'നടുവേദന കാരണം വലഞ്ഞപ്പോൾ ജ്യോതികയുടെ പ്രതികരണം; അന്ന് നായകനും നായികയ്ക്കുമേ കാരവാനുള്ളൂ'

തെന്നിന്ത്യൻ സിനിമാ രം​ഗത്തെ പ്രിയ താര ദമ്പതികളാണ് സൂര്യയും ജ്യോതികയും. 2006 ൽ വിവാഹിതരായ ഇരുവരും രണ്ട് മക്കൾക്കൊപ്പം സന്തോഷകരമായ ജീവിതം നയിക്കുന്നു. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാ​ഗമാകാൻ താര ദമ്പതികൾ ശ്രമിക്കാറുണ്ട്. കഴിഞ്ഞ ദിവസമാണ് സൂര്യയും ജ്യോതികയും കാർത്തിയും വയനാട് ഉരുൾപൊട്ടലിലെ ദുരുതബാദിതർക്കായി 50 ലക്ഷം രൂപ സംഭാവന ചെയ്തത്. വിവാഹ ശേഷം കരിയറിൽ നിന്നും കുറേക്കാലം വിട്ട് നിന്ന ജ്യോതിക ഇപ്പോൾ സിനിമാ രം​ഗത്ത് സജീവമാണ്. തമിഴിന് പുറമെ മലയാളത്തിലും ഹിന്ദിയിലും ജ്യോതിക സാന്നിധ്യം അറിയിക്കുന്നു.

താര ദമ്പതികളെക്കുറിച്ച് സംസാരിക്കുകയാണ് നടൻ തലൈവാസൽ വിജയ്. പേരഴകൻ എന്ന സിനിമയിൽ സൂര്യക്കും ജ്യോതികയ്ക്കും ഒപ്പം അഭിനയിച്ചതിന്റെ ഓർമകളാണ് തലൈവാസൽ വിജയ് പങ്കുവെച്ചത്. ജ്യോതികയും സൂര്യയും അന്ന് വിവാഹിതരല്ല. പക്ഷെ ഒരുമിച്ചാണ്. കാരവാനില്ലാത്ത കാലഘട്ടം. നായകനും നായികയ്ക്കും മാത്രമാണ് കാരവാൻ ലഭിച്ചിരുന്നത്. എനിക്ക് ബാക്കിന് പ്രശ്നമുണ്ട്. സാഹസികമായ ഒരു ഷോട്ട് ചെയ്ത് കഴിഞ്ഞപ്പോൾ എനിക്ക് ചെറിയ വേദന തോന്നി.

Jyothika And Suriya

കിടക്കണമെങ്കിൽ മരത്തിന്റെ കീഴിൽ കിടക്കണം. ഞാനങ്ങനെ നിൽക്കവെ ജ്യോതിക വന്ന് സർ, കാരവാനിനുള്ളിൽ കിടന്നോളൂ എന്ന് പറഞ്ഞു. ഒരു ചെറിയ കാരവാനാണ്. അക്കാലത്ത് പ്രൊഫഷണൽ കാരവാൻ ഇല്ല. താൻ വേണ്ടെന്ന് പറഞ്ഞിട്ടും സൂര്യയും ജ്യോതികയും തന്നെ നിർബന്ധിച്ച് കാരവാനിൽ എത്തിച്ചെന്നും തലൈവാസൽ വിജയ് ഓർത്തു.

സൂര്യ ഒരുപാട് സന്നദ്ധ പ്രവർത്തനങ്ങൾ ചെയ്യാറുണ്ടെന്നും തലൈവാസൽ വിജയ് പറയുന്നു. എത്രയോ കുട്ടികൾക്ക് വിദ്യഭ്യാസം നൽകി. താൻ പഠിപ്പിച്ച ഒരു പയ്യൻ എയർപോർട്ടിൽ മെഴ്സിഡിസിൽ വന്ന് തന്നെ പിക്ക് അപ്പ് ചെയ്തെന്ന് സൂര്യ ഒരിക്കൽ പറഞ്ഞു. അതിനപ്പുറം എന്ത് വേണമെന്നും തലൈവാസൽ വിജയ് ചോദിക്കുന്നു. സൂര്യയുടെ കരിയറിലെ തുടക്ക കാലം മുതൽ നടന്റെ സിനിമകളിൽ തലൈവാസൽ വിജയ് അഭിനയിക്കുന്നുണ്ട്.

Jyothika And Suriya  Thalaivaasal Vijay

കം​ഗുവ എന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് സൂര്യയുടെ ആരാധകർ. തീർത്തും വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ സൂര്യയെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു സൂര്യയുടെ 49ാം പിറന്നാൾ. പ്രിയ നടന്റെ പിറന്നാൾ ദിനം ആരാധകർ ആഘോഷമാക്കി. കരിയറിൽ പുതിയൊരു ഘട്ടത്തിലാണ് സൂര്യയുന്നുള്ളത്. സൂപ്പർതാര പദവിക്കപ്പുറം മികച്ച സിനിമകളുടെ ഭാ​ഗമാകാൻ സൂര്യ തയ്യാറാകുന്നു.

മറുവശത്ത് ജ്യോതികയും കരിയറിലെ തിരക്കുകളിലാണ്. ശൈത്താൻ ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഏറെക്കാലത്തിന് ശേഷം ജ്യോതിക അഭിനയിച്ച ബോളിവുഡ് ചിത്രമാണിത്. അജയ് ദേവ്​ഗൺ നായകനായ സിനിമയിൽ മാധവൻ വില്ലൻ വേഷത്തിലെത്തി. മലയാളത്തിൽ കാതൽ ദ കോർ എന്ന സിനിമയിലും ജ്യോതിക ശ്രദ്ധേയ വേഷം ചെയ്തു. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനായെത്തിയത്. ജ്യോതികയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. തിരക്കഥകൾ തെരഞ്ഞെടുക്കുന്നതിൽ ജ്യോതിക ഇന്ന് ശ്രദ്ധാലുവാണ്.

Read more about: jyothika suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X