twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിവിന്‍ പോളിക്ക് 'കൃഷ്ണ കുമാര്‍' എന്ന പേരിടാന്‍ കാരണമുണ്ട്; രസകരമായ കഥ പറഞ്ഞ് സംവിധായകന്‍ സുനില്‍ ഇബ്രാഹിം

    |

    ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍, വൈ, റോയ് എന്നിങ്ങനെ നാലോളം സിനിമകള്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ആളാണ് സുനില്‍ ഇബ്രാഹിം. നിവിന്‍ പോളി, ശ്രീനിവാസന്‍, ഗൗതമി എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 2012 ല്‍ ഇറക്കിയ ചാപ്‌റ്റേഴ്‌സിലൂടെയാണ് സുനിലിന്റെ സംവിധായകനായിട്ടുള്ള അരങ്ങേറ്റം. ഈ ചിത്രത്തില്‍ നിവിന്‍ പോളിയുടെ കഥാപാത്രത്തിന് കൃഷ്ണ കുമാര്‍ എന്ന പേരാണ് നല്‍കിയിരുന്നത്. അതിന് പിന്നിലൊരു കഥയുണ്ടെന്ന് പറഞ്ഞാണ് സംവിധായകനിപ്പോള്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച സംവിധായകന്റെ പോസ്റ്റിന് വമ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത്.

    പേരുകള്‍ വരുന്ന വഴി

    ''പേരുകള്‍ വരുന്ന വഴി... ചാപ്‌റ്റേഴ്സ് സിനിമയില്‍ നിവിന്‍ പോളിക്ക് 'കൃഷ്ണ കുമാര്‍' എന്ന പേരിടാന്‍ കാരണം, ആ കഥാപാത്രത്തെ പോലെ, സുഹൃത്തുക്കള്‍ക്ക് ഒപ്പം നിന്ന് പണികൊടുക്കുന്ന ഒരു കൃഷ്ണ കുമാര്‍ എന്റെ പരിചയത്തിലുണ്ടായിരുന്നത് കൊണ്ടാണ്. അതില്‍ ഷൈന്‍ ടോം ചെയ്ത കഥാപാത്രത്തെ എല്ലാവരും ഓര്‍ക്കുന്നത് 'ചൂണ്ട' എന്ന ഗുണ്ടയായിട്ടാണെങ്കിലും അയാള്‍ യഥാര്‍ത്ഥത്തില്‍ പാവമൊരു വിനോദ് ആണ്. ജീവിതത്തില്‍ നമ്മള്‍ കാണുന്ന വ്യക്തികളുടെ രൂപമോ സ്വഭാവമോ മനസില്‍ പതിഞ്ഞത് കാരണം അവരുടെ പേരുകള്‍ സ്‌ക്രിപ്റ്റ് ചെയ്യുന്ന സമയത്ത് അറിയാതെ മനസില്‍ കയറി വരാറുണ്ട്. പല കഥാപാത്രങ്ങളുടെയും പേരുകള്‍ അങ്ങനെ താനേ വരുന്നതാണ്.

    അരികില്‍ ഒരാളില്‍ നിവിന് 'ഇച്ഛ' എന്ന പേരിടാന്‍ കാരണം

    പറ്റിയ പേര് കിട്ടാതെ ബുദ്ധിമുട്ടിയ അവസരങ്ങളും ഒരുപാടുണ്ട്. അപ്പോള്‍ തല്‍ക്കാലം ഒരു പേരിട്ട് സ്‌ക്രിപ്പ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം ഷൂട്ടിങ്ങിന് മുന്നേ ടീമംഗങ്ങളോട് ആലോചിച്ചു പുതിയ പേര് കണ്ടെത്തുന്ന ശീലവുമുണ്ട്. ഒരുപാട് കഥാപാത്രങ്ങളുള്ളതിനാല്‍ പേരുകള്‍ നല്‍കാന്‍ ബുദ്ധിമുട്ട് തോന്നിയ സിനിമയാണ് Y. അതില്‍ ചില കഥാപാത്രങ്ങള്‍ക്ക് മാത്രമേ പേര് നല്‍കിയിട്ടുള്ളൂ. 'പോപ്പ്' 'മല്ലി' തുടങ്ങിയ പേരുകള്‍ കഥാപാത്രത്തിന് ചേരുന്നു എന്നാഭിപ്രായം കിട്ടിയിട്ടുമുണ്ട്. അരികില്‍ ഒരാളില്‍ നിവിന് 'ഇച്ഛ' എന്ന പേരിടാന്‍ കാരണമെന്താണെന്ന് പലരും ചോദിച്ചിട്ടുണ്ട്. ആ കഥാപാത്രത്തെക്കുറിച്ച് ഒരു സൂചനയും പ്രേക്ഷകര്‍ക്ക് കിട്ടാതിരിക്കാനാണ് അങ്ങനെയൊരു വിളിപ്പേരിലേക്ക് ഞങ്ങള്‍ മനപൂര്‍വം എത്തിയത്.

