അങ്ങനെ ഒരു സാഹചര്യം വന്നാൽ...; പിന്നീട് സൗഹൃദം പോലും ഉണ്ടാവില്ല; മനസ്സ് തുറന്ന് ശ്രുതിയും ദയയും

സോഷ്യൽ മീഡിയയിൽ അടുത്തിടെ വലിയ ചർച്ചാ വിഷയം ആയ ട്രാൻസ് കപ്പിൾസ് ആണ് ശ്രുതി സിത്താരയും ദയ ​ഗായത്രിയും. തങ്ങൾ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞ ഇരുവരും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവുമാണ്. ട്രാൻസ് വ്യക്തികൾ തമ്മിലുള്ള പ്രണയത്തെ പറ്റി അപ്പോഴാണ് കൂടുതൽ ആളുകളും അറിയുന്നത്.

പ്രണയത്തിന് ഒരു തരത്തിലുള്ള അതിർ വരമ്പുകളുമില്ലെന്നാണ് ഇത്തരം ചോദ്യങ്ങൾക്ക് ശ്രുതി സിത്താരയും ദയ ​ഗായത്രിയും നൽകാറുള്ള മറുപടി. മിസ് ട്രാൻസ് ​​ഗ്ലോബൽ മത്സരത്തിൽ വിജയി ആയ ശ്രുതി സിത്താരയും പങ്കാളിയായ ദയ ​ഗായത്രിയും ട്രാൻസ് കമ്മ്യൂണിറ്റിക്ക് പൊതുസമൂഹത്തിൽ സ്വീകാര്യത ലഭിക്കുന്നതിൽ തങ്ങളുടേതായി പങ്കുവഹിച്ചിട്ടുണ്ട്.

എത്ര മനോഹരമായി ഒരു പെൺകുട്ടിയെ വളർത്താമെന്ന് ഞങ്ങൾ രണ്ട് അമ്മമാർക്ക് തെളിയിക്കാൻ പറ്റും

ഇപ്പോഴിതാ ഹെയ്ദി സാദിയയുടെ യൂട്യൂബ് ചാനലിൽ ദയയും ശ്രുതിയും പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. ഹെയ്ദി സാ​ദിയയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രണ്ട് പേരും. ഭാവിയിൽ ഒരു കുഞ്ഞിനെ ദത്തെടുക്കുമോ എന്ന ചോദ്യത്തിന് ശ്രുതി സിത്താര മറുപടി നൽകി.

ഇപ്പോൾ അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. ഞങ്ങൾ രണ്ട് പേരും സെറ്റ് ആയ ശേഷം ആ സമയത്ത് നിയമം അനുവ​ദിച്ചാൽ പെൺകുട്ടിയെ ദത്തെടുക്കും. ഈ പാട്രിയാർക്കൽ സമൂഹത്തിൽ എത്ര മനോഹരമായി ഒരു പെൺകുട്ടിയെ വളർത്താമെന്ന് ഞങ്ങൾ രണ്ട് അമ്മമാർക്ക് തെളിയിക്കാൻ പറ്റും. പെൺകുട്ടി എനിക്കും ദയക്കും ഒരുപോലെ പ്രിയപ്പെട്ടതാണെന്നും ശ്രുതി സിത്താര പറഞ്ഞു.

ഒരു വർഷത്തോളം ഞങ്ങൾ രണ്ട് പേരും മിണ്ടാതെ നടന്നിട്ടുണ്ട്

ഏതെങ്കിലും ഒരു ഘട്ടത്തിൽ ബ്രേക്ക് അപ്പ് ആയാൽ എങ്ങനെ അതിനെ അഭിമുഖീകരിക്കും എന്ന ചോദ്യത്തിനും രണ്ട് പേരും മറുപടി നൽകി. മൂവ് ഓൺ ചെയ്യും. എന്തായാലും ഞാനും ദയയും അങ്ങനെ ബ്രേക്ക് അപ്പ് ആവുകയൊന്നുമില്ലെന്ന് ശ്രുതി സിത്താര പറഞ്ഞു. ഒരു വർഷത്തോളം ഞങ്ങൾ രണ്ട് പേരും മിണ്ടാതെ നടന്നിട്ടുണ്ട്.

ആ സമയത്ത് തന്നെ വിളിച്ചാണ് ശ്രുതി ദയയെ കാണാറെന്ന് ഹെയ്ദി സാദിയയും

പിണങ്ങി എന്ന് പറയാൻ പറ്റില്ല. ഇടയ്ക്ക് ഇവൾ എന്നെ വിളിക്കുമായിരുന്നെന്ന് ദയ ​ഗായത്രി പറഞ്ഞു. ആ സമയത്ത് തന്നെ വിളിച്ചാണ് ശ്രുതി ദയയെ കാണാറെന്ന് ഹെയ്ദി സാദിയയും പറഞ്ഞു. സ്കൂളിൽ ചേച്ചിമാരെ പ്രണയിക്കുന്ന ചെക്കൻമാർ വന്ന് നമ്മളെ സോപ്പിടുന്നത് പോലെ തന്നെ എത്രയോ തവണ ശ്രുതി തന്നെ സോപ്പിട്ടിട്ടുണ്ടെന്നും ഹെയ്ദി സാദിയ പറഞ്ഞു.

എന്നാൽ ബ്രേക്ക് അപ്പ് ആയാൽ സൗഹൃദം ഉണ്ടാവില്ല

അന്ന് ഇടയ്ക്ക് ശ്രുതി ഫോണിൽ വിളിക്കുമായിരുന്നു. ഞാൻ അങ്ങോട്ട് വിളിക്കില്ലായിരുന്നു. ഫോണിൽ കൂടെ ഇടയ്ക്ക് വഴിക്കിട്ടുണ്ടെന്ന് ദയ ​ഗായത്രിയും പറഞ്ഞു. ബ്രേക്ക് ആയാലും ഞങ്ങളുടെ ആ സൗഹൃദം എന്നുമുണ്ടാവുമെന്നും ദയ പറഞ്ഞു. എന്നാൽ ബ്രേക്ക് അപ്പ് ആയാൽ സൗഹൃദം ഉണ്ടാവില്ലെന്നും ബ്രേക്ക് ആയാൽ ബ്രേക്ക് അപ്പ് തന്നെയാണെന്ന് ശ്രുതി സിത്താര വ്യക്തമാക്കി.

ഇനിയൊരു റിലേഷൻഷിപ്പിലേക്ക് പോവുന്നുണ്ടെങ്കിൽ

തന്റെ ഭാവി ജീവിതത്തെ പറ്റി ഹെയ്ദി സാദിയയും സംസാരിച്ചു. ജീവിത പങ്കാളി ആയി വരുന്നയാൾ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുന്ന ആളായിരിക്കണം. ഇനിയൊരു റിലേഷൻഷിപ്പിലേക്ക് പോവുന്നുണ്ടെങ്കിൽ ഒരുപാട് ആലോചിച്ചേ തീരുമാനിക്കൂയെന്ന് ഹെയ്ദി സാദിയ വ്യക്തമാക്കി. ശ്രുതിക്കും ദയക്കും ​ഹെയ്ദിക്കും ആശംസകളുമായി നിരവധി പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ ചെയ്യുന്നുണ്ട്.

More from Filmibeat

Read more about: transgender
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X