എവിടെ ആയിരുന്നു ഈ സുന്ദരി; ഹണി റോസ് ഇനി ഞങ്ങളുടെ സ്വന്തമെന്ന് തെലുങ്ക് ആരാധകർ‌; വൻ സ്വീകാര്യത

മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധേയയായ നായിക നടി ആണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് സിനിമാ ലോകത്തേക്ക് എത്തുന്നത്. ഒരു സ്കൂൾ വിദ്യാർത്ഥിനി ചെയ്തതിന്റെ പാകതക്കുറവ് ഹണി റോസിന്റെ പ്രകടനത്തിൽ അന്നുണ്ടായെങ്കിലും പിന്നീട് ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് ഹണി റോസ് നടത്തി. വികെപി ഒരുക്കിയ സിനിമയിൽ വൻ മേക്ക് ഓവറോടെയാണ് ​നടി എത്തിയത്.

മികച്ച പ്രകടനം ഹണി റോസ് കാഴ്ച വെച്ചത് കുമ്പസാരം എന്ന സിനിമയിൽ

സിനിമയും ഹണി ചെയ്ത കഥാപാത്രവും ഹണി റോസ് എന്ന നടിയും അന്ന് ഒരു പോലെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മികച്ച പ്രകടനം ഹണി റോസ് കാഴ്ച വെച്ചത് കുമ്പസാരം എന്ന സിനിമയിൽ ആണ്. ജയസൂര്യക്കൊപ്പം അഭിനയിച്ച ഈ സിനിമയിൽ ഹണി റോസ് തന്റെ കഥാപാത്രം മികുവുറ്റതാക്കി. ഇതിനിടയിൽ നിരവധി സിനിമകൾ ചെയ്തെങ്കിലും കാര്യമായൊന്നും ഹണി റോസിന് ചെയ്യാനില്ലായിരുന്നു.

മോഹൻലാലിന് മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് സിനിമയിൽ ലഭിച്ചത്

അതേസമയം ഒടുവിൽ പുറത്തിറങ്ങിയ മോൺസ്റ്റർ എന്ന സിനിമയിൽ നല്ല വേഷമാണ് ഹണിക്ക് ലഭിച്ചത്. സിനിമയ്ക്ക് വലിയ സ്വീകാര്യത കിട്ടിയില്ലെങ്കിലും ഹണിക്ക് നായകൻ മോഹൻലാലിന് മുകളിൽ നിൽക്കുന്ന കഥാപാത്രമാണ് സിനിമയിൽ ലഭിച്ചത്. മലയാളത്തിൽ ഹണി റോസിന്റെ കരിയർ എടുത്താൽ ഉയർച്ച താഴ്ചകൾ ഏറെയുണ്ട്.

ഹണി റോസിന്റെ സൗന്ദര്യത്തിൽ ആരാധകർ വീണിരിക്കുകയാണ്

എന്നാൽ കരിയറിൽ പുതിയൊരു വഴിത്തിരിവിലാണ് ഹണി റോസുള്ളത്. തെലുങ്കിൽ ചെയ്ത വീര സിംഹ റെഡി എന്ന സിനിമ വൻ ഹിറ്റായിരിക്കുകയാണ്. സൂപ്പർതാരം നന്ദമൂരി ബാലകൃഷ്ണയ്ക്കൊപ്പമാണ് ഹണി റോസ് ഈ സിനിമയിൽ അഭിനയിച്ചത്.

ഹണി റോസിന്റെ സൗന്ദര്യത്തിൽ ആരാധകർ വീണിരിക്കുകയാണ്. തെലുങ്ക് സോഷ്യൽ മീഡിയയിൽ തരം​ഗമാവുകയാണ് ഹണി റോസിന്റെ വീഡിയോകൾ.

സിനിമയിൽ ശ്രുതി ഹാസൻ ഉൾപ്പെടെയുള്ള നായികമാർ വീര സിം​ഹ റെഡിയിൽ ഉണ്ടായിട്ടും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടത് ഹണി റോസിനെ ആണ്. ഹണി ഇത്രയും നാൾ എവിടെ ആയിരുന്നു തെലുങ്ക് ആരാധകർ ചോദിക്കുന്നത്.

ഇത്രയും സുന്ദരി ആയ ഒരു നടി തെലുങ്കിലേക്ക് വരാൻ വൈകിയതെന്താണെന്ന ചോദ്യവും

മലയാളത്തിൽ നിന്ന് പാെതുവെ നായിക നടിമാർ തെലുങ്കിലേക്ക് ചേക്കേറാറുണ്ട്. എന്നാൽ ഇത്രയും സുന്ദരി ആയ ഒരു നടി തെലുങ്കിലേക്ക് വരാൻ വൈകിയതെന്താണെന്ന ചോദ്യവും ഇവർ ചോദിക്കുന്നു. ഹണി റോസ് വർഷങ്ങൾക്ക് മുമ്പ് തെലുങ്കിൽ അഭിനയിച്ചിട്ടുണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു.

തെലുങ്ക് മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് ഒരു ആർട്ടിക്കിളും വന്നിട്ടുണ്ട്. 2008 ൽ അലയം എന്ന തെലുങ്ക് സിനിമയിലും 2014 ൽ ഈ വർഷ സാക്ഷി​ഗ എന്ന സിനിമയിലും ഹണി റോസ് അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിൽ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ടെന്നാണ് വിവരം

ഹണി റോസിന്റെ സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണവും കൂടുകയാണ്. നാൾക്കു നാൾ തെലുങ്ക് ആരാധകരുടെ എണ്ണം കൂടവെ നടിക്ക് തെലുങ്കിൽ നിന്നും നിരവധി ഓഫറുകൾ വരുന്നുണ്ടെന്നാണ് വിവരം. മലയാളത്തിൽ‌ തുടരെ സിനിമകൾ ഹണി റോസ് ചെയ്യാറില്ല.

അടുത്തിടെ ആയി കൂടുതലും ഉദ്ഘാടന പരിപാടികൾക്കാണ് ഹണി റോസിനെ കാണാറ്. തെലുങ്കിൽ മുൻ നിര നായിക നടി ആയി ഉയരാനുള്ള ലുക്കും സ്ക്രീൻ പ്രസൻസും ഹണി റോസിനുണ്ട്. അതിനാൽ തന്നെ കരിയറിന്റെ വഴിത്തിരിവിലാണ് ഹണി റോസ് ഉള്ളത്.

Read more about: honey rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X