വിജയ് ഫാൻസും അണികളും നെട്ടോട്ടത്തിൽ, ചിരിച്ച് തള്ളി തൃഷ; വിജയുടെ മൗനാനുവാദം?

കഴിഞ്ഞ കുറേ നാളുകളായി നടി തൃഷയാണ് സോഷ്യൽ മീ‍ഡിയയിലെ പ്രധാന ചർച്ചാ വിഷയം. വിജയ്-തൃഷ ​ഗോസിപ്പുകൾ ഒന്നിന് പിറകെ ഒന്നായി വരുന്നുണ്ട്. ​​ഗോസിപ്പുകൾ തൃഷ അവ​ഗണിക്കുന്നു. കരിയറിലെ തിരക്കുകളിലാണിപ്പോൾ തൃഷ. ഒന്നിന് പിറകെ ഒന്നായി റിലീസുകളാണ് നടിക്ക്. ഈ വർഷം തൃഷ തു‌ടരെ സിനിമ ചെയ്തെങ്കിലും പല സിനിമകളും ബോക്സ്ഓഫീസിൽ പരാജയപ്പെട്ടു. എന്നാൽ പരാജയം മറികടന്ന് മുന്നോട്ട് പോകാൻ തൃഷയ്ക്ക് സാധിക്കുന്നു. താരം പങ്കുവെച്ച പുതിയ ഫോട്ടോകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ലിവിം​ഗ് മെെ ബെസ്റ്റ് ലെെഫ് എന്ന ക്യാപ്ഷനോടെയാണ് തൃഷ ഫോട്ടോകൾ പങ്കുവെച്ചിരിക്കുന്നത്. തോളിൽ നടിയുടെ ടാറ്റൂ കാണാം. ക്യാമറയാണ് ടാറ്റൂ ചെയ്തത്. സിനിമയോടുള്ള സ്നേഹമാണ് തൃഷ ടാറ്റൂവിലൂടെ കാണിക്കുന്നതെന്ന് ആരാധകർ പറയുന്നത്. പുതിയ ടാറ്റൂ ആണിതെന്നും അല്ലെന്നും വാദമുണ്ട്. ​ഗോസിപ്പുകൾ വ്യാപകമാകുമ്പോഴും തൃഷ ഇതേക്കുറിച്ച് പ്രതികരിക്കുന്നേയില്ല എന്നത് ശ്രദ്ധേയമാണ്. ഷൂട്ടിം​ഗും സുഹൃത്തുക്കൾക്കൊപ്പമുള്ള യാത്രയുമെല്ലാമായി തിരക്കുകളിലാണ് തൃഷ.

Trisha  Vijay

വിജയ് -തൃഷ ​ഗോസിപ്പുകൾ വിജയുടെ പ്രതിച്ഛായയെ ഒരു പരിധി വരെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഭാര്യ സം​ഗീതയുമായി അകന്നെന്ന വാദം ഇതിനേക്കാൾ ശക്തമായി പ്രചരിക്കുന്നുണ്ട്. ഇതിൽ നടന്റെ അണികൾക്കും ആരാധകർക്കും ആശങ്കയുണ്ട്. പലരും തൃഷയെ വിമർശിച്ച് കമന്റുകളിടുന്നുണ്ട്. തൃഷ ഇടയ്ക്ക് വിജയ്ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെക്കുന്നതാണ് ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്നത്.

വിജയ്ക്ക് ഇതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ പറയാവുന്നതേയുള്ളൂ. പ്രത്യേകിച്ചും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന സാഹചര്യത്തിൽ. എന്തുകൊണ്ടിത് ചെയ്യുന്നില്ല എന്നാണ് പലരുടെയും ചോദ്യം. തന്റെ അനുവാദമില്ലാതെ പാർട്ടി രൂപീകരിക്കാൻ ശ്രമിച്ചതിന് പിതാവിനെതിരെ നിയമപരമായി പോലും നീങ്ങിയ ആളാണ് വിജയ്.

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X