ഉറുമ്പ് കൂട്ടിവെക്കുന്നത് പോലെ ഓരോന്നായി സമ്പാദിച്ചു, മല്ലികയുടെ വീട്ടുകാർക്കുൾപ്പെടെ ആശങ്ക; പക്ഷെ...

നടൻ സുകുമാരൻ മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. ഇപ്പോഴും നടൻ മലയാള സിനിമാ ലോകത്ത് ചർച്ചയാകാറുണ്ട്. ഒരു ഘട്ടത്തിൽ താര പദവി സുകുമാരനുണ്ടായിരുന്നു. പിന്നീട് കരിയറിൽ ചില വീഴ്ചകളും സംഭവിച്ചു. എന്നാൽ ഇത് തന്റെയും കുടുംബത്തിന്റെയും ജീവിതത്തെയും ബാധിക്കാതിരിക്കാൻ സുകുമാരൻ ശ്രദ്ധിച്ചു. മരണം വരെയും ധനികനായിരുന്നു സുകുമാരൻ. മരണ ശേഷം കുടുംബത്തിന് സാമ്പത്തിക പ്രയാസങ്ങളൊന്നും ഉണ്ടായില്ല. ഇതേക്കുറിച്ച് ഒരിക്കൽ സംവിധായകൻ ശാന്തിവിള ദിനേശ് സംസാരിച്ചിട്ടുണ്ട്.

മലയാള സിനിമയിലെ നായകൻമാരിൽ ഏറ്റവും നല്ല സമ്പന്നനായിരുന്നത് സുകുമാരനാണ്. സുകുവേട്ടൻ ഒരു രൂപ കളഞ്ഞിട്ടില്ല. ഒരു രൂപ മലയാള സിനിമയിൽ നിന്ന് കിട്ടാനില്ല. കിട്ടിയ പണം ഉറുമ്പ് സൂക്ഷിക്കുന്നത് പോലെ സൂക്ഷിച്ചു. ഊട്ടിയിലൊക്കെ ഒരുപാട് വസ്തുക്കൾ വാങ്ങിയിട്ടു. രണ്ട് ആൺമക്കളും ഭാര്യയും കഷ്ടപ്പെടരുതെന്നുണ്ടായിരുന്നു. അതുണ്ടാവണം. 300 രൂപയ്ക്ക് നാടകത്തിൽ അഭിനയിച്ചിരുന്ന ആൾക്ക് മുപ്പതിനായിരത്തിലേക്കും മൂന്ന് ലക്ഷത്തിലേക്കും മാറുമ്പോൾ അത് സേവ് ചെയ്യാനുള്ള മനസുണ്ടാകണം. അതില്ലാതെ പോകുന്നവരാണ് അവസാന കാലത്ത് കഷ്ടപ്പെടുന്ന ഭൂരിപക്ഷം പേരും എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.

Mallika Sukumaran

സുകുമാരനുണ്ടാക്കിയ സമ്പത്തിനെക്കുറിച്ച് ഒരിക്കൽ മല്ലിക സുകുമാരനും സംഭവിച്ചിട്ടുണ്ട്. അദ്ദേഹം ഉണ്ടാക്കിയത് വിറ്റാൽ ഒരു വലിയ തുക ബാങ്കിലിട്ട് എനിക്ക് കാലും നീട്ടി ഇരിക്കാം. അത് വിൽക്കാത്തത് എന്റെ കുഞ്ഞുങ്ങൾക്കുള്ളതായത് കൊണ്ടാണ്. തിരുവനന്തപുരത്തും എറണാകുളത്തും എനിക്ക് വീടുണ്ട്. മദ്രാസിലെ വീട് കൊടുത്തു. മൂന്നാറിലും മറ്റും സുകുവേട്ടൻ വാങ്ങിച്ച സ്ഥലങ്ങളുണ്ട്. പൈസയ്ക്ക് വലിയ അതിമോഹം എനിക്കില്ല. അച്ഛനുണ്ടാക്കിയത് മക്കൾ അനുഭവിച്ചോട്ടെ എന്നാണ് ഒരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞത്.

സുകുമാരന്റെ ദീർഘവീക്ഷണം തനിക്ക് ജീവിതത്തിൽ പിന്നീടങ്ങോട്ട് പല ഘട്ടങ്ങളിലും തുണയായതിനെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിട്ടുണ്ട്. മക്കളുടെ വിവാഹക്കാര്യം വന്നപ്പോൾ എന്റെ വീട്ടിൽ നിന്നുൾപ്പെടെ എല്ലാവരും ചോദിച്ചത് അതിനുള്ള സംഭവങ്ങളൊക്കെ കയ്യിലുണ്ടോ എന്നാണ്. ഉണ്ടെന്ന് താൻ പറഞ്ഞു. അച്ഛനില്ലാത്തത് കൊണ്ട് ഞാൻ ആരുടെയും അടുത്ത് ചെന്ന് എന്റെ മക്കളുടെ കല്യാണം നടത്തി തരണമെന്ന് പറഞ്ഞിട്ടില്ല.

കാരണം സുകുമാരൻ ഉണ്ടാ എന്റെ സുകുവേട്ടൻ അതെല്ലാം നോക്കിയും കണ്ടും അറിഞ്ഞും വേണ്ടത് പോലെ കരുതി വെച്ചു. കാശായിട്ട് ബാങ്കിൽ ഇട്ടെന്നല്ല. അവിടെയിവിടെയായി വീടും സ്ഥലവും വാങ്ങി. എന്തെങ്കിലും വിറ്റാലും സാരമില്ല, ഞാൻ ഒരു വിഷമം അറിയരുതെന്ന് അദ്ദേഹം ആത്മാർത്ഥമായി ആ​ഗ്രഹിച്ചിരുന്നു. ജീവിതം കെെവിട്ട് പോയെന്ന് കരുതിയ നാളുകളിൽ തനിക്ക് തുണയായി വന്ന അവതാര പുരുഷനാണ് സുകുമാരനെന്ന് പലപ്പോഴും മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.

More from Filmibeat

Read more about: sukumaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X