എനിക്ക് റിലേഷൻഷിപ്പുണ്ട്; അങ്ങനെയാെരു ഫീലുണ്ടെങ്കിൽ ക്യാമറയുടെ മുന്നിൽ വെച്ച് ചെയ്യണോ; സ്വാസിക

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി സ്വാസിക. സീത എന്ന സീരിയലിന് ലഭിച്ച ജനസ്വീകാര്യതയാണ് സ്വാസികയ്ക്ക് ഇത്ര ആരാധകരെ നൽകിയത്. കണ്ട് വന്ന സീരിയലുകളിൽ നിന്നും വ്യത്യസ്തമായി സ്വാസികയ്ക്ക് അഭിനയ പ്രാധാന്യമുള്ള വേഷമാണ് ഈ സീരിയലിൽ ലഭിച്ചത്. മികച്ച രീതിയിൽ സ്വാസിക ഇത് അവതരിപ്പിക്കുകയും ചെയ്തു. ടെലിവിഷനിൽ തിളങ്ങി നിൽക്കവെയാണ് സ്വാസിക സിനിമാ രം​ഗത്തും തിളങ്ങുന്നത്.

ചതുരം എന്ന സിനിമ നടിയുടെ കരിയറിലെ വഴിത്തിരിവ് ആയിരിക്കുകയാണ്. സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ഇറോട്ടിക് ത്രില്ലർ സ്വഭാവമുള്ള സിനിമയായിരുന്നു. സിനിമയിലെ ഇന്റിമേറ്റ് രം​​ഗങ്ങളാൽ റിലീസിന് മുമ്പേ തന്നെ ചതുരം ചർച്ചയായിരുന്നു. സ്വാസിക ആദ്യമായാണ് ഇത്തരത്തിലൊരു വേഷം ചെയ്യുന്നത്.

അതിനാൽ തന്നെ ചിലർ നടിയെ പ്രശംസിച്ചപ്പോൾ ഒരു വിഭാ​ഗം പ്രേക്ഷകർ സ്വാസികയെ വിമർശിച്ചു. സീരിയൽ രം​ഗത്ത് കൂടെ കടന്ന് വന്നതിനാൽ കുടുംബ പ്രേക്ഷകർക്ക് പ്രത്യേക മമത സ്വാസികയോടുണ്ട്. വീട്ടിലെ അം​ഗത്തെ പോലെ തന്നെ കാണുന്ന പ്രേക്ഷകരുണ്ടെന്ന് സ്വാസികയും പറഞ്ഞിട്ടുണ്ട്. ഇഷ്ടം താരം അതീവ ​ഗ്ലാമറസായി അഭിനയിച്ചത് ഇവരിൽ ചിലർക്ക് നീരസമുണ്ടാക്കി.

Swasika

ഇൻസ്റ്റ​ഗ്രാമിൽ നിന്നും തന്നെ ചിലർ അൺഫോളോ ചെയ്തിട്ടുണ്ടെന്ന് സ്വാസിക അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ ഇത്തരം കുറ്റപ്പെടുത്തലുകൾക്കപ്പുറം സ്വാസികയുടെ കരിയറിന് വലിയ ചലനമാണ് ചതുരം സിനിമ ഉണ്ടാക്കിയിരിക്കുന്നത്.

ഒരുപക്ഷെ ഈ സിനിമ ചെയ്തില്ലായിരുന്നെങ്കിൽ സിനിമകളിലെ സഹനായിക വേഷവും ടെലിവിഷൻ അവതാരകയുമെല്ലാമായി സ്വാസികയുടെ കരിയർ ചുരുങ്ങിപ്പോയേനെ. എന്നാലിന്ന് ഒരു സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ആ സിനിമയ്ക്ക് സാമ്പത്തിക വിജയവും നേടിക്കൊടുത്ത നായിക നടിയായി സ്വാസിക അറിയപ്പെടുന്നു.

