റെ പ്രാർത്ഥന. ബോൾ‌ഡായിരിക്കുക. സ്വന്തം കാലിൽ നിൽക്കണം.

എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും നിങ്ങൾക്ക് ജീവിതത്തിൽ വിജയിക്കാൻ പറ്റുമെന്നും സുകന്യ സ്ത്രീകളോടായി പറഞ്ഞു. ഇനിയൊരു വിവാഹത്തിന് തയ്യാറാകുമോ എന്ന ചോദ്യത്തിനും സുകന്യ മറുപടി നൽകി. ഇതുവരെ മറ്റൊരു വിവാഹത്തെക്കുറിച്ച് ആലോചിട്ടില്ല. എന്നാൽ വിവാഹം ചെയ്യില്ല എന്ന് ഞാൻ പറയുന്നില്ല. 1972 നവംബർ 25 നാണ് ഞാൻ ജനിച്ചത്. കഴിഞ്ഞ വർഷം എനിക്ക് 50 വയസ് തികഞ്ഞു.

ഇനി കല്യാണവും കുട്ടിയുമായാൽ കുഞ്ഞ് എന്നെ പാട്ടീ എന്നാണോ അമ്മേ എന്നാണോ വിളിക്കുകയെന്ന് അറിയില്ലെന്നും സുകന്യ തമാശയോടെ പറഞ്ഞു. സങ്കടമുണ്ടാകുമെങ്കിലും പ്രാക്ടിക്കലായി ചില വിഷയങ്ങളെ കാണേണ്ടതുണ്ട്. എന്നാൽ പങ്കാളി എന്ന സങ്കൽ‌പ്പത്തോട് തീർത്തും മുഖം തിരിക്കുന്നില്ലെന്നും സുകന്യ വ്യക്തമാക്കി. അഭിമുഖത്തിൽ വർഷങ്ങൾ നീണ്ട തന്റെ കരിയർ ​ഗ്രാഫിനെക്കുറിച്ചും നടി സംസാരിക്കുന്നുണ്ട്.

സുകന്യയുടെ വിവാഹമോചനത്തിന് കാരണമായി പല അഭ്യൂഹങ്ങളും സിനിമാ ലോകത്ത് പ്രചരിച്ചിട്ടുണ്ട്. ഭർത്താവ് നടിയെ ശാരീരികമായി ഉപദ്രവിച്ചു എന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ഇതേക്കുറിച്ചൊന്നും സുകന്യ പ്രതികരിച്ചില്ല.

More from Filmibeat

Read more about: sukanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X