For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പ്രണവ് മോഹൻ‌ലാലിന്റെ ബാച്ചിലർ ലൈഫ് അസൂയയോടെ നോക്കുന്നവർ'; വിശാഖിന്റെ വിവാഹനിശ്ചയത്തിൽ പൃഥ്വിരാജ് പറഞ്ഞത്!

  |

  ഇന്ന് ഇന്ത്യൻ സിനിമയിൽ സജീവമായുള്ള യുവതാരങ്ങളിൽ പ്രധാനിയാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ, സംവിധായകൻ, നിർ‌മാതാവ്, ഡിസ്ട്രിബ്യൂട്ടർ തുടങ്ങി പൃഥ്വിരാജ് തിളങ്ങാത്ത മേഖലകൾ കുറവാണ്. ഏറ്റവും അവസാനം പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലെത്തിയ സിനിമ തീർപ്പായിരുന്നു.

  വേറിട്ട പ്രതികാര കഥ പറഞ്ഞ സിനിമയായിരുന്നു തീർപ്പ്. കമ്മാരസംഭവത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീർപ്പിന് തിയേറ്ററുകളിൽ നിന്ന് സമ്മിശ്ര പ്രതികരമാണ് ലഭിക്കുന്നത്.

  Also Read: 'പെൺകുട്ടികളുടെ ഭാവിവെച്ച് കളിച്ചു, 16 വയസ് ​മൂത്തയാളെ വിവാഹം ചെയ്യുന്നത് അബദ്ധം'; സയേഷയും ആര്യയും നേരിട്ടത്!

  അക്കാഡിയോ സാകേത് എന്ന കടലോരത്തെ ഒരു ലക്ഷ്വറി റിസോർട്ടിൽ ഒരു ദിവസം നടക്കുന്ന കഥയാണ് തീർപ്പ് പറയുന്നത്. റാം കുമാർ നായറും ഭാര്യ മൈഥിലിയുമാണ് ഈ അൾട്രാ ലക്ഷ്വറി ബീച്ച് റിസോർട്ടിന്റെ നടത്തിപ്പുകാർ.

  അവിടേക്ക് ഒരു വൈകുന്നേരം അതിഥികളായി എത്തുകയാണ് റാമിന്റെ ബാല്യകാലസുഹൃത്തായ പരമേശ്വരൻ പോറ്റിയും ഭാര്യ പ്രഭയും. വഞ്ചനയുടെയും ചതിയുടെയും കഥകൾ പറയാനുള്ള ആ സൗഹൃദങ്ങൾക്കിടയിലേക്ക് ഒരു അന്തിമ വിധി തീർപ്പിനായി അപ്രതീക്ഷിതമായി ഒരു അതിഥി എത്തുന്നു.

  Also Read: 'ഇതിനും ഒരു മനസ് വേണം, കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'; അപ്പച്ചിയുടെ വർഷങ്ങളായുള്ള ആ​ഗ്രഹം സഫലമാക്കി അഹാന!

  അവിടം മുതൽ കഥ മാറി തുടങ്ങുകയാണ്. പതിഞ്ഞ താളത്തിൽ ആരംഭിക്കുന്ന ചിത്രം പോകപോകെ സങ്കീർണ്ണമാവുകയാണ്. ഒരു പാമ്പും കോണിയും കളിയിലെ കരുക്കളെ പോലെ ഇടയ്ക്ക് കുതിച്ചും ഇടയ്ക്ക് വീണുമൊക്കെയാണ് കഥാപാത്രങ്ങളുടെ സഞ്ചാരം.