ഇപ്പോഴിതാ ചതുരത്തിൽ ഇന്റിമേറ്റ് സീൻ ചെയ്തതിനെക്കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് വന്ന കമന്റുകളെക്കുറിച്ച് തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സ്വാസിക. കിടന്ന് മറിഞ്ഞിട്ട് സ്ക്രിപ്റ്റ് ഡിമാന്റ് എന്ന ഡയലോ​ഗും എന്ന കമന്റിന് സ്വാസിക മറുപടി നൽകി.

Swasika

'ഇപ്പോൾ എല്ലാവരും ഓപ്പണാണ്. ഇപ്പോൾ എല്ലാവരും ലിവ് ഇൻ റിലേഷനാണ്. അല്ലെങ്കിൽ ബോയ്ഫ്രണ്ടുണ്ടെങ്കിൽ ഡേറ്റിം​ഗിന് പോവുന്നതും ഫിസിക്കൽ റിലേഷൻഷിപ്പൊക്കെ സർവ സാധാരണമാണ്. എനിക്ക് അങ്ങനെയൊരു ഫീലിം​ഗ് ഉണ്ടെങ്കിൽ ക്യാമറയ്ക്ക് മുന്നിൽ അത്രയും പേരുടെ മുന്നിൽ ചെയ്യേണ്ടതില്ല. അത്രയും ദാരിദ്ര്യം എനിക്കില്ല'

'എനിക്ക് റിലേഷൻഷിപ്പുണ്ട്. ബോയ്ഫ്രണ്ടിന്റെ കൂടെ പോവാനും കറങ്ങാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ഇത്രയും കഷ്ടപ്പെട്ട്, മേക്കപ്പിട്ട് ഡയലോ​ഗ് പഠിച്ച് ഇതൊക്കെ ചെയ്യേണ്ട കാര്യമില്ല. സ്ക്രിപ്റ്റ് ഡിമാന്റ് ചെയ്തത് കൊണ്ടാണ് അങ്ങനെയുള്ള സീനുകൾ വന്നത്,' സ്വാസിക പറഞ്ഞതിങ്ങനെ. മറ്റ് കമന്റുകൾക്കും സ്വാസിക മറുപടി നൽകി.

സിനിമയിലെ സിനിമയായി കാണുന്നവരാണ് കൂടുതലും. പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും നല്ല അഭിപ്രായമാണ് പറഞ്ഞത്. കുറച്ച് പേർ മാത്രമേ വിമർശിച്ചിട്ടുള്ളൂയെന്നും സ്വാസിക വ്യക്തമാക്കി. 'ബോൾഡായ ക്യാരക്ടർ ചെയ്യാനാ​ഗ്രഹമുള്ള ഒരുപാട് നടിമാരുണ്ട്. അപ്പോൾ അവരെയൊന്നും ഒരു രീതിയിലും നമ്മൾ പിന്നിലേക്ക് വലിക്കരുത്. നല്ല ആർട്ടിസ്റ്റുകളെ അടിച്ചമർത്തുന്നതിന് തുല്യമാണ്. കലാകാരനെ അങ്ങനെ ഒന്നിലും തളച്ചിടാൻ പാടില്ല'

'നിങ്ങളുടെ വാക്ക് കൊണ്ടോ കുറ്റപ്പെടുത്തൽ കൊണ്ടോ ഒരു കലാകാരി അവരുടെ പ്രൊഫഷൻ ഉപേക്ഷിച്ച് പോവുന്ന സാഹചര്യം വരുന്നത് സങ്കടകരമാണ്. നാളെ കല്യാണം കഴിച്ച് ഞാനും ചിലപ്പോൾ അഭിനയിക്കും. അപ്പോഴും ഇങ്ങനെ സാഹചര്യം വന്നാൽ എന്നെ മാത്രമല്ല എന്റെ ഭർത്താവിനെയും കുടുംബത്തെയും ബാധിക്കും. അപ്പോൾ മതിയെന്ന് വിചാരിക്കും' അങ്ങനെയൊരു സാഹചര്യം ആർക്കും ഉണ്ടാക്കരുതെന്നും സ്വാസിക അഭിപ്രായപ്പെട്ടു.

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X