    കഥാപാത്രത്തെപ്പോലെ തന്നെ ദുരൂഹമായിരിക്കട്ടെ


    ഇച്ഛയുടെ യഥാര്‍ത്ഥ പേര് ആ കഥാപാത്രത്തെപ്പോലെ തന്നെ ദുരൂഹമായിരിക്കട്ടെ എന്ന് കരുതി. സുരാജേട്ടന്റെ 'റോയ്' എന്ന കഥാപാത്രത്തിന്റെ പേര് എപ്പോഴോ എങ്ങിനെയോ മനസില്‍ വന്ന് കയറിയതാണ്. അത് സിനിമയുടെ തന്നെ പേരായി മാറുമെന്ന് ഒട്ടും കരുതിയിരുന്നില്ല. - സിനിമകളില്‍ നിങ്ങള്‍ ശ്രദ്ധിച്ച പേരുകളും കഥാപാത്രവുമായുള്ള അതിന്റെ യോജിപ്പിനെക്കുറിച്ചും കമന്റ് എഴുതിയാല്‍ അത് വായിക്കാന്‍ നല്ല രസമുണ്ടാവും. എന്നും പറഞ്ഞാണ് സംവിധായകന്‍ എഴുത്ത് അവസാനിപ്പിക്കുന്നത്. ഇതിന് താഴെ നിരവധി കഥാപാത്രങ്ങളെ കുറിച്ചുള്ള കമന്റുകളാണ് വന്ന് നിറയുന്നത്.

    സിദ്ധീഖ്-ലാല്‍ സിനിമകളിലെ പല കഥാപാത്രങ്ങളുടെ പേര്

    'മാന്നാര്‍ മത്തായി, ഉറുമീസ് തമ്പാന്‍, ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടി, അപ്പുക്കുട്ടന്‍ തോമസ് കുട്ടി, ആനപ്പാറ അച്ചാമ്മ, അഞ്ഞൂറാന്‍, മായന്‍കുട്ടി എന്നിങ്ങനെ സിദ്ധീഖ്-ലാല്‍ സിനിമകളിലെ പല കഥാപാത്രങ്ങളുടെ പേര് ഇന്നും കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയില്‍ ചിരി ഉയര്‍ത്തുന്നതാണ്. എന്നാല്‍ മംഗലശ്ശേരി നീലകണ്ഠന്‍, മുണ്ടക്കല്‍ ശേഖരന്‍, അറക്കല്‍ മാധവനുണ്ണി, ജോണിവാക്കര്‍ തുടങ്ങി രഞ്ജിത്തിന്റെ കഥാപാത്രങ്ങളുടെ കരുത്ത് പേരിലും ഉണ്ടെന്ന് ചിലര്‍ ചൂണ്ടി കാണിക്കുന്നു. സിനിമയിലെ പേരുകളില്‍ ഒരു ജനറേഷന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നതും കഥാപാത്രവുമായി ഏറ്റവും യോജിച്ചത് എന്ന് തോന്നിയതും നാഗവല്ലി എന്ന പേരാണ്. ആ പേരും ശോഭന മാം ന്റെ പെര്‍ഫോമന്‍സും മറക്കാന്‍ കഴിയില്ല.

    ഒരു ആക്ഷന്‍ ഹീറോ പോലീസ് നായകനു സംവിധായകന്‍ കൊടുത്ത പേര്

    പ്രജ എന്ന സിനിമയിലെ ളാഹേല്‍ വക്കച്ചന്‍ മറ്റെവിടെയും കേള്‍ക്കാത്ത വെറൈറ്റി പേരാണ്. അതേ സമയം യമണ്ടന്‍ പേരുകള്‍ കഥാപാത്രങ്ങള്‍ക്ക് കൊടുത്തിരുന്ന 90-2000 കാലത്തെ മലയാള സിനിമയില്‍ ഒരു ആക്ഷന്‍ ഹീറോ പോലീസ് നായകനു സംവിധായകന്‍ കൊടുത്ത പേര് മലയാള സിനിമയിലെ ഒരു പേരിടല്‍ വിപ്ലവമായി കരുതുന്നു. 'ബിജു' ആക്ഷന്‍ ഹീറോ ബിജു. നായകനെ കുറിച്ച് ഒരു പ്രെഡിക്ഷനും സാധ്യത ഇല്ലാത്ത പേരായിരുന്നു അതെന്ന് ഒരു ആരാധകന്‍ ചൂണ്ടി കാണിക്കുന്നു. പിന്നീട് നവകാല സിനിമകളില്‍ പേരുകള്‍ പിന്നെ സമൂഹത്തിലെ ആളുകളുടെ സാധാരണ പേരുകള്‍ തന്നെ വരാനും തുടങ്ങി. രാജനും ബാബുവും ഷാജിയുമൊക്കെ തിരികെ വന്ന് തുടങ്ങി.