  രണ്ട് കാലഘട്ടങ്ങളാണ് ചിത്രം പ്രധാനമായും പറഞ്ഞുപോവുന്നത് അതിൽ വളരെ സെൻസിറ്റീവായ ചില സാമുദായിക-രാഷ്ട്രീയ വിഷയങ്ങൾ കൂടി കടന്നുവരുന്നുണ്ട്. വിജയ് ബാബു, പൃഥ്വിരാജ്, സൈജു കുറുപ്പ്, ഇന്ദ്രജിത്ത്, ഇഷ തൽവാർ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

  ഇപ്പോഴിത സുഹ‍ൃത്തും മെറിലാന്‍ഡ് സ്റ്റുഡിയോസ് ഉടമ പി.സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനുമായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്ന പൃഥ്വിരാജിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 'വിശാഖിനെ എനിക്ക് അവന്റെ ചെറിയ പ്രായം മുതൽ അറിയാം.'

  'ഈ എൻ​ഗേജ്മെന്റിന് മുമ്പ് ഒരു ചെറിയ കഥനടന്നിട്ടുണ്ട്. വിശാഖിന്റെ ബ്രദ‌റിൻ ലോയെ എനിക്ക് പരിചയമുണ്ട്.ഈ പ്രപ്പോസൽ സീരിയസായി ആോചിക്കുന്ന സമയത്ത് അദ്ദേഹം എന്നെ വിളിച്ചിരുന്നു. പൃഥ്വിരാജ് സിനിമയിലുള്ള വ്യക്തിയല്ല അദ്ദേഹത്തോട് വിശാഖ് എങ്ങനത്തെ പയ്യനാണെന്ന് തിരക്കാം എന്ന് കരുതിയാണ് അദ്ദേഹം എന്നെ വിളിച്ചത്.'

  'അപ്പോൾ ഞാൻ ഒരു മിനിറ്റെന്ന് പറഞ്ഞ് വിശാഖിനെ വിളിച്ചു. നിന്റെ ഓഫർ എന്താണ് എനിക്കെന്ന് പറയാൻ പറഞ്ഞു അവനോട്... ചേട്ടാ എന്ത് വേണമെങ്കിലും ചെയ്യാമെന്ന് അവൻ അന്ന് പറഞ്ഞു. എന്ത് വേണമെന്ന് വൈകാതെ വിശാഖിനോട് ഞാൻ പറയും. വിശാഖിന്റെ കാര്യത്തിൽ വലിയ സന്തോഷമുണ്ട്.'

  'വിശാഖിനും അദ്വിതയ്ക്കും നല്ലൊരു ജീവിതം ആശംസിക്കുന്നു. പ്രണവ് മോഹൻലാലിനെപ്പോലെ ബാച്ചിലർ ലൈഫ് എഞ്ചോയ് ചെയ്യുന്നവരെ അസൂയയോടെ നോക്കി കാണുന്നവരിൽ നിന്നും ഒരു മാരീഡ് ലൈഫിലേക്ക് കാലെടുത്ത് വെക്കണമെങ്കിൽ നീ അത്രമേൽ പ്രണയത്തിലായിരുന്നിരിക്കണം' വിശാഖിനും വധുവിനും ആശംസകൾ നേർന്ന് പൃഥ്വിരാജ് പറഞ്ഞു.

  പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമിച്ചത് വിശാഖ് സുബ്രഹ്മണ്യമായിരുന്നു. 2022ൽ തിയേറ്ററുകളിൽ‌ എത്തിയ ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ചിത്രങ്ങളിലൊന്നും ഹൃദയമായിരുന്നു.

  പ്രണവ് മോഹന്‍ലാല്‍, അമ്മ സുചിത്ര, കല്യാണി പ്രിയദര്‍ശന്‍, വിനീത് ശ്രീനിവാസന്‍, ഭാര്യ ദിവ്യ, അജു വര്‍ഗീസ് തുടങ്ങിയവരൊക്കെ വിശാഖിന്റെ വിവാഹ നിശ്ചയ ചടങ്ങിന് എത്തിയിരുന്നു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ വിശാഖ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്‍തിരുന്നു.

  Read more about: prithviraj pranav mohanlal
  English summary
  viral: theerppu actor Prithviraj Sukumaran funny speech about pranav mohanlal bachelor life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X