സൗന്ദര്യ അവസാനമായി പറഞ്ഞ വാക്കുകൾ; വർഷങ്ങൾക്കിപ്പുറം നടിയുടെ കുടുംബത്തിന് സംഭവിച്ചത്
സിനിമാ ലോകത്തെ സംബന്ധിച്ച് തീരാനഷ്ടമാണ് നടി സൗന്ദര്യയുടെ മരണം. താരാറാണിയായി വളർന്ന സൗന്ദര്യ തന്റെ 27ാം വയസ്സിലാണ് ഹെലികോപ്‍ടർ അപകടത്തിൽ മരിക്കുന്നത്. സിനിമാ ലോകത്തെ പിടിച്ച് കുലുക്കിയ വാർത്തയായിരുന്നു ഇത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒരുപോലെ സാന്നിധ്യം അറിയിച്ച സൗന്ദര്യ തെലുങ്ക് സിനിമാ രംഗത്താണ് കൂടുതൽ സജീവമായത്. അതേസമയം നടിയുടെ മാതൃഭാഷ കന്നഡയാണ്.
ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവെയാണ് സൗന്ദര്യ മരിക്കുന്നത്. സഹോദരൻ അമർനാഥും ഈ അപകടത്തിൽ മരിച്ചു.
രണ്ട് മക്കളുടെ മരണം സൗന്ദര്യയുടെ അമ്മ കെഎസ് മഞ്ജുളയെ ഏറെ ബാധിച്ചിരുന്നു. സൗന്ദര്യയെക്കുറിച്ച് നടിയുടെ നാത്തൂൻ നിർമല പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സൗന്ദര്യക്കൊപ്പം മരണപ്പെട്ട സഹോദരൻ അമർനാഥിന്റെ ഭാര്യയാണ് നിർമല. ഹെലികോപ്ടറിൽ കയറുന്നതിന് മുമ്പ് സൗന്ദര്യ തന്നോട് പറഞ്ഞ വാക്കുകളാണ് ഇവർ പങ്കുവെച്ചത്. രണ്ട് കാര്യങ്ങളാണ് സൗന്ദര്യ ഫോണിലൂടെ ആവശ്യപ്പെട്ടത്. കോട്ടൻ സാരികളും കുങ്കുമവും ആയിരുന്നു അത്.

നടിക്ക് കോട്ടൻ സാരികൾ ഇല്ലായിരുന്നു. ഇലക്ഷൻ പ്രചരണത്തിന് പോകുന്നതിനാൽ കോട്ടൻ സാരികൾ വേണ്ടി വന്നു. ഇവ വാങ്ങാൻ നാത്തൂനെ ഏൽപ്പിക്കുകയായിരുന്നു. കുങ്കുമത്തിനും സൗന്ദര്യ വലിയ പ്രാധാന്യം നൽകി. വിവാഹം കഴിഞ്ഞ ശേഷം മിക്കപ്പോഴും താരം കുങ്കുമം തൊട്ടിരുന്നു. സൗന്ദര്യയുടെയും സഹോദരന്റെയും മരണം താരത്തിന്റെ കുടുംബത്തെ തളർത്തി.
അതേസമയം നടി മരിച്ച് വർഷങ്ങൾക്കിപ്പുറം കുടുംബാഗംങ്ങൾ തമ്മിൽ പ്രശ്നമുണ്ടായി. സൗന്ദര്യയുടെ കോടിക്കണക്കിന് രൂപ വിലമതിപ്പുള്ള സ്വത്തുക്കളെ ചൊല്ലിയായിരുന്നു തർക്കം. സൗന്ദര്യയുടെ അമ്മ മഞ്ജുളയ്ക്കെതിരെ നടിയുടെ സഹോദരന്റെ ഭാര്യ നിർമലയും ഇവരുടെ മകൻ സാത്വിക്കും രംഗത്ത് വന്നു. വിവിധ സ്ഥലങ്ങളിലായി ആറ് പ്രോപ്പർട്ടികൾ സൗന്ദര്യക്ക് ഉണ്ടായിരുന്നു. വിൽപത്രം പ്രകാരം ഇതെല്ലാം ബന്ധുക്കൾക്ക് തുല്യമായി വീതിച്ചതുമാണ്.

സൗന്ദര്യയുടെ വിൽപ്പത്രം മാനിക്കാതെ നടിയുടെ അമ്മ സ്വത്തുക്കൾക്ക് മേലുള്ള തന്റെ അവകാശം തടഞ്ഞെന്ന് നിർമലയും മകൻ സാത്വികും ആരോപിച്ചു. ഇവർ കോടതിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സൗന്ദര്യയുടെ ഭർത്താവായിരുന്ന രഘു കേസിൽ നടിയുടെ അമ്മയ്ക്കൊപ്പം ചേർന്നു. കുറച്ച് നാൾ ഈ പ്രശ്നം വാർത്തകളിൽ നിറഞ്ഞു. അന്ന് മാധ്യമങ്ങളോട് പ്രതികരിക്കാൻ കുടുംബം തയ്യാറായില്ല.
മരിക്കുന്നതിന് ഒരു വർഷം മുമ്പാണ് സൗന്ദര്യം വിവാഹിതയാകുന്നത്. സോഫ്റ്റ്വെയർ എഞ്ചിനീയറായ ജിഎസ് രഘുവരനെയാണ് സൗന്ദര്യം വിവാഹം ചെയ്തത്. നടിയുടെ മരണ ശേഷം ഇദ്ദേഹം മറ്റൊരു വിവാഹം ചെയ്തു. മരിച്ചിട്ട്
വർഷങ്ങൾക്കിപ്പുറവും സൗന്ദര്യ ആരാധകമനസ്സിൽ അനശ്വരയായി നിലനിൽക്കുന്നു.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏവരും കൗതുകത്തോടെയാണ് സൗന്ദര്യയുടെ കരിയർ ഗ്രാഫിനെ കണ്ടത്. അത്രമാത്രം ഹിറ്റുകൾ 12 വർഷങ്ങൾ നീണ്ട കരിയറിൽ സൗന്ദര്യ സൃഷ്ടിച്ചു. എല്ലാ ഭാഷകളിലും സൂപ്പർസ്റ്റാറുകളുടെ നായികയായി സൗന്ദര്യ തിളങ്ങി. മോഹൻലാൽ, രജിനികാന്ത്, ചിരഞ്ജീവി, കമൽഹാസൻ തുടങ്ങിയവർക്കൊപ്പമുള്ള നടിയുടെ കെമിസ്ട്രി ആരാധക ശ്രദ്ധ പിടിച്ചു പറ്റി.
കന്നഡ സിനിമാ രംഗത്തെ പ്രമുഖ എഴുത്തുകാരനും സംവിധായകനുമായിരുന്ന സത്യനാരായണന്റെ മകളാണ് സൗന്ദര്യ. നൂറോളം സിനിമകളിൽ അഭിനയിച്ച സൗന്ദര്യ ആഘോഷിക്കപ്പെട്ടത് തെലുങ്ക് സിനിമാ രംഗത്താണ്. ഇന്നും സൗന്ദര്യയെ തെലുങ്ക് സിനിമാ ലോകം ആദവരോടെ ഓർക്കുന്നു. മലയാളത്തിൽ കിളിച്ചുണ്ടൻ മാമ്പഴം, യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്നീ സിനിമകളിലാണ് സൗന്ദര്യ അഭിനയിച്ചത്.


Click it and Unblock the Notifications