    തളത്തില്‍ ദിനേശനെ കുറിച്ചോര്‍ക്കുമ്പോള്‍ ചിരിക്കാത്ത മലയാളി ഉണ്ടാവില്ല

    മലയാള സിനിമയിലെ കഥാപാത്രങ്ങളില്‍ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരുപാട് പേരുകള്‍ ഉണ്ട്. ചെമ്മീനിലെ ചെമ്പന്‍കുഞ്ഞിനേയും പഴനിയെയും പരീക്കുട്ടിയെയും കറുത്തമ്മയെയും ഒക്കെ എങ്ങനെ മറക്കും. ബാലന്‍ മാഷ് എന്ന പേരോര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഒരു വിങ്ങലാണ്. എത്ര മനോഹരമായിട്ടാണ് മമ്മൂക്ക തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷായി അഭിനയിച്ചു തകര്‍ത്തത്. കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ സിനിമ കാണുന്ന പ്രേക്ഷകരിലും ഒരു ഭയം ഉണ്ടാക്കും. അത്രയ്ക്ക് പവര്‍ ഉണ്ടായിരുന്നു ആ കഥാപാത്രത്തിന്... തളത്തില്‍ ദിനേശനെ കുറിച്ചോര്‍ക്കുമ്പോള്‍ ചിരിക്കാത്ത മലയാളി ഉണ്ടാവില്ല. എത്ര രസകരമായാണ് ശ്രീനിവാസന്‍ ആ വേഷം അഭിനയിച്ചു ഫലിപ്പിച്ചത്. മകളെ ജീവനെക്കാളേറെ സ്‌നേഹിച്ച അച്ചൂട്ടിയെ എത്ര കണ്ടലാണ് മതി വരുക...

    Recommended Video

    DQവിന്റെ കുറുപ്പും Nivin Paulyയുടെ പടവെട്ടും തിയേറ്ററുകളിലേക്ക്
    വെറുതെ ഒരു ഭാര്യ

    കഥാപാത്രത്തിന്റെ പേരും കഥാപാത്രവുമായി ഉള്ള ബന്ധവും നോക്കുകയാണെങ്കില്‍ ആദ്യം ഓര്‍മയിലേക്ക് വരുന്നത് 'വെറുതെ ഒരു ഭാര്യ' എന്ന സിനിമയിലെ ജയറാം ,ഗോപിക എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരാണ്. ജയറാമിന്റെ കഥാപാത്രം 'സുഗുണന്‍' ഗോപികയുടെ കഥാപാത്രം 'ബിന്ദു'. ജയറാം ഗോപികയെ 'ബിന്ദൂ' എന്ന് വിളിക്കുന്ന ടോണില്‍ പോലും അത് പ്രത്യേകമായി ഫീല്‍ ചെയ്യുന്ന രീതിയില്‍ ആണ് സംവിധായകന്‍ അവതരിപ്പിച്ചത്. ഒരൊറ്റ ബിന്ദുവില്‍ ഭാര്യയെ തളച്ചിടാന്‍ നോക്കുന്ന, പേരില്‍ മാത്രം സര്‍വസമ്പല്‍ഗുണന്‍ ആയ കഥാപാത്രം 'സുഗുണന്‍' ഭാര്യയുടെ കണ്ണില്‍ 'ദുര്‍ഗുണന്‍' കാണുന്ന പ്രേക്ഷകന്റെ കണ്ണിലും. വീടിന്റെ അകത്തളങ്ങളില്‍ തളച്ചിട്ട കഥാപാത്രത്തിന്റെ പേര് 'ബിന്ദു' വെറുതെ ഒരു ഭാര്യ. എന്ന് തുടങ്ങി രസകരമായ കമന്റുകളാണ് സംവിധായകന്റെ പോസ്റ്റിന് താഴെ വരുന്നത്.

    Read more about: nivin pauly sunil ibrahim
    English summary
    Viral: Sunil Ibrahim Opens Up Why Nivin Pauly Is Called Krishnakumar
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X