ഗർഭം ധരിക്കാനാകില്ല; ഡോക്ടർ പറഞ്ഞപ്പോൾ ഖുശ്ബു കരഞ്ഞു; വേറെ വിവാഹം ചെയ്യാൻ പറഞ്ഞതാണ്; സുന്ദർ സി
തെന്നിന്ത്യൻ സിനിമാ രംഗത്തെ പ്രിയ താര ദമ്പതികളാണ് നടി ഖുശ്ബുവും സംവിധായകൻ സുന്ദർ സിയും. സിനിമാ രംഗത്തെ തിരക്കുകൾ കുറച്ച് രാഷ്ട്രീയത്തിലേക്കാണ് ഖുശ്ബു ഇന്ന് ശ്രദ്ധ നൽകുന്നത്. അതേസമയം സുന്ദർ സി ഇന്നും സിനിമകളുടെ തിരക്കിലാണ്. ഖുശ്ബുവും സുന്ദർ സിയും തമ്മിലുള്ള വിവാഹം സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ്. 2000 ത്തിലായിരുന്നു ഇവരുടെ വിവാഹം. അവന്തിക, അനന്തിത എന്നീ രണ്ട് മക്കളും പിറന്നു. രണ്ട് പതിറ്റാണ്ടിലേറെയായി സന്തോഷകരമായ ജീവിതം നയിക്കുകയാണ് ഇവർ.
ഇതുവരെയും തുറന്ന് പറയാത്ത ഒരു കാര്യത്തെക്കുറിച്ച് ആദ്യമായി മസംസാരിച്ചിരിക്കുകയാണ് സുന്ദർ സി. മൂത്ത മകൾ അവന്തികയുടെ ജനനത്തെക്കുറിച്ചാണ് ഇദ്ദേഹം സംസാരിച്ചത്. ഒരു അഭിമുഖത്തിൽ മകളും കൈയിലെടുത്ത ഖുശ്ബുവിന്റെ ഫോട്ടോ കാണിച്ചപ്പോഴാണ് ഇതിന് പിന്നിലെ അറിയാക്കഥയെക്കുറിച്ച് സുന്ദർ സി സംസാരിച്ചത്. അതൊരു വൈകാരിക നിമിഷമായിരുന്നു. ഡെലിവറി കഴിഞ്ഞ ശേഷം എടുത്ത ഫോട്ടോയാണിത്.

അവൾക്ക് ബോധം വന്നതേയുള്ളൂ. ഇതുവരെയും ഞാനിത് ആരോടും പറഞ്ഞിട്ടില്ല. ഖുശ്ബുവിന്റെ കണ്ണുകൾ നിങ്ങൾക്ക് കാണാം. അവൾ ഇമോഷണലാണ്. കാരണം വിവാഹത്തിന് മുമ്പ് കുറച്ച് കാലം ഖുശ്ബുവിന് ഒരു അസുഖം ഉണ്ടായിരുന്നു. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാൻ പറ്റില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. അവൾ കരഞ്ഞു. എന്നോട് മറ്റൊരു വിവാഹം കഴിക്കാൻ പറഞ്ഞു. പക്ഷെ അവളയെ വിവാഹം കഴിക്കൂ എന്നെനിക്കറിയാമായിരുന്നു. എന്റെ ജീവിതത്തിൽ കുട്ടികളുണ്ടാകില്ലെന്നതിന് ഞാൻ മാനസികമായി തയ്യാറെടുത്തു.
പക്ഷെ ദൈവത്തിന് മറ്റൊരു പദ്ധതിയായിരുന്നു. ഞങ്ങൾക്ക് ഒന്നല്ല രണ്ട് മാലാഖകളെയാണ് ലഭിച്ചതെന്നും സുന്ദർ സി വ്യക്തമാക്കി. ഖുശ്ബുവും താനും സ്വഭാവത്തിൽ തീർത്തും വ്യത്യസ്തരാണെന്നും സുന്ദർ സി പറയുന്നു. ഖുശ്ബു എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന ആളാണ്. എല്ലാ കാര്യങ്ങളും മീഡിയക്ക് അറിയാം. ഞാൻ സ്വകാര്യ വ്യക്തിയാണ്. അവൾ ഹൈപ്പർ ആക്ടീവും. തന്റെ ജീവിതം ഇപ്പോൾ തുറന്ന പുസ്തകം പോലെയാണെന്നും സുന്ദർ സി വ്യക്തമാക്കി.

1995 ൽ പുറത്തിറങ്ങിയ മുറൈ മാമൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് സുന്ദർ സിയും ഖുശ്ബുവും അടുക്കുന്നത്. പ്രണയ കാലത്തെക്കുറിച്ചും ഖുശ്ബു സംസാരിക്കുന്നുണ്ട്. അഞ്ച് വർഷമാണ് ഞങ്ങൾ ഡേറ്റ് ചെയ്തത്. ഒരുപാട് തവണ വഴക്കിടുകയും ബ്രേക്കപ്പാവുകയും ചെയ്തിട്ടുണ്ട്. ഞങ്ങൾ ബ്രേക്കപ്പായെന്ന് പത്രങ്ങളിൽ വാർത്ത വരും. അതേ ദിവസം ഞങ്ങൾ ഒരുമിച്ച് പാർട്ടിക്ക് പോകുകയും ചെയ്യും.
എല്ലാ ബന്ധങ്ങളിലും ഇത് സംഭവിക്കാറുണ്ടെന്നും സുന്ദർ സി പറഞ്ഞു. ഭർത്താവിനെക്കുറിച്ച് നേരത്തെ ഖുശ്ബുവും സംസാരിച്ചിട്ടുണ്ട്. സുന്ദർ സി തന്നെ പ്രൊപ്പോസ് ചെയ്തപ്പോൾ താൻ ഒന്നും ആലോചിക്കാതെ യെസ് പറയുകയായിരുന്നെന്നും ആ തീരുമാനം നന്നായെന്നും ഒരിക്കൽ ഖുശ്ബു പറഞ്ഞു. മുംബൈക്കാരിയാണ് ഖുശ്ബു. അതേസമയം തെന്നിന്ത്യൻ സിനിമാ ലോകമാണ് ഖുശ്ബുവിനെ ഇന്നത്തെ താരമാക്കിയത്.


Click it and Unblock the Notifications